കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് ആണ് കേഡര്‍ പാര്‍ട്ടി; സിപിഎം അല്ല

  • By Soorya Chandran
Google Oneindia Malayalam News

കേരളത്തിലെ കേഡര്‍ പാര്‍ട്ടി ഏതാണെന്ന് ചോദിച്ചാല്‍ ഉടനടി ഉത്തരം വരും... സിപിഎം എന്ന്. എന്നാല്‍ ആ ഉത്തരം ഇനി ഒന്ന് മാറ്റിപ്പിടിക്കേണ്ടി വരും. മുസ്ലീം ലീഗ് എന്ന് ഉത്തരം പറയേണ്ടി വരും ഇനി.

മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ വിജയം തെളിയിക്കുന്നത് അതാണ്. പാര്‍ട്ടി യോഗങ്ങളില്‍ ഇ അഹമ്മദിനെതിരെ ആഞ്ഞടിച്ച നേതാക്കളും പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയപ്പോള്‍ യഥാര്‍ത്ഥ കേഡര്‍മാരായി.

Muslim League

കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍- കോഴിക്കോടും വടകരയും- സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി എതിര്‍പ്പ് രേഖപ്പെടുത്തി. പക്ഷേ പാര്‍ട്ടി കേട്ടില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ട് സ്ഥാനാര്‍ത്ഥികളും പൊട്ടി.

മലപ്പുറത്ത് ഇ അഹമ്മദിനെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് മലപ്പുറം മണ്ഡലത്തിലെ ലീഗ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടതായിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നേതൃത്വം അഹമ്മദിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. തുടക്കത്തില്‍ ഇത്തിരി പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായിരുന്നെങ്കിലും പ്രചാരണം കൊഴുത്തപ്പോള്‍ പക്ഷേ എല്ലാവരും ഒറ്റക്കെട്ടായി.

ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം കിട്ടും എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലീഗുകാര്‍ ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ലീഗുകാര്‍ പോലും ഞെട്ടി. 1,94,740 വോട്ടിന്‍റെ ഭൂരിപക്ഷം.

അപ്പോള്‍ ഇതാണ് കേഡര്‍ പാര്‍ട്ടി. നേതാക്കള്‍ പറഞ്ഞു, അണികള്‍ പ്രവര്‍ത്തിച്ചു. അഹമ്മദ് ജയിച്ചു.

English summary
Who is real cadre party: CPM or Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X