കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോള്‍ കോടിയേരി ജീ... ഈ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എങ്ങനെയാണെന്നാ പറഞ്ഞത്!!!

  • By Desk
Google Oneindia Malayalam News

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എങ്ങനെയാണ്? തങ്ങള്‍ക്ക് മടുത്തിട്ട് ഉപേക്ഷിച്ച് പോയതാണെന്നാവും അന്നത്തെ ബ്രിട്ടീഷുകാരില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടാവുക. എന്നാല്‍ അതിതീവ്രമായ സമരങ്ങളിലൂടെ തന്നെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തത്.

എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആ സമരങ്ങള്‍ക്കൊപ്പം മറ്റൊന്നും കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇത്തിരി കമ്യൂണിസമാണ് സംഗതി... സോവിയറ്റ് യൂണിയന്‍ ആണ് ഇന്ത്യയ്ക്ക് സ്വതന്ത്ര്യം കിട്ടാന്‍ കാരണക്കാര്‍ എന്നാണ് കക്ഷി അടിച്ചുവിട്ടത്.

കുറ്റം പറയരുതല്ലോ... ആഗോള തലത്തില്‍ കൊളോണിയലിസത്തിന് വെല്ലുവിളി നേരിടുന്ന കാലമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യ ലോകശക്തിയായി ഉദയംചെയ്യുകയും ചെയ്തു. പക്ഷേ അതുകൊണ്ട് സോവിയറ്റ് യൂണിയന്‍ കാരണമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നൊക്കെ പറഞ്ഞുകളയാമോ?

പാര്‍ട്ട സെക്രട്ടറിയായാവും എംഎസ്എഫ് നേതാവായും ട്രോളേഴ്‌സിന് കണക്കാണ്. കോടിയേരി പറഞ്ഞതും കിട്ടിയ ട്രോളുകളും ഇങ്ങനെയൊക്കെയാണ്....

കമ്യൂണിസ്റ്റുകാര്‍

കമ്യൂണിസ്റ്റുകാര്‍

സ്വാതന്ത്ര്യസമരത്തിന് പുതിയ രൂപവും ഭാവവും കിട്ടിയത് എപ്പോഴാണെന്നറിയാമോ? അത് കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷമാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.

സ്വരാജ്

സ്വരാജ്

പൂര്‍ണ സ്വരാജ്, അഥവാ പൂര്‍ണ സ്വാതന്ത്ര്യം എന്ന ആവശ്യം ആദ്യമായി ഉയര്‍ത്തിയതും കമ്യൂണിസ്റ്റുകാരാണ് എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ കാസര്‍കോട് കുറ്റിക്കോലില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.

കമ്യൂണിസ്റ്റും കോണ്‍ഗ്രസ്സും

കമ്യൂണിസ്റ്റും കോണ്‍ഗ്രസ്സും

കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ഒരുപാട് സമരങ്ങള്‍ നയിച്ചു. പക്ഷേ ആര്‍എസ്എസ്സുകാര്‍ ബ്രിട്ടീഷ് ഏജന്റുമാരായിരുന്നു എന്നും കോടിയേരി പറഞ്ഞു.

സോവിയറ്റ് യൂണിയന്‍

സോവിയറ്റ് യൂണിയന്‍

കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും സമരം ചെയ്തു. പക്ഷേ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോയില്ല. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകാന്‍ കാരണം എന്നാണ് കോടിയേരി പറയുന്നത്. സോവിയറ്റ് യൂണിയന്‍ തന്നെ കാരണം!

ട്രോളുകള്‍

ട്രോളുകള്‍

ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ ട്രോളേഴ്‌സ് വെറുതേയിരിക്കുമോ? അപ്പോള്‍ തന്നെ ട്രോള്‍ പരിപാടിയും തുടങ്ങി.

സംശയം

സംശയം

ഇക്കണക്കിന് പോയാല്‍, കേരളം ഉണ്ടായത് പിണറായി വിജയന്‍ മഴുവെറിഞ്ഞിട്ടാണെന്ന് കോടിയേരി പറയുമോ എന്നാണ് ചിലരുടെ സംശയം.

അത് പഠിച്ചാല്‍

അത് പഠിച്ചാല്‍

കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് കേട്ട് പഠിച്ചാല്‍ കുഴപ്പമൊന്നും ഇല്ല. പക്ഷേ പരീക്ഷയ്ക്ക് ഉത്തരം എഴുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പകരം റഷ്യന്‍ വിപ്ലവം എഴുതിയിട്ട് കാര്യമില്ല.

ഇത്തിരി മയത്തില്‍

ഇത്തിരി മയത്തില്‍

ഇത്തരം വാദങ്ങളൊക്കെ ഉന്നയിക്കുന്നത് കൊള്ളാം. പക്ഷേ ഇത്തിരി മയത്തിലായിക്കൂടെ എന്നാണ് ചിലര്‍ പറയുന്നത്.

വട്ടാണോ?

വട്ടാണോ?

കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതില്‍ ചില ചരിത്രപരമായ സത്യങ്ങളുണ്ടെങ്കിലും , ഇങ്ങനെ ചിലര്‍ തിരിച്ച് ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല.

 നെഹ്‌റു

നെഹ്‌റു

ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങിച്ച് തന്ന സ്റ്റാലിനായിരുന്നത്രെ ആദ്യത്തെ പ്രധാനമന്ത്രി ആകേണ്ടിയിരുന്നത്. നെഹ്‌റു ചതിച്ചതാണത്രെ!

English summary
Who played the main role for getting India independence from Britain? Kodiyeri Balakrishnan says, it was Soviet Union!!!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X