കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി അംഗം പോലും അല്ലാത്ത കെടി ജലീല്‍ സിപിഎം മന്ത്രി... എന്താണ് സംഗതി?

Google Oneindia Malayalam News

മലപ്പുറം: പിണറായി വിജയന്‍ നയിക്കുന്ന ഇടത് മുന്നണ് മന്ത്രിസഭയില്‍ തവനൂരില്‍ നിന്നുള്ള എംഎല്‍എ പ്രൊഫ കെടി ജലീല്‍ മന്ത്രിയാകും. എന്നാല്‍ കെടി ജലീല്‍ സിപിഎം പാര്‍ട്ടി അംഗം പോലും അല്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് വരെ മന്ത്രിസ്ഥാനം കൊടുക്കാതിരിയ്ക്കുന്ന സാഹചര്യത്തിലാണ് ജലീല്‍ പ്രഥമ പരിഗണനയില്‍ വന്നത്. എന്താണ് അതിന് കാരണം?

ജലീലിന് പ്രഥമ പരിഗണന നല്‍കാന്‍ നിരവധി കാരണങ്ങളുണ്ട്. മുസ്ലീം വിഭാഗങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ കഴിയുന്ന ആളാണ് ജലീല്‍. ലീഗ് തട്ടകമായ മലപ്പുറത്ത് സിപിഎമ്മിന് മേല്‍വിലാസമുണ്ടാക്കിക്കൊടുക്കാനും ജലീലിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജലീലിന്‍റെ പഴയ ചരിത്രത്തിന് മുഴുവന്‍ പറയാനുള്ളത് സിപിഎം വിരുദ്ധതയാണ്. എന്നിട്ടും ജലീല്‍ മന്ത്രിയായതിന് പിന്നില്‍....

യൂത്ത് ലീഗുകാരന്‍

യൂത്ത് ലീഗുകാരന്‍

മുസ്ലീം യൂത്ത്‌ലീഗ് അഖിലേന്ത്യാ കണ്‍വീനറായിരുന്നു കെടി ജലീല്‍. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ ഭിന്നതകളായിരുന്നു മുസ്ലീം ലീഗ് ഉപേക്ഷിച്ച് ഇടതുപക്ഷത്തേയ്ക്കെത്താന്‍ പ്രേരിപ്പിച്ചത്.

ലീഗിന് കൊടുത്ത പണി

ലീഗിന് കൊടുത്ത പണി

മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിലെത്തിയശേഷമാണ് 2006ലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ, ലീഗിന്റെ തട്ടകമായ കുറ്റിപ്പുറത്തു മുട്ടുകുത്തിച്ചാണ് പാര്‍ട്ടിയോട് ജലീല്‍ ശക്തി തെളിയിച്ചത്.

തുടര്‍ച്ചയായ വിജയം

തുടര്‍ച്ചയായ വിജയം

അന്ന് അതൊരു താത്കാലിക പ്രതിഭാസം എന്നായിരുന്നു മിക്കവരും വിലയിരുത്തിയത്. എന്നാല്‍ പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം സ്വന്തമാക്കി കെടി ജലീല്‍ ശക്തി തെളിയിച്ചു. ഇത് സിപിഎമ്മിനെ സംബന്ധിച്ച് മലപ്പുറം ജില്ലയില്‍ വലിയ ഊര്‍ജ്ജമാണ് നല്‍കിയത്.

ന്യൂനപക്ഷങ്ങളെ അടുപ്പിയ്ക്കാന്‍

ന്യൂനപക്ഷങ്ങളെ അടുപ്പിയ്ക്കാന്‍

ന്യൂനപക്ഷങ്ങളെ കൂടുതല്‍ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ കെ.ടി ജലീലിനെ മന്ത്രിയാക്കുന്നതിലൂടെ സാധിക്കുമെന്നാണു സിപിഎം വിലയിരുത്തുന്നത്.

ഇടനിലക്കാരന്‍

ഇടനിലക്കാരന്‍

മുസ്ലീം മത സംഘടനകളുമായി പാര്‍ട്ടിക്ക് ബന്ധപ്പെടാനുള്ള ഒരു ഇടനിലക്കാരനായി ജലീല്‍ പ്രവര്‍ത്തിക്കുന്നതും കാന്തപുരം വിഭാഗവുമായി അടുത്ത ബന്ധംകാത്തുസൂക്ഷിക്കുന്നതും ജലീലിനെ പ്രഥമ പരിഗണക്ക് അര്‍ഹനാക്കി.

പിണറായിയുമായി

പിണറായിയുമായി

ഇതിനെല്ലാം പുറമെ പിണറായി വിജയനുമായുള്ള അടുത്ത ബന്ധവും ജലീലിന് തുണയായി. പിണറായിയുടെ രണ്ടു നവകേരളാ യാത്രയിലും കെടി ജലീല്‍ സ്ഥിരാംഗമായിരുന്നു.

അലി പോയതുപോലെ

അലി പോയതുപോലെ

എല്‍ഡിഎഫിനോടൊപ്പമുണ്ടായിരുന്ന മഞ്ഞളാംകുഴി അലി മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലീഗിലേക്കു ചേക്കേറിയത്. ജലീലിന്‍റെ കാര്യത്തില്‍ അത് ആവര്‍ത്തിയ്ക്കരുതെന്ന ഉറച്ച തീരുമാനം സിപിഎമ്മിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിയ്ക്കുകയാണ്.

മികച്ച നേതാവ്

മികച്ച നേതാവ്

മേല്‍പ്പറഞ്ഞ കാരണങ്ങളെല്ലാം മാറ്റി നിര്‍ത്തിയാല്‍ പോലും മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കപ്പെടാനുള്ള യോഗ്യതകളെല്ലാം കെടി ജലീലിനുണ്ട്. മികച്ച എംഎല്‍എ എന്ന് അദ്ദേഹം പേരെടുത്തിട്ടുണ്ട്. കൂടാതെ മികച്ച അക്കാദമീഷ്യനും വാഗ്മിയും ആണ് കെടി ജലീല്‍.

English summary
Why CPM prefer KT Jaleel as a Minister, as he is not at all a Party Member?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X