കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠിപ്പുള്ളവര്‍ തീവ്രവാദികളാകുന്നതിന്റെ മനശാസ്ത്രം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

മുസ്ലിങ്ങളുടെ പുരോഗമന തീവ്രവാദ ചിന്താഗതികളെക്കുറിച്ചുള്ള ഒരു പഠനം പറയുന്നത് 21 വയസ്സോടെയാണ് മുസ്ലിം യുവാക്കളില്‍ ഇത്തരം ആശയങ്ങള്‍ വളരുന്നത് എന്നാണ്. 16 വയസ്സിനും 34 വയസ്സിനും ഇടയിലുള്ളവരില്‍ ഇത് തീവ്രമാകുന്നു. വിദ്യാഭ്യാസമുള്ള യുവാക്കളെ ഭീകരവാദ സംഘടനകള്‍ നോട്ടമിടുന്നതിന് കാരണവും ഇത് തന്നെയാണ്.

ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയുമല്ല ഭീകരവാദം വളരാന്‍ കാരണം എന്ന നിഗമനത്തിലേക്ക് ഈ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പാശ്ചാത്യ ചിന്താഗതികള്‍ മുസ്ലിങ്ങളെ താഴ്ത്തിക്കെട്ടുന്നതായി മുസ്ലിം ചെറുപ്പക്കാരില്‍ പൊതുവേ ഒരു തോന്നലുണ്ട്. പ്രിയപ്പെട്ടവര്‍ ആരെങ്കിലും മരിച്ചതിനെ തുടര്‍ന്നാണത്രെ കൂട്ടത്തില്‍ പലരും ഭീകരവാദത്തിലേക്ക് തിരിയുന്നത്.

isis-05

കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് ഏതാണ്ട് 10 ശതമാനം പേരും തീവ്രവാദത്തിലേക്ക് തിരിയുന്നത് എന്നും പഠനങ്ങള്‍ പറയുന്നു. ക്രിമിനല്‍ സ്വഭാവമാണ് മറ്റൊരു കാരണം. മൂന്നില്‍ രണ്ട് ഭാഗം പേരും ജയിലില്‍ കിടക്കുന്ന കാലത്താണ് ഇത്തരം തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരാകുന്നതത്രെ. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരുമായ ആളുകളെ ഒരേപോലെയല്ല ഭീകരവാദികളും കൈകാര്യം ചെയ്യുന്നത് എന്നതും കാണേണ്ടത് തന്നെയാണ്.

വിദ്യഭ്യാസമുള്ളവര്‍ സ്വയം തീരുമാനിച്ചെടുത്ത ഒരു ആശയത്തിന്റെ പുറത്താണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ഒരാശയത്തിന് വേണ്ടി ജീവന്‍ കളയാന്‍ പോലും ഇവര്‍ മടിക്കില്ല. വഴിതെറ്റിയ ചെറുപ്പക്കാരാണ് വിദ്യാഭ്യാസം നേടിയ ഭീകരവാദികള്‍ എന്ന് പലരും പറയാറുണ്ട്. അതേസമയം, ഇവര്‍ ചെയ്യുന്നത് എന്താണ് എന്ന് പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടല്ല മിക്കവരും ഇതിനായി ഇറങ്ങിത്തിരിക്കുന്നതാണ് എന്നതാണ് വേറെ ഒരു കാര്യം.

English summary
There was a time when many had said that education could help eradicate terrorism. Poverty and unemployment were considered to the major causes for terrorism. Now all that is in the past. The Dhaka attackers were all from well to do families and had a decent education.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X