കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധിയ്ക്കണം സാര്‍... 'പ്രേമം' സിനിമ മാത്രമല്ല, പ്രേമിയ്ക്കുന്നതും നിരോധിയ്ക്കണം

Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

ലോകത്തിന് ഒരു പ്രത്യേകതയുണ്ട്. അത് എപ്പോഴും എന്തിന്റേയെങ്കിലും സ്വാധീനത്തിന് വഴങ്ങാന്‍ കാത്തിരിയ്ക്കുകയാണ്. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായി ജീവിയ്ക്കാന്‍ തുടങ്ങിയ കാലം മുതലുള്ളതാണ് ഇത്.

'കല'യാണ് എന്നും മനുഷ്യനെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുളളത് എന്ന് പറയാതിരിയ്ക്കാന്‍ പറ്റില്ല. ലോകം കണ്ട വലിയ വിപ്ലവങ്ങളുടെയെല്ലാം പിറകില്‍ കലാകാരന്‍മാരുടേയും അവരുടെ സൃഷ്ടികളുടേയും വലിയ സ്വാധീനമുണ്ടായിരുന്നു.

TP Senkumar

അയ്യോ... ഇതൊക്കെ എന്തിനാണ് ഇവിടെ പറയുന്നത്. ഇവിടെ അങ്ങനെ ഒരു വിപ്ലവത്തിന്റെ സാധ്യതയും കാണാനില്ലല്ലോ! ആകെക്കൂടിയുള്ളത് 'പ്രേമം' സിനിമ കാമ്പസ്സുകളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ലേ....

ശരിയാണ് കെട്ടോ, ഈ സിനിമയൊക്കെ കണ്ട് കുട്ടികള്‍ ഇമ്മാതിരി സ്വാധീനിയ്ക്കപ്പെട്ടാല്‍ ഈ സമൂഹത്തിന്റെ മൊത്തെം അവസ്ഥ എന്തായിരിയ്ക്കും. നമ്മുടെ ഡിജിപിയ്ക്ക് ഇതിലുള്ള ആശങ്കയെ എങ്ങനെ തള്ളിയ്ക്കളയാന്‍ പറ്റും?

Premam

ഈ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ള സിനിമകളൊക്കെ അങ്ങ് നിരോധിയ്ക്കണം സാര്‍. പണ്ട് മുതലേ വലിയ തോതില്‍ ഏകാധിപത്യം നിലനിന്നിരുന്ന സ്ഥലങ്ങളിലൊക്കെ ഇത് പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. പഴയ സോവിയറ്റ് യൂണിയനിലൊക്കെ എത്ര സിനിമകളും പുസ്തകങ്ങളും നിരോധിച്ചിട്ടുണ്ടെന്നോ. അതുകൊണ്ട് മാത്രമല്ലേ അവരിപ്പോഴും ഒരു സുരക്ഷിത സമൂഹമായി ജീവിയ്ക്കുന്നത്!

സിനിമ നിരോധിച്ചാല്‍ മാത്രം പോര സാര്‍... ആ സിനിമ സംവിധാനം ചെയ്തവനേയും നിര്‍മിച്ചവനേയും അഭിനയിച്ചവനേയും ഒക്കെ പിടിച്ച് ജയിലില്‍ അടയ്ക്കണം. ഇനി ഒരുത്തനും ഇമ്മാതിരി പണിയ്ക്കിറങ്ങാതിരിയ്ക്കാന്‍ അത്രയെങ്കിലും ചെയ്യണം. സിനിമ കണ്ടര്‍ക്കൊക്കെ പിഴയും ചുമത്തണം.

Kattukadannal

സിനിമ മാത്രമാക്കണ്ട സാര്‍... നമുക്ക് കുറേ പുസ്തകങ്ങളും നിരോധിയ്ക്കണം. അതിപ്പോള്‍ നമ്മുടെ എഴുത്തുകാര്‍ എഴുതിയത് തന്നെ ആകണം എന്നില്ല. തര്‍ജ്ജമ ചെയ്ത പുസ്തകങ്ങളും നിരോധിയ്ക്കണം. എംടിയും ബഷീറും മുകുന്ദനും വിജയനും ഒക്കെ എഴുതിയ പുസ്തകങ്ങള്‍ എത്ര ആളുകളെ സ്വാധീനിച്ചിട്ടുണ്ടെന്നോ... മുകുന്ദന്റെ പുസ്തകങ്ങള്‍ വായിച്ച് കഞ്ചാവടിയന്മാര എത്ര പേരെ എനിയ്ക്കറിയാമെന്നോ!

പറ്റുമെങ്കില്‍ ഈ എഴുത്തുകാരെയെല്ലാം ജയിലിലിടണം. മരിച്ചു പോയവരെ നമുക്ക് വേറെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് അന്വേഷിയ്ക്കുകയും ചെയ്യാം.

പിന്നെ ഈ ഇന്റര്‍നെറ്റ് എന്ന് പറയുന്ന സാധനമുണ്ടല്ലോ... അതില്‍ എല്ലാം കിട്ടും സാര്‍. ഇപ്പോഴത്തെ പിള്ളേരുടെ സ്മാര്‍ട്ട് ഫോണുകള്‍ കന്പ്യൂട്ടറിനേക്കാള്‍ സൂപ്പറാണ്. സാര്‍, നമുക്ക് ഇന്റര്‍നെറ്റ് നിരോധിയ്ക്കണം സാര്‍. ഇന്റര്‍നെറ്റ് മാത്രമല്ല, മൊബൈല്‍ ഫോണുകളും പ്രശ്‌നമാണ് സാര്‍. അവിഹിത ബന്ധങ്ങളൊക്കെ ഇപ്പോ അതുവഴിയല്ലേ തുടങ്ങുന്നത്, മൊബൈല്‍ ഫോണുകളും നിരോധിയ്ക്കണം സാര്‍.. നമ്മുടെ സമൂഹം നന്നാവണ്ടേ.

പറ്റുമെങ്കില്‍ നമുക്ക് കുറച്ച് സദുദ്ദേശ സിനിമകളും സാഹത്യവും ഒക്കെ ഉണ്ടാക്കണം സാര്‍. പിടിച്ചകത്തിടുന്ന കലാകാരന്‍മാര്‍ക്കുള്ള ശിക്ഷയായി അവരെ കൊണ്ട് തന്നെ ചെയ്യിക്കണം. എന്നിട്ട് അത് സ്‌കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും ഒക്കെ എത്തിയ്ക്കണം സാര്‍. ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായി ഈ സിനിമ കാണിപ്പിയ്ക്കുകയോ, പുസ്തകം വായിപ്പിയ്ക്കുകയോ ചെയ്യണം സാര്‍.

താങ്കളുടെ സ്വപ്‌നത്തിലുള്ള ഒരു കിനാശ്ശേരി... ആ കിനാശ്ശേരി പെട്ടെന്ന് വരട്ടേ സാര്‍....

English summary
Why authorities fear cinema and other art forms; Binu Phalgunan writes in Vedivazhipadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X