കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് കളം മാറ്റിയാല്‍ ഗുണം 'അമ്മ'ക്കോ പിണറായിക്കോ?

  • By Soorya Chandran
Google Oneindia Malayalam News

അടുത്ത കുറച്ചുനാളുകളായി വിഎസ് അച്യുതാനന്ദന്‍ നിലപാടുകളില്‍ അയവുവരുത്തുകയാണ് എന്നാണല്ലോ പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ സത്യത്തില്‍ വിസ് തന്റെ നിലപാടുകള്‍ എന്തെങ്കിലും തിരുത്തിയിട്ടുണ്ടോ... ആര്‍ക്കെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടോ...?

എന്തായാലും ലാവലിന്‍ കേസില്‍ പിണറായി വിജയനെ വിഎസ് പൂര്‍ണമായും കുറ്റ വിമുക്തനാക്കിയിട്ടില്ല. ആകെക്കൂടി ക്ലീന്‍ ചിറ്റ് നല്‍കിയത് മാതാ അമൃതാനന്ദമയിക്ക് മാത്രമാണ്.

VS Achuthanandan

ലാവലിനില്‍ പിണറായി വിജയന്‍ അഴിമതി കാണിച്ചിട്ടില്ലെന്ന് വിഎസ് ഇപ്പോഴും പറയുന്നില്ല. ഏറ്റവും താഴെ തട്ടിലുള്ള കോടതിയുടെ വിധിയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. അതിനും മുകളില്‍ ഇനിയും കോടതികളുണ്ട്. ആളുകള്‍ക്ക് അപ്പീല്‍ പോകാം. വേറെ വിധിവരാം. അപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും ആണ് വിഎസ് പറഞ്ഞത്.

അപ്പോള്‍ ഒരു താത്കാലികാശ്വാസമെന്ന നിലയിലാണ് പിണറായി വിജയന് വിഎസിന്റെ വകയുള്ള ആലിംഗനവും ആശ്ലേഷവും എല്ലാം. സിബിഐ കോടതി വിധി വന്നപ്പോള്‍ വിജയനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കാനുള്ള മനസ്സ് വരെ കാണിച്ച വിഎസ് പക്ഷേ പറഞ്ഞുവച്ചത് മറ്റൊന്നാണ്. അഴിമതിക്കാരനെന്ന പേര് മാറിക്കിട്ടാന്‍ വിധി വിജയനെ സഹായിച്ചു എന്ന്. അപ്പോള്‍ വിജയന്‍ അഴിമതിക്കാരനെന്ന് തന്നെയാണ് വിഎസ് വിചാരിച്ചിരുന്നത്. അതില്‍ ഇപ്പോള്‍ കീഴ്‌ക്കോടതി വിധികൊണ്ട് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നര്‍ത്ഥം.

സാധാരണ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ചേരി തിരിഞ്ഞ് നിന്ന് പരസ്പരം കൊത്തി വലിക്കുന്നതാണ് വിഎസിന്റേയും പിണറായിയുടേയും രീതി. ഇത്തവണ രണ്ട് പേരും നല്ല സംയമനത്തിലാണ്. വിഎസിനെ പ്രശംസിക്കാന്‍ പിണറായിക്ക് വാക്കുകള്‍ കിട്ടുന്നില്ല.

പക്ഷേ പിണറായി ഒന്നോര്‍ത്താല്‍ നല്ലത്. ഒരടി പിന്നോട്ട് വച്ച് രണ്ടടി മുന്നോട്ട് ചാടുന്നതാണ് വിഎസിന്റെ രീതി. തിരഞ്ഞെടുപ്പ് കഴിഞ്ഞ്, എങ്ങാനും പോളിറ്റ് ബ്യൂറോയില്‍ കയറിയിരുന്നു കഴിഞ്ഞാല്‍ പിന്നെ കാണാം വിഎസിന്റെ തനിനിറം.

എന്തായാലും വൈരുധ്യാത്മക ഭൗതിക വാദത്തില്‍ വിശ്വസിക്കുന്ന സഖാവ് വിഎസ് അച്യുതാനന്ദന് മാതാ അമൃതാനന്ദമയി ആധ്യാത്മിക നേതാവാണ്. തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ പിണറായി പള്ളിക്കും പട്ടക്കാര്‍ക്കും ഒപ്പമാണെങ്കില്‍ വിഎസ് അമ്മക്കും ഹിന്ദുക്കള്‍ക്കും ഒപ്പമാണ്.

English summary
Who will benefit VS Achuthanandan's stand change?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X