കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014 അല്ല ഇത് 1947, ചരിത്രം ആവര്‍ത്തിച്ചു

  • By Aswathi
Google Oneindia Malayalam News

ആരു പറഞ്ഞു ചരിത്രം ആവര്‍ത്തിക്കില്ലെന്ന്. ചരിത്രം ആവര്‍ത്തിച്ചു. നമ്മള്‍ ഇപ്പോഴുള്ളത് ഇരുപതാം നൂറ്റാണ്ടിലാണ്. പ്രത്യേകതകള്‍ ഒരുപാടുള്ള വര്‍ഷമാണ് 2014. 1947 ലുള്ള കലണ്ടറാണ് നമ്മള്‍ ഈ വര്‍ഷം ഉപയോഗിക്കുന്നത്.

അതായത്, സ്വാതന്ത്രം ലഭിച്ച് വര്‍ഷത്തെ കലണ്ടര്‍. ഓണം വിഷു, റംസാന്‍, ഗാന്ധി ജയന്ധി, ദസ്‌റ, ഹിരോഷിമ, നാഗസാക്കി, ക്രിസ്മസ് അങ്ങനെയുള്ള ആഘോഷങ്ങളും ഓര്‍മ ദിവസങ്ങളുമെല്ലാം 47 ലേത് ആവര്‍ത്തിക്കുന്നു.

tech-trends

അവധികളും ആഘോഷമാക്കുന്നവരാണ് നമ്മള്‍. അടുപ്പിച്ച് മൂന്നില്‍ കൂടുതല്‍ അവധി വരുന്ന മാസങ്ങളുമുണ്ട്. ആഗസ്ത് 15 മുതല്‍ 17 വരെ അവധിയാണ്. 15 സ്വാതന്ത്ര്യ ദിനം, 16 ശനി. 17 ഞായര്‍. ഒക്ടോബറില്‍ 2 മുതല്‍ ആറ് വരെ അവധിയാണ്. 2 ഗാന്ധി ജയന്തി, 3 ദസ്‌റ, 4 ശനിയാഴ്ച, 5 ഞായര്‍, 6 ബക്രീദ്. നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയും തുടര്‍ച്ചയായി അവധിയാണ്.

മറ്റൊരു കൗതുകം എന്താണെന്നു വച്ചാല്‍ തിയ്യതികളിലാണ്. 4-4-2014 വെള്ളി, 6-6-2014 വെള്ളി, 8-8-2014 വെള്ളി, 10-10-2014 വെള്ളി, 12-12-2014 വെള്ളി. ഈ വരുന്ന ശനിയാഴ്ച ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 25.5 മണിക്കൂറാണത്രെ. ഞായറാഴ്ച 25 മണിക്കൂറും ഉണ്ട്.

ആയിരത്തി അറന്നൂറ് വര്‍ഷം കൂടുമ്പോള്‍ മാത്രം നടക്കുന്ന പ്രതിഭാസമാണിത്. 'ഡോളര്‍സാക്‌സ്' എന്നാണ് ഇത് അറിയപ്പെടുന്നത്. നവമാധ്യമമായ വാട്‌സ് ആപ്പിലൂടെയാണ് ഈ കൗതുകവാര്‍ത്ത പടര്‍ന്നു പിടിച്ചത്. എന്തായാലും ചരിത്രം ആവര്‍ത്തിക്കില്ലെന്ന് പറയുന്നവര്‍ക്ക് നല്‍കാന്‍ ഒരു മറുപടിയായി.

English summary
Who said history dose not repeat? here it happen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X