കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് സൈന നേവാള്‍ ഒരു റോക്ക് സ്റ്റാര്‍ ആകുന്നു?

Google Oneindia Malayalam News

ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരമാകുന്ന ഒന്നാമത്തെ ഇന്ത്യക്കാരി. 25 വയസ്സില്‍ ബാഡ്മിന്റണില്‍ വെറ്ററന്‍ താരം. മുന്‍ ലോകചാമ്പ്യനെ തോല്‍പിച്ച് ആദ്യത്തെ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ജേതാവ് - ഹൈദരാബാദില്‍ നിന്നുള്ള ഈ സുന്ദരിക്ക് ഇനിയും വിശേഷണങ്ങള്‍ ഏറെയുണ്ട്. ക്രിക്കറ്റില്‍ സച്ചിനെയും ടെന്നീസില്‍ പേസിനെയും ചെസില്‍ വിഷിയെയും പോലെ ഇതിഹാസ സമാനയാണ് സൈന നേവാള്‍ ഇന്ന്.

ദേശീയ സ്‌പോര്‍ട്‌സ് ആയി മാറിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റ് ടീം ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് തിരിച്ചുവന്നപ്പോഴാണ് സൈനയെ ആളുകള്‍ കണ്ടത് തന്നെ. അപ്പോഴേക്കും ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ ഫൈനലില്‍ എത്തിക്കഴിഞ്ഞിരുന്നു സൈന. പിന്നെ ഒരു ജയം കൂടി, ക്രിക്കറ്റില്‍ തോറ്റതിന്റെ വിഷമം മറന്ന് സൈനയ്ക്ക് വേണ്ടി ആര്‍ത്തുവിളിക്കുകയാണ് രാജ്യം.

സൈനയെക്കുറിച്ചറിയാനുണ്ട് ചില രസകരമായ കാര്യങ്ങള്‍, കാണൂ

കരാട്ടെ ചാമ്പ്യന്‍

കരാട്ടെ ചാമ്പ്യന്‍

കരാട്ടെയില്‍ ബ്രൗണ്‍ ബെല്‍റ്റിനുടമയാണ് സൈന. വയറ്റിലൂടെ ബൈക്ക് കയറ്റിയോടിക്കാന്‍ വിസമ്മതിച്ചാണ് സൈന കരാട്ടെയോട് വിട പറഞ്ഞത്.

ഐസ്‌ക്രീം പ്രിയ

ഐസ്‌ക്രീം പ്രിയ

ഓരോ വലിയ ടൂര്‍ണമെന്റുകള്‍ ജയിച്ച്കഴിഞ്ഞാലും സൈന സൈനയെത്തന്നെ ട്രീറ്റ് ചെയ്യുന്നത് ഐസ്‌ക്രീം വാങ്ങിക്കഴിച്ചാണത്രെ

അച്ഛനും കൊള്ളാം അമ്മയും കൊള്ളാം

അച്ഛനും കൊള്ളാം അമ്മയും കൊള്ളാം

സൈനയുടെ മാതാപിതാക്കളായ ഉഷ നേവാളും ഹര്‍വീര്‍ നേവാളും ബാഡ്മിന്റണ്‍ കളിക്കാരാണ്. പിന്നെ സൈന താരമായതില്‍ അത്ഭുതപ്പെടാനുണ്ടോ

കഠിനം ആ നാളുകള്‍

കഠിനം ആ നാളുകള്‍

സൈനയെ പരിശീലിപ്പിക്കാനായി ദിവസം 50 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യാറുണ്ടായിരുന്നത്രെ ഇവര്‍

ഉയര്‍ന്നും താഴ്ന്നും

ഉയര്‍ന്നും താഴ്ന്നും

2010 ല്‍ സൈന കരിയര്‍ ബെസ്റ്റായ രണ്ടാം റാങ്കിലെത്തി. തൊട്ടടുത്ത വര്‍ഷം റാങ്കിംഗ് 6 ലേക്ക് താഴ്ന്നു. ഇപ്പോഴിതാ സൈന ഒന്നാം നമ്പര്‍.

ഒളിംപിക്‌സിലും ആദ്യം

ഒളിംപിക്‌സിലും ആദ്യം

ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരമാണ് സൈന

എന്തൊക്കെ അവാര്‍ഡുകള്‍

എന്തൊക്കെ അവാര്‍ഡുകള്‍

അര്‍ജുന, രാജീവ് ഗാന്ധി ഖേല്‍രത്‌ന, പത്മശ്രീ പുരസ്‌കാരങ്ങള്‍ സൈനയ്ക്ക് മുന്നിലെത്തിക്കഴിഞ്ഞു.

English summary
Saina Nehwal beats Ratchanok Intanon to win maiden India Open title. And see why Saina is a legend for a sports lover.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X