കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ മരണത്തില്‍ എന്തിന് സിബിഐ അന്വേഷണം...? ഇതാ കാരണങ്ങള്‍

Google Oneindia Malayalam News

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ സിബിഐയ്ക്ക കഴിയുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. മണിയെ പോലെ ഒരാളുടെ മരണത്തിലെ ദുരൂഹതകള്‍ മൂന്ന് മാസമായിട്ടും കണ്ടെത്താനാകാത്തത് വലിയ ആശങ്ക തന്നെയാണ് സൃഷ്ടിയ്ക്കുന്നത്.

സംസ്ഥാന പോലീസ് അന്വേഷിച്ചിട്ട് കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കേസ് സിബിഐയ്ക്ക് വിട്ടിരിയ്ക്കുന്നത്. എന്നാല്‍ അതിനപ്പുറം സിബിഐ അന്വേഷണത്തിലേയ്ക്ക് നീങ്ങാനുള്ള കാരണങ്ങള്‍ വേറേയും ഉണ്ട്.

രാസപരിശോധനാ ഫലം

രാസപരിശോധനാ ഫലം

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വ്യാജമദ്യത്തിന്റെ സാന്നിധ്യം ഉള്ളതായാണ് ആദ്യം പുറത്ത് വന്ന പരിശോധനാ ഫലം. എന്നാല്‍ പിന്നീട് മറ്റൊരു ലാബില്‍ നടത്തിയ പരിശോധന ഇക്കാര്യം നിഷേധിച്ചു. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ വ്യാജമദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിയ്ക്കുന്നും ഉണ്ട്.

വൈരുദ്ധ്യം

വൈരുദ്ധ്യം

മണി മരിയ്ക്കുന്നത് അമൃത ആശുപത്രിയില്‍ വച്ചാണ്. ഇവരുടെ പരിശോധനാഫലത്തിലാണ് വിഷമദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കാക്കനാട്ടെ രാസപരിശോധനാ കേന്ദ്രത്തില്‍ നിന്നുള്ള പരിശോധനാ ഫലത്തില്‍ വിഷമദ്യത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

കീടനാശിനി

കീടനാശിനി

കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ആദ്യത്തെ റിപ്പോര്‍ട്ടില്‍ ഇത് ഉണ്ടായിരുന്നില്ല.

ചാരായം

ചാരായം

മീഥൈല്‍ ആല്‍ക്കഹോള്‍(വിഷമദ്യം), ഈഥൈല്‍ ആല്‍ക്കഹോള്‍(ചാരായം), ഡയസിപാം എന്നിവ ആയിരുന്നു അമൃത ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്.

ബിയര്‍ മാത്രം കുടിയ്ക്കുന്ന മണി

ബിയര്‍ മാത്രം കുടിയ്ക്കുന്ന മണി

കലാഭവന്‍ മണി ബിയര്‍ അല്ലാതെ മറ്റ് മദ്യങ്ങള്‍ ഒന്നും ഉപയോഗിക്കാറുണ്ടായിരുന്നില്ല. പിന്നെങ്ങനെയാണ് മണിയുടെ ശരീരത്തില്‍ ചാരായം എത്തിയത് എന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല.

നിര്‍ബന്ധിച്ച് കുടിപ്പിച്ചോ

നിര്‍ബന്ധിച്ച് കുടിപ്പിച്ചോ

കലാഭവന്‍ മണിയെ ആരെങ്കിലും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിയ്ക്കുകയായിരുന്നോ , അതോ മണി അറിയാതെ മദ്യം നല്‍കിയതാണോ... ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്താനായിട്ടില്ല.

 കൂട്ടുകാരുടെ പങ്ക്

കൂട്ടുകാരുടെ പങ്ക്

മണിയ്‌ക്കൊപ്പം അവസാനം ഉണ്ടായിരുന്ന സുഹൃത്തുക്കളെ സംബന്ധിച്ചും മണിയുടെ സെക്രട്ടറിയെ കുറിച്ചും ഉള്ള അന്വേഷണങ്ങള്‍ എങ്ങും എത്തിയില്ല. ഒരു തരത്തിലുള്ള നിഗമനങ്ങളിലും എത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

മണിയുടെ സുഹൃത്തുക്കളെ സംബന്ധിച്ചും പ്രൈവറ്റ് സെക്രട്ടറിയെ കുറിച്ചും സിനിമ താരങ്ങളായ ഇടുക്കി ജാഫര്‍, തരികിട സാബു എന്നിവരെ കുറിച്ചും ഉയര്‍ന്ന ആക്ഷേപങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ല.

ഇനി ആര്?

ഇനി ആര്?

കേരളത്തിലെ മികച്ച ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. അപ്പോള്‍ പിന്നെ സര്‍ക്കാരിന് മുന്നിലും സിബിഐ എന്ന വഴി മാത്രമേയുള്ളൂ.

നിഷ്പക്ഷം

നിഷ്പക്ഷം

കേരള പോലീസിന്റെ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സ്വാധീനങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ സിബിഐ അന്വേഷണം വരുമ്പോള്‍ അതില്‍ അത്തരം ഇടപെടലുകളുടെ സാധ്യത കുറവാണ്.

മണിയുടെ സഹോദരന്‍

മണിയുടെ സഹോദരന്‍

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

ഉണ്ട തിന്നുന്നത് ആര്

ഉണ്ട തിന്നുന്നത് ആര്

സിബിഐ അന്വേഷണം വന്നാല്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആയിരിക്കും എന്നാണ് തരികിട സാബു ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

English summary
Why CBI investigation in Kalabhavan Mani's death? These are the easons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X