കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ബിജെപിയില്‍ ചേര്‍ന്ന എംജെ അക്ബര്‍

  • By Soorya Chandran
Google Oneindia Malayalam News

എംജെ അക്ബര്‍ പോലും ഇപ്പോള്‍ നരേന്ദ്ര മോദിയെ പിന്തുണക്കുന്നു എന്നാണ് വാര്‍ത്തകള്‍. രാജ്യത്തെ ഏറ്റവും പ്രശ്‌സത്രായ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ മുബഷീര്‍ ജാവേദ് അക്ബര്‍ എന്ന എംജെ അക്ബര്‍.

അടുത്ത കാലത്തായി വലിയ മാധ്യമ പ്രവര്‍ത്തകരും ഐടി വിദഗ്ധരും കോര്‍പ്പറേറ്റ് ഭീമന്‍മാരുമെല്ലാം ആം ആദ്മിയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് കാണുന്നത്. അതിനിടയിലാണ് മുസ്ലീം നാമധാരിയായ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മോദിക്കൊപ്പം ചേരുന്നത്.

എംജെ അക്ബര്‍ വെറും ഒരു മാധ്യമ പ്രവര്‍ത്തകന്‍ മാത്രമല്ല. കോണ്‍ഗ്രസിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ചരിത്രം. പണ്ട് 1989 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട് അദ്ദേഹം. എംജെ അക്ബറിനെ കുറിച്ച് അറിയാന്‍ ഇനിയും ഏറെ ബാക്കിയുണ്ട്....

ബംഗാളില്‍ ജനനം

ബംഗാളില്‍ ജനനം

1952 ല്‍ പശ്ചിമ ബംഗാളില്‍ ആണ് , ഇന്ന് ഏറെ അറിയപ്പെടുന്ന മുബഷീര്‍ ജാവേദ് അക്ബര്‍ എന്ന എംജെ അക്ബര്‍ ജനിച്ചത്

ടൈംസ് ഓഫ് ഇന്ത്യ

ടൈംസ് ഓഫ് ഇന്ത്യ

മാധ്യമപ്രവര്‍ത്തനത്തിന്റെ ആദ്യ പടി ചവിട്ടിക്കയറിത് ടൈംസ് ഓഫ് ഇന്ത്യയില്‍. പിന്നീട് രാജ്യത്തെ ഏതൊരു മാധ്യമപ്രവര്‍ത്തകനും കൊതിക്കുന്ന ഉയരങ്ങളാണ് എംജെ അക്ബര്‍ കയ്യടക്കിയത്. ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലേക്കാണ് അക്ബര്‍ പോയത്.

സണ്‍ഡേ

സണ്‍ഡേ

ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയില്‍ നിന്ന് ഓണ്‍ലുക്കര്‍ എന്നൊരു ദ്വൈവാരികയിലേക്കായിരുന്നു അക്ബറിന്റെ അടുത്ത നീക്കം. അവിടെ എഡിറ്ററായിരിക്കുമ്പോഴാണ് ആനന്ദബസാര്‍ പത്രികയുടെ കീഴിലുളള സണ്‍ഡേ മാഗസിന്റെ എഡിറ്ററാകുന്നത്. രാജ്യത്തെ ഒന്നാം നിര മാഗസിനാക്കി മാറ്റി എംജെ അക്ബര്‍ സണ്‍ഡേ മാഗസിനെ.

ദ ടെലഗ്രാഫ്

ദ ടെലഗ്രാഫ്

ദ ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്ററായിട്ടായിരുന്നു അടുത്ത ജോലി. 1982 ല്‍ ആണ് എംജെ അക്ബര്‍ ടെലഗ്രാഫില്‍ എത്തുന്നത്.

കോണ്‍ഗ്രസ് എംപി

കോണ്‍ഗ്രസ് എംപി

ബീഹാറിലെ കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എംപിയായിട്ടുണ്ട് എംജെ അക്ബര്‍. പക്ഷേ 1991 ല്‍ നടന്ന് തിരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിട്ടു.

രാജീവ് ഗാന്ധിയുടെ വക്താവ്

രാജീവ് ഗാന്ധിയുടെ വക്താവ്

രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവായി പ്രവര്‍ത്തിച്ചിരുന്നത് എംജെ അക്ബര്‍ ആയിരുന്നു.

സര്‍ക്കാരിന്റെ ഉപദേശകന്‍

സര്‍ക്കാരിന്റെ ഉപദേശകന്‍

മത്സരിച്ച് തോറ്റെങ്കിലും കോണ്‍ഗ്രസിനൊപ്പം തന്നെയായിരുന്നു എംജെ അക്ബര്‍. 91 ലെ മന്ത്രിസഭയില്‍ മാനവശേഷി വികസന വകുപ്പിന്റെ ഉപദേഷ്ടാവായിരുന്നു എംജെ അക്ബര്‍.

ഏഷ്യന്‍ ഏജ്

ഏഷ്യന്‍ ഏജ്

രാഷ്ട്രീയ പ്രവര്‍ത്തനത്തോട് വിടപറഞ്ഞ് തിരിച്ചെത്തിയ എംജെ അക്ബര്‍ തുടങ്ങിയ പത്രമാണ് ഏഷ്യന്‍ ഏജ്. ഇന്ത്യയുടെ പത്രചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു അന്താരാഷ്ട്ര സംരഭം.

ഇന്ത്യാടുഡേ

ഇന്ത്യാടുഡേ

ഒടുവില്‍ ഇന്ത്യാടുഡേയുടെ എഡിറ്റര്‍ ആയിരുന്നു അക്ബര്‍. ഇതോടപ്പം ഹെഡ്‌ലൈന്‍സ് ടുഡേ എന്ന ചാനലിന്റെ മേല്‍നോട്ടവും നിര്‍വ്വഹിച്ചിരുന്നു. 2012 ല്‍ ഇന്ത്യാടുഡേ വിട്ടു.

ഒടുവില്‍ ബിജെപിയിലേക്ക്

ഒടുവില്‍ ബിജെപിയിലേക്ക്

2014 ല്‍ മാര്‍ച്ചില്‍ എംജെ അക്ബര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ദേശീയ വക്താവുമായി. അങ്ങനെ കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ കൂടി ബിജെപി പാളയത്തില്‍ എത്തി.

English summary
Who is MJ Akbar?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X