കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാശ്വതീകാനന്ദയെ കൊന്നതോ...? ആരാണ് ശാശ്വതീകാനന്ദ...?

Google Oneindia Malayalam News

2002 ജൂലായ് 1 ന് പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മുതല്‍ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഏറെ കഥകള്‍ പരക്കുന്നുണ്ട്. മിക്ക കഥകളിലും 'വില്ലന്‍' വെള്ളാപ്പള്ളി നടേശന്‍ തന്നെ ആയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബിജു രമേശ് വെള്ളാപ്പള്ളിയ്‌ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളുടെ ലക്ഷ്യം ശാശ്വതീകാനന്ദയുടെ മരണത്തിലെ നിഗൂഢത പുറത്ത് കൊണ്ടുവരികയല്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നേട്ടങ്ങളുണ്ടാക്കുമെന്ന ചിലരുടെ ഭയം തന്നെ ആകാം ഇതിന് പിന്നില്‍.

എന്നാല്‍ കൃത്യമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ശ്രീനാരായണ ഗുരുവിന്റെ പിന്‍ഗാമികള്‍ എസ്എന്‍ഡിപിക്കാരാരോ ശിവഗിരി സന്യാസിമാരാണോ എന്ന് പണ്ട് ഉയര്‍ന്ന് ചോദ്യങ്ങളും ഇപ്പോള്‍ ചര്‍ച്ചയായേക്കാം...

ശാശ്വതീകാനന്ദ

ശാശ്വതീകാനന്ദ

കേരളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിയ്ക്കുന്ന ആദ്യത്തെ സന്യാസിയായിരിയ്ക്കും സ്വാമി ശാശ്വതീകാനന്ദ. മുന്‍ ശിവഗരിരി മഠാധിപതി ആയിരുന്നു ശാശ്വതീകാനന്ദ.

കൊന്നതോ?

കൊന്നതോ?

ദുബായില്‍ നിന്ന് തിരിച്ചെത്തിയ തൊട്ടടുത്ത ദിവസമാണ് പെരിയാറില്‍ കുളിയ്ക്കുന്നതിനിടെ അദ്ദേഹം മരിച്ചത് എന്നാണ് ബിജു രമേശ് പറയുന്നത്. എന്നാല്‍ ദുബായില്‍ നിന്ന് തിരിച്ചെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.

നീന്തല്‍ അറിയുന്ന സ്വാമി

നീന്തല്‍ അറിയുന്ന സ്വാമി

നന്നായി നീന്തല്‍ അറിയാമായിരുന്ന ശാശ്വിതീകാനന്ദ മുങ്ങി മരിയ്ക്കാന്‍ സാധ്യതയില്ലെന്ന് അന്നേ സംസാരമുണ്ടായിരുന്നു.

 മര്‍ദ്ദനമേറ്റ പാട്

മര്‍ദ്ദനമേറ്റ പാട്

ശാശ്വിതീകാനന്ദയുടെ ശരീരരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇപ്പോള്‍ ബിജു രമേശും അങ്ങനെ പറുന്നു.

ശശിധരന്‍

ശശിധരന്‍

ശശിധരന്‍ എന്നായിരുന്നു സ്വാമി ശാശ്വിതീകാനന്ദയുടെ പൂര്‍വ്വാശ്രമത്തിലെ പേര്. ആറാം വയസ്സുമുതല്‍ ശിവഗിരിയിലെത്തി.

വിവാദങ്ങള്‍ നിറഞ്ഞ ജീവിതം

വിവാദങ്ങള്‍ നിറഞ്ഞ ജീവിതം

ശിവഗിരി മഠാധിപതിയായി ശാശ്വിതാകാനന്ദ എചത്തുന്നത് തന്നെ വലിയ വിവാദത്തോടെയാണ്. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു എന്ന പരാതിയില്‍ ശാശ്വിതീകാനന്ദയുടെ വിജയം പിന്നീട് കോടതി ഇടപെട്ട് തടഞ്ഞു. പിന്നീട് ഒരിയ്ക്കല്‍ കൂടി ശാശ്വിതീകാനന്ദ തിരഞ്ഞെടുപ്പില്‍ ജയിച്ചു.

തുഷാര്‍ മര്‍ദ്ദിച്ചു

തുഷാര്‍ മര്‍ദ്ദിച്ചു

ദുബായില്‍ വച്ച് എസ്എന്‍ ട്രസ്റ്റിന്റെ കണക്കുകളെ കുറിച്ച് ചോദിച്ച സ്വാമിയെ തുഷാര്‍ വെള്ളാപ്പള്ളി മര്‍ദ്ദിച്ചു എന്നാണ് ബിജു രമേഷശ് ആരോപിയ്ക്കുന്നത്. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ സ്വാമി സഹായിയെ കാണിച്ചുവത്രെ.

യാത്ര റദ്ദാക്കിയോ

യാത്ര റദ്ദാക്കിയോ

ദുബായില്‍ നിന്ന് ബഹറൈനിലേയ്ക്ക പോകേണ്ടിയിരുന്ന സ്വാമി അത് റദ്ദാക്കി ദില്ലി വഴി കേരളത്തിലേയ്ക്ക് തിരിച്ചുവരികയായിരുന്നു എന്നാണ് ബിജു രമേശ് പറയുന്നത്. എന്നാല്‍ തങ്ങളെല്ലാവരും കൂടി ബഹറൈനില്‍ പോയതിന് ശേഷമാണ് ദുബായില്‍ എത്തിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ സോമന്‍ ആണ് ഇപ്പോള്‍ എസ്എന്‍ഡിപി യോഗത്തിന്റെ പ്രസിഡന്റ്. ഇക്കാര്യത്തിലും ബിജു രമേശ് ആരോപണം ഉന്നയിക്കുന്നുണ്ട്.

സിബിഐ അന്വേഷിയ്ക്കട്ടെ

സിബിഐ അന്വേഷിയ്ക്കട്ടെ

സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് വേണമെങ്കില്‍ സിബിഐ അന്വേഷണം നടത്തട്ടേ എന്നാണ് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്.

English summary
New allegation against Vellappally Natesan by Biju Ramesh. Biju Ramesh alleges that Saswathikananda was murdered and Vellappally was behind that.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X