കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ബലാത്സംഗ കേസ് കൊടുപ്പിച്ചത് മുഖ്യമന്ത്രിയോ... എങ്കില്‍ എന്തിന്?

Google Oneindia Malayalam News

എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കതിരെ സരിത എസ് നായര്‍ നല്‍കിയ ബലാത്സംഗ കേസ് ഏറെ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് സരിത ആ കേസുമായി മുന്നോട്ട് പോയില്ല. ഇത് പല സംശയങ്ങള്‍ക്കും വഴി വച്ചിരുന്നു.

എന്നാല്‍ സരിത പറഞ്ഞ കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവം എപി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ബലാത്സംഗ കേസ് കൊടുത്തത് സംബന്ധിച്ചതാണ്. അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ബലാത്സംഗ കേസ് കൊടുക്കാന്‍ ആവശ്യപ്പെട്ടത് തമ്പാനൂര്‍ രവി ആയിരുന്നു എന്നാണ് സരിത പറഞ്ഞത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് കൊടുക്കാനും പിന്നീട് അത് പിന്‍വലിയ്ക്കാനും ആവശ്യപ്പെട്ടത് എന്നാണ് തമ്പാനൂര്‍ രവി പറഞ്ഞതായി സരിത പറയുന്നത്. എങ്കില്‍ എന്തിനാണ് ഉമ്മന്‍ ചാണ്ടി എപി അബ്ദുള്ളക്കുട്ടിയെ ബലിയാടാക്കിയത്?

എപി അബ്ദുള്ളക്കുട്ടി

എപി അബ്ദുള്ളക്കുട്ടി

സിപിഎം എംപി ആയിരുന്ന എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് നിയമസഭയിലേയ്ക്ക് മത്സരിച്ച് എംഎല്‍എ ആവുകയും ചെയ്തു.

ഞെട്ടിപ്പിയ്ക്കുന്ന പരാതി

ഞെട്ടിപ്പിയ്ക്കുന്ന പരാതി

എപി അബ്ദുള്ളക്കുട്ടി എംഎല്‍എ തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തു എന്നാണ് സരിത പരാതി നല്‍കിയത്. കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി.

പിന്നീട്

പിന്നീട്

എന്നാല്‍ പിന്നീട് ഈ പരാതിയ്ക്ക് പിറകെ സരിത പോയില്ല. മാധ്യമങ്ങള്‍ പോലും ഈ വാര്‍ത്ത ഉപേക്ഷിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

എന്തിന് ആ പരാതി?

എന്തിന് ആ പരാതി?

തമ്പാനൂര്‍ രവി ആവശ്യപ്പെട്ടിട്ടാണ് താന്‍ അബ്ദുളളക്കുട്ടിയ്‌ക്കെതിരെ പരാതി നല്‍കിയത് എന്നാണ് സരിത ഇപ്പോള്‍ പറയുന്നത്. വിവാദങ്ങളുടെ ഗതി മാറ്റുന്നതിന് വേണ്ടിയാണ് ഇതെന്നും തമ്പാനൂര്‍ രവി പറഞ്ഞുവത്രെ.

 പിന്‍വലിച്ചതോ?

പിന്‍വലിച്ചതോ?

ഒടുവില്‍ പരാതി പിന്‍വലിച്ചതും തമ്പാനൂര്‍ രവി പറഞ്ഞിട്ട് തന്നെയാണെന്ന് സരിത പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരാതി കൊടുപ്പിച്ചതും പിന്‍വലിപ്പിച്ചതും എന്ന് തമ്പാനൂര്‍ രവിയും ബെന്നി ബെഹ്നാനും പറഞ്ഞതെന്നും സരിത പറയുന്നുണ്ട്.

വിശ്വാസ്യത നശിപ്പിയ്ക്കാന്‍

വിശ്വാസ്യത നശിപ്പിയ്ക്കാന്‍

പൊതു സമൂഹത്തിന് മുന്നില്‍ തന്റെ വിശ്വാസ്യത നശിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കാര്യം തന്നെക്കൊണ്ട് ചെയ്യിച്ചത് എന്നാണ് സരിതയുടെ ആക്ഷേപം.

എന്തിന് അബ്ദുള്ളക്കുട്ടി

എന്തിന് അബ്ദുള്ളക്കുട്ടി

കണ്ണൂരിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കാണ് കെ സുധാകരന്‍. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലെ പ്രബലനും. ആ കെ സുധാകരന്റെ വിശ്വസ്തനാണ് എപി അബ്ദുള്ളക്കുട്ടി. എന്നിടും അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് എന്തുകൊണ്ടാകും എന്ന ചോദ്യവും പ്രസക്തമാണ്.

കൃത്യമായ പദ്ധതി

കൃത്യമായ പദ്ധതി

ഡിജിപിയ്ക്ക് പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചത് തമ്പാനൂര്‍ രവി. ഡിജിപിയെ കാണും മുമ്പ്, എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞതും തമ്പാനൂര്‍ രവി. വനിത പോലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതും മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ പറഞ്ഞതും തമ്പാനൂര്‍ രവി.. സരിത പറഞ്ഞതെല്ലാം സത്യമെങ്കില്‍ എന്തായിരിയ്ക്കും ഇനി കോണ്‍ഗ്രസ്സില്‍ സംഭവിയ്ക്കുക?

അബ്ദുള്ളക്കുട്ടി പ്രതികരിയ്ക്കുമോ?

അബ്ദുള്ളക്കുട്ടി പ്രതികരിയ്ക്കുമോ?

ഈ വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ എപി അബ്ദുള്ളക്കുട്ടി തയ്യാറാകുമോ എന്നതാണ് പ്രധാനം. വലിയ പ്രശ്‌നമുണ്ടായപ്പോഴും അന്ന് അബ്ദുള്ളക്കുട്ടിയെ സംരക്ഷിയ്ക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്സും സ്വീകരിച്ചത്.

English summary
Why AP Abdullakkutty MLA became a victim in Solar Scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X