കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകനില്‍ നിന്നും ലങ്കന്‍ പ്രസിഡന്‍റായി മാറിയ മൈത്രിപാല സിരിസേന

  • By Meera Balan
Google Oneindia Malayalam News

ശ്രീലങ്കയിലെ ആഭ്യന്തര കലാപം അമര്‍ച്ച ചെയ്ത, എല്‍ടിടിഇയെ തുടച്ചുമാറ്റിയ, സിംഹളര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന മഹേന്ദ രജപക്‌സെ എന്ന കൂര്‍മ്മ ബുദ്ധിക്കാരനായ തിരഞ്ഞെടുപ്പില്‍ നിഷ്പ്രഭനാക്കിയ മൈത്രിപാല സിരിസേന എന്ന 63കാരന്‍ ആരാണ്? വെറും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് എന്തിനാണ് മഹീന്ദ രജപക്‌സെയുടെ വിശ്വസ്തരില്‍ ഒരാളായ സിരിസേന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനെതിരായി മത്സരിയ്ക്കാനുറച്ചത്.

ഒരു നൂറു ചോദ്യങ്ങളാണ് ശ്രീലങ്കയുടെ നിയുക്ത പ്രസിഡന്റ് മൈത്രിപാല സിരിസേനയെപ്പറ്റിയുള്ളത്. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാവുകയും രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്ത് ഒടുവില്‍ ലങ്കയുടെ പ്രസിഡന്റായി അധികാരമേല്‍ക്കാനൊരുങ്ങുന്ന മൈത്രിപാല സിരിസേന എന്ന പേരില്‍ അറിയപ്പെടുന്ന പല്ലേവാട്ടേ ഗമരലാലഗെ മൈത്രിപാല യാപ സിരിസേന ആരാണെന്ന് അറിയാം.

 മൈത്രിപാല സിരിസേന

മൈത്രിപാല സിരിസേന

1951 സെപ്റ്റംബര്‍ മൂന്നിനാണ് പല്ലേവാട്ടേ ഗമരലാലഗെ മൈത്രിപാല യാപ സിരിസേന എന്ന മൈത്രിപാല സിരിസേന ജനിച്ചത്. സിംഹള വംശജനാണ്. രണ്ടാം ലോക യുദ്ധ പോരാളിയായിരുന്ന ആല്‍ബര്‍ട്ട് സിരിയേസനയുടെ മകനാണ് മൈത്രിപാല സിരിസേന.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

പോലോന്നരുവയിലെ റോയല്‍ കൊളെജ്, കന്ദശാലയിലെ ശ്രീലങ്ക സ്ഖൂല്‍ ഓഫ് അഗ്രികള്‍ച്ചര്‍ എന്നിവയില്‍ നിന്ന് കൊളെജ് വിദ്യാഭ്യാസം. റഷ്യയിലെ മാക്‌സിം ഗോര്‍ക്കി ലിറ്ററേചര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിപ്‌ളോമ നേടി.

സാധാരണക്കാരന്‍

സാധാരണക്കാരന്‍

ഒരു ലോ പ്രൊഫൈല്‍ മന്ത്രിയായിരുന്നു സിരിസേന. കര്‍ഷകനില്‍ നിന്നും രാഷ്ട്രീയക്കാരനും തുടര്‍ന്ന് മന്ത്രിയും ഒടുവില്‍ പ്രസിഡന്റുമായി മാറി.

കമ്യൂണിസത്തില്‍ ആകൃഷ്ടനായിരുന്നു

കമ്യൂണിസത്തില്‍ ആകൃഷ്ടനായിരുന്നു

കുട്ടിയായിരിയ്ക്കുമ്പോള്‍ തന്നെ കമ്യൂണിസത്തില്‍ ആകൃഷ്ടനായിരുന്നു.

ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി

ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി

ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി നേതാവാണ് സിരിസേന. 1967 ലാണ് സിരിസേല ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയില്‍ ചേരുന്നത്. 1971 ല്‍ തന്റെ 20 മത്തെ വയസില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തിയതിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു. 1981 ല്‍ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായി.

തിരഞ്ഞെടുപ്പികളിലേയ്ക്ക്

തിരഞ്ഞെടുപ്പികളിലേയ്ക്ക്

1989 ലാണ് ആദ്യമായി പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1994 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രിക കുമാരതുംഗയുടെ ഭരണകാലത്ത് കാര്‍ഷിക മന്ത്രിയായി. പിന്നീട് മഹാവേലി വികസന മന്ത്രിയായും നിയമിതനായി.

രജപക്‌സെയ്ക്ക് ഒപ്പം

രജപക്‌സെയ്ക്ക് ഒപ്പം

രജപ്ക്‌സെയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു മൈത്രിപാല. 2005 ല്‍ രജപക്‌സെ മന്ത്രിസഭയിലെ കാര്‍ഷികം, പരിസ്ഥിതി, ജലസേചനം, മഹാവേലി വികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.2010 ല്‍ രജപക്‌സെ വീണ്ടും അധികാരമേറ്റപ്പോള്‍ ആരോഗ്യമന്ത്രിയായി നിയമിതനായി

ന്യൂനപക്ഷ അനുഭാവം

ന്യൂനപക്ഷ അനുഭാവം

ശ്രീലങ്കയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കിന്ന അതിക്രമങ്ങളില്‍ അദ്ദേഹം പലപ്പോഴും പ്രതിഷേധിച്ചിട്ടുണ്ട്.എന്നാല്‍ തമിഴരോടുള്ള നിലപാടില്‍ രജപക്സെയെ കടത്തി വെട്ടും സിരിസേന എന്നാണ് അറിയുന്നത്.

English summary
Who is Maithripala Sirisena?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X