കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയ്ക്ക് പോലും നില്‍ക്കള്ളിയില്ല; ഭൂരിപക്ഷത്തിലേക്കെത്തി എല്‍ഡിഎഫ്... ബിജെപിയുടെ മുന്നറിയിപ്പും

Google Oneindia Malayalam News

ഹരിപ്പാട് മണ്ഡലത്തില്‍ വോട്ടെണ്ണുമ്പോള്‍ തകരുന്നത് ആരെന്ന് കാത്തിരുന്ന് കാണാം എന്നാണ് കെ സുരേന്ദ്രന്‍, രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തല തന്നെ ആകുമോ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയിലേക്ക് ചര്‍ച്ചകളെ എത്തിച്ചത് സുരേന്ദ്രന്റെ ആ വെല്ലുവിളി കൂടിയാണ്.

ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും വരെ ബൂത്ത് ചുമതല; ഞെട്ടിപ്പിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ്ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും വരെ ബൂത്ത് ചുമതല; ഞെട്ടിപ്പിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ്

ചെന്നിത്തലയ്ക്ക് സേഫ് മണ്ഡലം... ഹരിപ്പാടിനേക്കാള്‍ സുരക്ഷിതം ചങ്ങനാശ്ശേരി; ജോസഫ് അയഞ്ഞാല്‍ സാധ്യതചെന്നിത്തലയ്ക്ക് സേഫ് മണ്ഡലം... ഹരിപ്പാടിനേക്കാള്‍ സുരക്ഷിതം ചങ്ങനാശ്ശേരി; ജോസഫ് അയഞ്ഞാല്‍ സാധ്യത

കേരളമൊട്ടുക്ക് പടരാന്‍ മുസ്ലീം ലീഗ്, 30 പോര 35 സീറ്റ് വേണം; കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്കേരളമൊട്ടുക്ക് പടരാന്‍ മുസ്ലീം ലീഗ്, 30 പോര 35 സീറ്റ് വേണം; കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്

2006 ല്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ച മണ്ഡലമാണ് ഹരിപ്പാട്. ബാബുപ്രദാസിന് ശേഷം തുടര്‍ച്ചയായി രണ്ട് തവണ രമേശ് ചെന്നിത്തല മണ്ഡലത്തില്‍ വിജയിക്കുകയും ചെയ്തു. ആദ്യതവണത്തേതിനേക്കാള്‍ രണ്ടാം തവണ ഭൂരിപക്ഷം മൂന്നിരട്ടിയിലേറെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മണ്ഡലം ആര്‍ക്കൊപ്പമെന്നത് യുഡിഎഫിനേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പരിശോധിക്കാം...

മാറിമറിയുന്ന ഹരിപ്പാട്

മാറിമറിയുന്ന ഹരിപ്പാട്

മാറിമറിയുന്ന മണ്ഡലം എന്ന് വിശേഷിപ്പിക്കാം ഹരിപ്പാടിനെ. ആര്‍എസ്പിയും സിപിഎമ്മും കോണ്‍ഗ്രസും എല്ലാം ഇവിടെ മാറി മാറി വിജയിച്ചിട്ടുണ്ട്. എന്നാല്‍ മണ്ഡല ചരിത്രത്തില്‍ ഏറ്റവും അധികം തവണ വിജയിച്ചു എന്ന നേട്ടം കോണ്‍ഗ്രസിന് തന്നെ സ്വന്തം.

ചെന്നിത്തലയുടെ സ്വന്തം

ചെന്നിത്തലയുടെ സ്വന്തം

രമേശ് ചെന്നിത്തലയെ സംബന്ധിച്ച് ഹരിപ്പാട് മണ്ഡലം അത്രയേറെ വ്യക്തിബന്ധം കൂടിയുള്ള ഇടമാണ്. കോണ്‍ഗ്രസ് ഏഴ് തവണ ഇവിടെ വിജയിച്ചപ്പോള്‍ അതില്‍ നാലും രമേശ് ചെന്നിത്തല ആയിരുന്നു. രണ്ട് തവണകളിലായി തുടര്‍ച്ചയായ രണ്ട് ടേമുകളില്‍ രമേശ് ചെന്നിത്ത വിജയിച്ചുവന്നു.

കൈവിടാത്ത മണ്ഡലം

കൈവിടാത്ത മണ്ഡലം

രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തില്‍ വിജയം മാത്രം സമ്മാനിച്ചിട്ടുള്ള ഇടമാണ് ഹരിപ്പാട്. നാല് തവണ എംപിയും നാല് തവണ എംഎല്‍എയും ആയിട്ടുള്ള ചെന്നിത്തല രണ്ട് തവണയാണ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യം കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ സുരേഷ് കുറുപ്പിനോടും രണ്ടാമത് മാവേലിക്കര മണ്ഡലത്തില്‍ സിഎസ് സുജാതയോടും.

കൈവിട്ടുപോകുന്ന വോട്ടുകള്‍

കൈവിട്ടുപോകുന്ന വോട്ടുകള്‍

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒമ്പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. അതാണ് 2016 ല്‍ രമേശ് ചെന്നിത്തല പതിനെണ്ണായിരം കടത്തിയത്. എന്നാല്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞു. അയ്യായിരത്തില്‍ പരം വോട്ടുകളായിരുന്നു ഭൂരിപക്ഷം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം

കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന ഹരിപ്പാട് മണ്ഡലത്തില്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. 3,383 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിനുള്ളത്. ഇത് കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു.

സിപിഎം ഇറങ്ങിയാല്‍

സിപിഎം ഇറങ്ങിയാല്‍

കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും സിപിഐ ആയിരുന്നു ഹരിപ്പാട് മത്സരിച്ചിരുന്നത്. ഇത്തവണ അരൂര്‍, ഹരിപ്പാട് സീറ്റുകള്‍ സിപിഎമ്മും സിപിഐയും വച്ചുമാറാനുളള നീക്കം നടക്കുന്നു എന്നാണ് വിവരം. സിപിഎം സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് വന്നാല്‍, മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകും എന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

മുന്‍ എംഎല്‍എയെ ഇറക്കും

മുന്‍ എംഎല്‍എയെ ഇറക്കും

മണ്ഡലത്തിലെ അവസാന സിപിഎം എംഎല്‍എ ആയ ടികെ ദേവകുമാറിനെ തന്നെ ഇത്തവണ രംഗത്തിറക്കാന്‍ സിപിഎം ആലോചിക്കുന്നു എന്നാണ് വാര്‍ത്തകള്‍. രമേശ് ചെന്നിത്തല തന്നെ മത്സരിച്ചാലും ശക്തമായ പോരാട്ടത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. 2006 ല്‍ ടികെ ദേവകുമാര്‍ പരാജയപ്പെട്ടത് വെറും 1,886 വോട്ടുകള്‍ക്കായിരുന്നു.

ചെന്നിത്തല ധൈര്യപ്പെടുമോ

ചെന്നിത്തല ധൈര്യപ്പെടുമോ

ഇത്തരം ഒരു സാഹചര്യത്തില്‍ ഹരിപ്പാട് മത്സരിക്കാന്‍ രമേശ് ചെന്നിത്തല ധൈര്യപ്പെടുമോ, ചെന്നിത്തലയെ പോലെ ഒരാളെ ഹരിപ്പാട മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ധൈര്യപ്പെടുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബിജെപി ഉയര്‍ത്തിയ ഭീഷണിയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ചെന്നിത്തലയുടെ വിശ്വസ്തയായ ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് ആര്‍എസ്എസ് നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നതും ഓര്‍ക്കണം.

സിപിഎമ്മിന്റെ കുത്തക

സിപിഎമ്മിന്റെ കുത്തക

ആലപ്പുഴ ജില്ലയില്‍ സിപിഎം ഏറെ ശക്തമാണ്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒമ്പതില്‍ എട്ടിടത്തും എല്‍ഡിഎഫിനായിരുന്നു വിജയം. തില്‍ ആറിടത്തും സിപിഎം ആയിരുന്നു. എന്നാല്‍, അരൂര്‍ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് നഷ്ടമാവുകയും ചെയ്തു. അരൂരിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് സീറ്റ് വച്ചുമാറാന്‍ സിപിഎമ്മിനെ പേരിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബൂത്ത് തലം മുതല്‍

ബൂത്ത് തലം മുതല്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനം. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും എല്ലാം ബൂത്ത് ചുമതലകള്‍ കൂടി ഏറ്റെടുക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്. ഏത് മണ്ഡലത്തില്‍ മത്സരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഈ ബുത്ത് ഉത്തരവാദിത്തവും നിര്‍ണയിക്കപ്പെടു.

ഭാവിയടഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി; നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിശങ്കുവില്‍... അമിതാവേശം വിനയായിഭാവിയടഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി; നിയമസഭ തിരഞ്ഞെടുപ്പില്‍ ത്രിശങ്കുവില്‍... അമിതാവേശം വിനയായി

'ബ്ലാക്ക് ലിസ്റ്റു'മായി കോണ്‍ഗ്രസ്... ഒരിക്കലും സ്ഥാനാര്‍ത്ഥിയാക്കരുതാത്തവരുടെ പട്ടിക! നേതൃത്വം കുടുങ്ങും'ബ്ലാക്ക് ലിസ്റ്റു'മായി കോണ്‍ഗ്രസ്... ഒരിക്കലും സ്ഥാനാര്‍ത്ഥിയാക്കരുതാത്തവരുടെ പട്ടിക! നേതൃത്വം കുടുങ്ങും

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

English summary
Why Haripad is not safe for Ramesh Chennithala this time? What the recent vote shares project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X