കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം എന്തുകൊണ്ട് ആഗസ്റ്റ് 15 ആയി? പാകിസ്താന്‍ 14ലേക്ക് മാറിയതിന് പിന്നില്‍...

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആദ്യം കോണ്‍ഗ്രസ് ആഘോഷിച്ചിരുന്നത് ജനുവരി 26നായിരുന്നു. പക്ഷേ 1950ന് ശേഷം രാജ്യത്തെ എല്ലാവരും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ആഗസ്റ്റ് 15നാണ്. ഇന്ത്യയും പാകിസ്താനും ഒരേ ദിവസമാണ് സ്വതന്ത്രമായത്. അപ്പോള്‍ പാകിസ്താന്റേത് ആഗസ്റ്റ് 15ന് ആകേണ്ടതല്ലേ. ആദ്യ വര്‍ഷം അവര്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ആഗസ്റ്റ് 15ന് ആയിരുന്നുവത്രെ. പിന്നീട് 14ലേക്ക് മാറ്റുകയായിയിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 ആയതിന് വിവിധ കാരണങ്ങളാണ് ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു പറഞ്ഞത്. ആഗോളതലത്തില്‍ ബ്രിട്ടഷ് സാമ്രാജ്യത്തിന്റെ അസ്തമയം തുടങ്ങുന്ന അക്കാലത്ത് ഒട്ടേറെ രാജ്യങ്ങളാണ് സ്വാതന്ത്ര്യം നേടിയത്. ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന തിയ്യതിയെ കുറിച്ച് വിശദീകരിക്കാം...

ജനുവരി 26ന് സ്വാതന്ത്ര്യം

ജനുവരി 26ന് സ്വാതന്ത്ര്യം

1929ല്‍ ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പൂര്‍ണ സ്വരാജ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് ആ വര്‍ഷം ജനുവരി 26നായിരുന്നു. 1930 മുതല്‍ കോണ്‍ഗ്രസ് ജനുവരി 26ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇത് 1950 വരെ തുടര്‍ന്നു.

റിപബ്ലിക് ദിനം

റിപബ്ലിക് ദിനം

1950 ജനുവരി 26നാണ് ഇന്ത്യ റിപബ്ലിക്കായത്. ഔദ്യോഗികമായി പരമാധികാരമുള്ള രാജ്യങ്ങളെയാണ് റിപബ്ലിക്കായി പ്രഖ്യാപിക്കുക. മറ്റൊരു രാജ്യത്തിന്റെ കൈകള്‍ ഇന്ത്യയ്ക്ക് മേല്‍ ഇല്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് റിപബ്ലിക് ദിനത്തില്‍ ചെയ്യുന്നത്.

1948 ജൂണ്‍ 30 നുള്ളില്‍ സ്വാതന്ത്ര്യം നല്‍കണം

1948 ജൂണ്‍ 30 നുള്ളില്‍ സ്വാതന്ത്ര്യം നല്‍കണം

1948 ജൂണ്‍ 30 നുള്ളില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് മൗണ്ട് ബാറ്റണെ ചുമതലപ്പെടുത്തി. ക്വിറ്റ് ഇന്ത്യാ സമരം നടന്ന 1942ല്‍ തന്നെ ബ്രിട്ടന്റെ എല്ലാ അധികാരവും ഇന്ത്യയില്‍ നിന്ന് നഷ്ടമായിരുന്നു. എങ്കിലും അവര്‍ ഔദ്യോഗികമായി സ്വാതന്ത്ര്യം നല്‍കിയില്ല. രണ്ടാംലോക യുദ്ധം ബ്രിട്ടനെ പൂര്‍ണമായി തളര്‍ത്തിയിരുന്നു.

മൗണ്ട് ബാറ്റണ്‍ ചെയ്തത്

മൗണ്ട് ബാറ്റണ്‍ ചെയ്തത്

1948 വരെ മൗണ്ട് ബാറ്റണ്‍ കാത്തിരുന്നുവെങ്കില്‍ കൈമാറാന്‍ അദ്ദേഹത്തിന് അധികാരമൊന്നും ഉണ്ടാകുമായിരുന്നില്ല എന്ന സി രാജഗോപാലാചാരിയുടെ വാക്കുകള്‍ ഏറെ പ്രശസ്തമാണ്. അത്രയും ദുര്‍ബലമായിരുന്നു ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം. മൗണ്ട് ബാറ്റണ്‍ പിന്നീട് തിയ്യതി 1947 ആഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു.

മൗണ്ട് ബാറ്റണ്‍ മാറ്റി പറഞ്ഞു

മൗണ്ട് ബാറ്റണ്‍ മാറ്റി പറഞ്ഞു

ബ്രിട്ടീഷ് പാര്‍ലമെന്റ് അനുവദിച്ചതിനേക്കാള്‍ മുമ്പുള്ള തിയ്യതി താന്‍ പ്രഖ്യാപിക്കാന്‍ കാരണം സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് മൗണ്ട് ബാറ്റണ്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്വാതന്ത്രത്തോട് അനുബന്ധിച്ച ദിവസങ്ങളില്‍ രാജ്യം കത്തുകയായിരുന്നു. ബ്രിട്ടീഷ് ഭരണം അവസാനിച്ച ഇടങ്ങളിലെല്ലാം ഇത്തരം രക്തച്ചൊരിച്ചിലുണ്ടായിട്ടുണ്ട് എന്ന് മൗണ്ട് ബാറ്റണ്‍ പിന്നീട് മാറ്റി പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ബില്ല്

ഇന്ത്യയുടെ സ്വാതന്ത്ര്യ ബില്ല്

മൗണ്ട് ബാറ്റണ്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം 1947 ജൂലൈ 4നാണ് ബ്രിട്ടീഷ് പ്രതിനിധി സഭ ഇന്ത്യയുടെ സ്വാതന്ത്ര്യ ബില്ല് അവതരിപ്പിച്ചത്. രണ്ടാഴ്ച്ചക്കകം ബില്ല് പാസായി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചു എന്നതായിരുന്നു ബില്ല്. ഇതുപ്രകാരം തിയ്യതി ആഗസ്റ്റ് 15 ആണ്. ബില്ല് തയ്യാറാക്കും മുമ്പ് മൗണ്ട ബാറ്റന്റെ പ്രതികരണം ബ്രിട്ടീഷ് സര്‍ക്കാര്‍ തേടിയിരുന്നു.

ആഗസ്റ്റിലോ സപ്തംബറിലോ

ആഗസ്റ്റിലോ സപ്തംബറിലോ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആരംഭിച്ചപ്പോള്‍ തന്നെ തിയ്യതി അടുത്തു വരുന്നതായി തനിക്ക് തോന്നിയെന്ന് മൗണ്ട് ബാറ്റണ്‍ പിന്നീട് വിശദീകരിച്ചു. ആഗസ്റ്റിലോ സപ്തംബറിലോ ആകും സ്വാതന്ത്ര്യം എന്നും കരുതി. പിന്നീട് തിയ്യതി ആഗസ്റ്റ് 15 ആയി താന്‍ തീരുമാനിക്കുകയായിരുന്നു. അതിന് കാരണമുണ്ടെന്നും മൗണ്ട് ബാറ്റണ്‍ പറഞ്ഞു.

ആഗസ്റ്റ് 15 ഭാഗ്യദിനം

ആഗസ്റ്റ് 15 ഭാഗ്യദിനം

രണ്ടാംലോക യുദ്ധകാലത്ത് ജപ്പാന്‍ കീഴടങ്ങിയത് 1945 ആഗസ്റ്റ് 15നാണ്. മൗണ്ട് ബാറ്റണ് മുമ്പാകെയായിരുന്നു കീഴടങ്ങല്‍. ആഗസ്റ്റ് 15 തന്റെ ഭാഗ്യ ദിനമാണെന്ന് കരുതുന്നു. അങ്ങനെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 ആക്കാന്‍ താന്‍ തീരുമാനിച്ചതെന്നും മൗണ്ട് ബാറ്റണ്‍ പറഞ്ഞു.

പാകിസ്താന്റെ കാര്യത്തില്‍

പാകിസ്താന്റെ കാര്യത്തില്‍

ഇന്ത്യയും പാകിസ്താനും ഒരുമിച്ചാണ് സ്വതന്ത്രമായത്. പിന്നീട് എങ്ങനെയാണ് പാകിസ്താന്റെ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 14 ആയത് എന്നതിന് പിന്നില്‍ മറ്റൊരു കഥയാണ്. ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ ഇന്ത്യ ഇന്‍ഡിപെന്റന്‍സ് ബില്ലില്‍ പറയുന്ന രണ്ടു രാജ്യങ്ങളുടെയും സ്വാതന്ത്ര്യദിന തിയ്യതി ആഗസ്റ്റ് 15 ആയിരുന്നു.

1948 മുതല്‍ തിയ്യതി മാറ്റി

1948 മുതല്‍ തിയ്യതി മാറ്റി

പാകിസ്താന്‍ ആദ്യമിറക്കിയ സ്റ്റാമ്പില്‍ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 എന്നാണ് സൂചിപ്പിച്ചത്. പാകിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന തന്റെ ആദ്യ പ്രസംഗത്തില്‍ പറഞ്ഞ തിയ്യതിയും ആഗസ്റ്റ് 15 ആയിരുന്നു. 1948 മുതലാണ് തിയ്യതി മാറ്റിയതും ആഗസ്റ്റ് 14ന് പാകിസ്താന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തുടങ്ങിയതും.

റമദാന്‍ 27

റമദാന്‍ 27

പാകിസ്താനുള്ള അധികാര കൈമാറ്റ ചടങ്ങ് നടന്നത് 1947 ആഗസ്റ്റ് 14ന് കറാച്ചിയില്‍ വച്ചാണ്. ആ വര്‍ഷം ആഗസ്റ്റ് 14നായിരുന്നു ഇസ്ലാമിക കലണ്ടറിലെ റമദാന്‍ 27. മുസ്ലിങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ദിനമാണ് റമദാന്‍ 27. ഇക്കാര്യം കൂടി പരിഗണിച്ചാണ് പാകിസ്താന്‍ ഭരണകൂടം അവരുടെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 14ലേക്ക് പിന്നീട് മാറ്റിയതത്രെ.

English summary
Why 15th August is Celebrated as Independence Day of India?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X