കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശം ആദ്യം കണ്ടത് ഒരു ഈച്ച, പിന്നെ കണ്ടത് കുരങ്ങൻ... മനുഷ്യന് അഹങ്കരിക്കാൻ കാത്തിരിപ്പ് നീണ്ടു!

Google Oneindia Malayalam News

Recommended Video

cmsvideo
ബഹിരാകാശം കണ്ട ജീവികള്‍ ഏതൊക്കെ? | #SpaceMission | Oneindia Malayalam

ജയ് ശ്രീറാം വിളിയുടെ പേരില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. ജയ് ശ്രീറാം വിളി കേള്‍ക്കേണ്ടെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അന്യ ഗ്രഹങ്ങളിലേക്ക് പോകട്ടെ എന്നായിരുന്നു കേരളത്തിലെ ബിജെപി വക്താവ് കൂടിയായ ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.

2022ൽ പാക് പൗരൻ ബഹിരാകാശത്ത് എത്തും; പദ്ധതികൾക്ക് തുടക്കമിട്ടെന്ന് പാക് മന്ത്രി ഫവാദ് ചൗധരി!2022ൽ പാക് പൗരൻ ബഹിരാകാശത്ത് എത്തും; പദ്ധതികൾക്ക് തുടക്കമിട്ടെന്ന് പാക് മന്ത്രി ഫവാദ് ചൗധരി!

പറയാന്‍ പോകുന്നത് ജയ് ശ്രീറാം വിളിയെ കുറിച്ചോ അടൂര്‍ ഗോപാലകൃഷ്ണനെ കുറിച്ചോ ബി ഗോപാലകൃഷ്ണനെ കുറിച്ചോ അല്ല. ബഹിരാകാശത്തെ കുറിച്ചാണ്. മനുഷ്യനാണോ ബഹിരാകാശത്ത് ആദ്യം എത്തിയ ജീവിവര്‍ഗ്ഗം എന്നതാണ് ചോദ്യം. അല്ല എന്ന് തന്നെയാണ് അതിന്റെ ഉത്തരം.

മനുഷ്യര്‍ക്ക് മുമ്പേ പല ജീവികളും ബഹിരാകാശത്ത് എത്തിയിരുന്നു. അക്കാര്യത്തില്‍, ആദ്യം ബഹിരാകാശം കണ്ട ജീവികള്‍ പഴഈച്ചകള്‍ ആയിരുന്നു. പക്ഷേ, ഇവ അന്യ ഗ്രഹങ്ങളില്‍ ഒന്നും എത്തിയിരുന്നില്ല. ബഹിരാകാശം കണ്ട് മറ്റ് ജീവികള്‍ ഏതൊക്കെ?

പഴ ഈച്ചകള്‍

പഴ ഈച്ചകള്‍

ജീവശാസ്ത്രത്തിലെ ഒട്ടുമിക്ക പരീക്ഷണങ്ങള്‍ക്കും ഇരയാകുന്നവയാണ് പഴ ഈച്ചകള്‍. ബഹിരാകാശത്തേക്ക് ആദ്യം വിട്ട ജീവിയും ഇത് തന്നെ ആയിരുന്നു. 1947 ല്‍ അമേരിക്ക ആയിരുന്നു ആദ്യമായി പഴഈച്ചകളെ റോക്കറ്റില്‍ കയറ്റി ബഹിരാകാശത്തേക്ക് വിട്ടത്.

കുരങ്ങന്‍മാര്‍

കുരങ്ങന്‍മാര്‍

മനുഷ്യര്‍ ഉള്‍പ്പെടെ സങ്കീര്‍ണ ജീവിവര്‍ഗ്ഗങ്ങള്‍ക്ക് ബഹിരാകാശത്ത് അതീവിക്കാന്‍ ആകുമോ എന്ന ചോദ്യം ആദ്യം മുതലേ ഉള്ളതായിരുന്നു. അങ്ങനെയാണ് കുരങ്ങന്‍മാരെ ബഹിരാകാശത്തേക്ക് അയക്കാന്‍ തുടങ്ങിയത്. 1948 ല്‍ ആയിരുന്നു ആദ്യ കുരങ്ങന്‍ ബഹിരാകാശത്തെത്തുന്നത്. ആല്‍ബെര്‍ട്ട് എന്ന സീരീസില്‍ ഒരുപാട് കുരങ്ങന്‍മാരെ അമേരിക്ക ബഹിരാകാശത്ത് എത്തിച്ചിരുന്നു. പക്ഷേ, ഇതില്‍ മൂന്നില്‍ രണ്ടും മരണത്തിന് കീഴടങ്ങി.

ലെയ്ക എന്ന പട്ടി

ലെയ്ക എന്ന പട്ടി

അമേരിക്കക്കാര്‍ കുരങ്ങന്‍മാരെ ബഹിരാകാശത്തേക്ക് വിട്ടുകൊണ്ടിരുന്നപ്പോള്‍ റഷ്യക്കാരും വെറുതേയിരുന്നില്ല. അവര്‍ നായ്ക്കളെ ആയിരുന്നു ബഹിരാകാശ സഞ്ചാരികളാക്കിയത്. ലെയ്ക്ക എന്ന പട്ടിയെ ആയിരുന്നു ആദ്യമായി അവര്‍ ബഹിരാകാശത്തേക്ക് അയച്ചത്. 1957 ല്‍ ആയിരുന്നു ഇത്. പക്ഷേ, ലെയ്ക്ക ആ യാത്രയെ അതിജീവിച്ചില്ല.

ഹാം എന്ന ചിമ്പാന്‍സി

ഹാം എന്ന ചിമ്പാന്‍സി

മനുഷ്യനുമായി ഏറ്റവും അധികം സാമ്യമുള്ള ജീവിവര്‍ഗ്ഗമാണ് ചിമ്പാന്‍സികള്‍. മനുഷ്യന്റെ ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായിട്ടായിരുന്നു ചിമ്പാന്‍സികളെ അങ്ങോട്ടയച്ചത്. 1961 ല്‍ അമേരിക്ക ഹാം എന്ന ചിമ്പാന്‍സിയെ ബഹിരാകാശത്തേക്ക് അയച്ചു. ഹാം പിന്നീട് ജീവനോടെ തിരികെയെത്തുകയും ചെയ്തു. ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്നതില്‍ ഏറെ നിര്‍ണായകം ആയിരുന്നു ഈ പരീക്ഷണം.

ഫെലിക്‌സ് എന്ന പൂച്ച

ഫെലിക്‌സ് എന്ന പൂച്ച

ഇക്കാലത്തിനിടയ്ക്ക് എലികളയേും ഗിനിപ്പന്നികളേയും എന്തിന് എട്ടുകാലികളെ വരെ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പ്രശസ്തനായത് ഒരു പൂച്ച ആയിരുന്നു. 1963 ല്‍ ഫ്രാന്‍സ് ആണ് ഫെലിക്‌സ് എന്ന പൂച്ചയെ ബഹിരാകാശത്തേക്ക് അയച്ചത്. ആ യാത്ര ഫെലിസ്‌ക് വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും മറ്റൊരു ബഹിരാകാശ യാത്രയില്‍ ഇഹലോകവാസം വെടിഞ്ഞു.

യൂറി ഗഗാറില്‍

യൂറി ഗഗാറില്‍

റഷ്യക്കാരനായ യൂറി ഗഗാറിന്‍ ആണ് ആദ്യമായി ബഹിരാകശത്തെത്തിയ മനുഷ്യന്‍. സോവിയറ്റ് യൂണിയന്റെ വ്യോമ സേനയില്‍ പൈലറ്റ് ആയിരുന്നു ഗഗാറിന്‍. 1963 ഏപ്രില്‍ 12 ന് ആയിരുന്നു യൂറി ഗഗാറിനേയും വഹിച്ചുകൊണ്ട് വോസ്‌തോക്-1 എന്ന ബഹിരാകാശ പേടകം ഭൂമിയ്ക്ക് മുകളില്‍ എത്തിയത്.

English summary
Who reached Space first? Humans or other animals?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X