കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിജെ ജോസഫ് പ്രവാചക നിന്ദയുടെ ബലിയാടോ?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാചക നിന്ദയുടെ ബലിയാടാണോ തൊടുപുഴ ന്യൂമാന്‍ കൊളെജിലെ അധ്യാപകനായിരുന്ന ടിജെ ജോസഫ്? മത വര്‍ഗീയ വാദത്തിന്റെ പേരില്‍ ആദ്യം അക്രമികള്‍ വെട്ടിയെറിഞ്ഞത് അദ്ദേഹത്തിന്റെ കൈപ്പത്തിയാരിരുന്നെങ്കില്‍ ഇപ്പോള്‍ തകര്‍ത്തിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെ തന്നെയാണെന്ന് പറയേണ്ടി വരും. കഴിഞ്ഞ ദിവസം പ്രൊഫസറുടെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ ദുരന്തങ്ങള്‍ വേട്ടയാടിയപ്പോള്‍ പോലും തളര്‍ന്ന് പോകാതെ കരുത്തേകിയ സലോമി(48)യെന്ന സ്ത്രീ ആത്മഹത്യ ചെയ്തതത് എന്തിനായിരുന്നു.

2010 ജൂലൈയിലാണ് ചോദ്യപേപ്പറില്‍ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് തൊടുപുഴ ന്യൂമാന്‍ കൊളെജിലെ അധ്യാപകനായിരുന്ന ജോസഫിന്റെ വലത് കൈപ്പത്തി അക്രമികള്‍ വെട്ടി മാറ്റിയത്. കുടബംത്തിന്റെ ആശ്രയമാരിരുന്ന ജോസഫ് കിടപ്പിലായതും മകന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായതുമൊക്കെ സലോമി എന്ന വീട്ടമ്മയെ തളര്‍ത്തിയില്ല.

TJ Joseph, Salomi

സലോമിയെ തളര്‍ത്തിയതും മരണത്തിലേയ്ക്ക് നയിച്ചതും ആരണെന്ന് അന്വേഷിച്ചാല്‍ അതിന്റെ ഉത്തരവാദിത്തതില്‍ നിന്ന് ന്യൂമാന്‍ കൊളെജിന്റെ ഭരണത്തലപ്പത്തുള്ള സഭയ്ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയുമോ. കൈ വെട്ട് കേസില്‍ അകപ്പെട്ടതോടെ സഭയുടെ കൊളെജില്‍ നിന്നും അധ്യാപകനെ പുറത്താക്കി. പുറത്താക്കിയതിന് ശേഷവും ക്രൂരത തുടര്‍ന്നു എന്ന് പറയുന്നതാവും സത്യം.

2014 മാര്‍ച്ച് 31 നാണ് ജോസഫ് വിരമിയ്‌ക്കേണ്ടിയിരുന്നത്. 28 ന് കൊളെജില്‍ വീണ്ടും ജോയിന്‍ ചെയ്യാനുള്ള അവസരവുമൊരുങ്ങിയിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ചിലരുടെ ഇടപെടല്‍ ഉണ്ടായത് മൂലം അദ്ദേഹത്തിന് കൊളെജില്‍ തിരിച്ച് എത്താന്‍ കഴിയാതെ വന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിയ്ക്കുന്നു. ഒരു പക്ഷേ അദ്ദേഹത്തിന് ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളെങ്കിലും ലഭിച്ചേനേ.

അധ്യാപകനും കുടുംബവും ജോലി നഷ്ടമായതോടെ കടുത്ത സാന്പത്തിക പ്രതിസന്ധിയ്ക്ക് നടുവിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. ആകെയുള്ള പ്രതീക്ഷയായിരുന്ന ജോലിയില്‍ തിരികെ പ്രവേശിയ്ക്കാനുള്ള അവസരവും അതിലൂടെ കിട്ടുന്ന പെന്‍ഷനും. ഈ വഴിയും ഇനി തുറക്കില്ലെന്ന് മനസിലായതോടെയാണ് സലോമി ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം.

English summary
Who is responsible for the suicide of T J Joseph's Wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X