കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹായങ്ങള്‍ക്ക് കാത്തുനിന്നില്ല.... വാര്‍ത്തകളുടെ സഹയാത്രികനേ, നിനക്ക് വിട

  • By Desk
Google Oneindia Malayalam News

സൗഹൃദക്കൂട്ടങ്ങളില്‍ ഒഴിവാക്കാനാകാത്ത ഘടകമായിരുന്നു സനല്‍ ഫിലിപ്പ് എന്ന് ഏവരും ഓര്‍ക്കുന്നു. ദില്ലിയിലേയും കോട്ടയത്തേയും മാധ്യമ സുഹൃത്തുക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം സനല്‍ എന്ന നല്ല മനുഷ്യനെ കുറിച്ചാണ്. ഏതും നര്‍മത്തോടെ മാത്ര കാണാന്‍ കഴിയുന്ന ഹൃദയശുദ്ധിയുള്ള ഒരു മനുഷ്യന്‍.

Read Also: യുവ മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പ് അന്തരിച്ചുRead Also: യുവ മാധ്യമപ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പ് അന്തരിച്ചു

ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് സനല്‍ കടന്നുപോയിരുന്നത്. സാമ്പത്തിക പരാധീനതകള്‍ തന്നെയായിരുന്നു അതില്‍ പ്രധാനം. പക്ഷേ വാര്‍ത്തയുടെ ലോകത്ത് ഒരു വിട്ടുവീഴ്ചയ്ക്കും സനല്‍ തയ്യാറായിരുന്നില്ല.

ജൂണ്‍ 20ന് സനലിന്റെ അപകട വാര്‍ത്ത അറിയുമ്പോള്‍ സുഹൃത്തുക്കളാരും ഇങ്ങനെ ഒരു വേര്‍പാടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ലെന്ന് ഉറപ്പാണ്. വാര്‍ത്തകളോട് അത്രയേറെ ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്ന സനലിന്റെ വേര്‍പാട് മാധ്യമ ലോകത്തിന് പെട്ടെന്ന് മറക്കാന്‍ ആകുന്നതല്ല.

പുതിയ ജോലി

പുതിയ ജോലി

ജയ്ഹിന്ദില്‍ നിന്ന് റിപ്പോര്‍ട്ടറിലേയ്ക്ക്. അവിടെ നിന്ന് ന്യൂസ് 18 ന്റെ പുത്തന്‍ ലോകത്തേയ്ക്ക് കടന്നതേ ഉണ്ടായിരുന്നുള്ള സനല്‍ ഫിലിപ്പ്. അപ്പോഴാണ് സനലിനെ മരണം കവര്‍ന്നെടുത്തത്.

വാര്‍ത്താവേഗം

വാര്‍ത്താവേഗം

കോട്ടയത്ത് എന്ത് നടന്നാലും വിവരമറിയാന്‍ മിക്ക മാധ്യമപ്രവര്‍ത്തകരും ആദ്യം വിളിയ്ക്കുക സനലിന്റെ ഫോണിലേയ്ക്കായിരുന്നു. സനലിലെത്താതെ ഒരു വാര്‍ത്തയും കോട്ടയത്ത് സംഭവിയ്ക്കില്ലായിരുരുന്നു.

സാധാരണക്കാരന് വേണ്ടി

സാധാരണക്കാരന് വേണ്ടി

സാധാരകണക്കാരന് വേണ്ടിയായിരുന്നു മിക്കപ്പോഴും സനലിന്റെ വാര്‍ത്തകള്‍. കോട്ടയം പോലുള്ള ഒരു സ്ഥലത്ത് മറ്റ് ഒരുപാട് സാധ്യതകളുണ്ടായിട്ടും സനല്‍ അതിന് പിറകേപോയില്ല.

ചോദ്യശരങ്ങള്‍

ചോദ്യശരങ്ങള്‍

പത്രസമ്മേളനങ്ങളില്‍ സനലിന്റെ ചോദ്യങ്ങളെ രാഷ്ട്രീയക്കാര്‍ ഭയന്നിരുന്നു. എന്നാല്‍ ചോദ്യം ചോദിയ്ക്കാന്‍ സനല്‍ ഒരിയ്ക്കലും ഭയന്നിരുന്നില്ല.

കഞ്ചാവ് വില്‍പനയുടെ ഭീകരത

കഞ്ചാവ് വില്‍പനയുടെ ഭീകരത

സ്‌കൂള്‍ കുട്ടികളെ പോലും ഉപയോഗിച്ച് നടത്തുന്ന കഞ്ചാവ് വില്‍പനയുടെ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് കൊണ്ടുവന്നത് സനല്‍ ഫിലിപ്പ് ആയിരുന്നു.

എക്‌സ്‌ക്ലൂസീവുകളുടെ തോഴന്‍

എക്‌സ്‌ക്ലൂസീവുകളുടെ തോഴന്‍

സപ്ലൈകോയില്‍ പഴയകിയ സാധനങ്ങള്‍ കത്തിച്ചുകളയുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ആയിരുന്നു സനല്‍ റിപ്പോര്‍ട്ട് ചെയ്തത്. പാലായിലെ അനാഥമന്ദിരത്തിന് പിറകിലെ ദുരൂഹതകളും സഹകരണ ബാങ്കിലെ തട്ടിപ്പും എല്ലാം പുറത്ത് കൊണ്ുവന്നത് സനല്‍ ആയിരുന്നു.

ചിരിയുടെ തോഴന്‍

ചിരിയുടെ തോഴന്‍

നര്‍മമായിരുന്നു സൗഹൃദങ്ങളില്‍ സനലിന്റെ മുഖമുദ്ര. എപ്പോഴും എന്തിനേയും സനല്‍ നേരിട്ടത് ആ നര്‍മം കൊണ്ട് തന്നെ ആയിരുന്നു.

കോളേജ് യൂണിയന്‍ ചെയര്‍മാന്‍

കോളേജ് യൂണിയന്‍ ചെയര്‍മാന്‍

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജില്‍ ആയിരുന്നു സനലിന്റെ ബിരുദപഠനം. ഇവിടെ കോളേജ് യൂണിയന്‍ ചെയര്‍മാനും ആയിരുന്നു. കോട്ടയം പ്രസ് ക്ലബ്ബില്‍ നിന്നാണ് ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമ സ്വന്തമാക്കിയത്.

വിശ്വസിയ്ക്കാനാകാതെ

വിശ്വസിയ്ക്കാനാകാതെ

ഒരിയ്ക്കലെങ്കിലും സനലുമായി അടുത്തിടപെഴകിയിട്ടുള്ള ആര്‍ക്കും ഈ വിയോഗം അത്ര പെട്ടെന്ന് വിശ്വസിയ്ക്കാനാവില്ല.

സഹായങ്ങളൊന്നും

സഹായങ്ങളൊന്നും

സനലിന്റെ ചികിത്സാ സഹായത്തിനായി മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ധനസമാഹരണം നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാല്‍ അതിനൊന്നും കാത്ത് നില്‍ക്കാതെ സനല്‍ യാത്രയായിരിക്കുന്നു.

English summary
Who was Sanal Philip for the Journalist Fraternity?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X