• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംഘപരിവാറിന്‍റെ റേപ്പ് ടെററിസം... കോടതികൾ അതിന് ചൂട്ടുപിടിക്കരുത്- #IamNOTjustAnumber രശ്മി രാധ

  • By Desk

രശ്മി രാധ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് രശ്മി. സ്ത്രീ, ദളിത്, ഇടതുപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോരുന്നു.

ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നത് കാമപൂര്‍ത്തീകരണത്തിനു മാത്രമാണ് എന്ന് കരുതുന്നതില്‍ പരം വിഡ്ഢിത്തം വേറെ ഇല്ല. ബലാത്സംഗം ഒരു ആണധികാര പ്രയോഗമാണ്. പുരുഷാധിപത്യ വ്യവസ്ഥിതിയുടെ ഏറ്റവും ഹീനമായ പ്രയോഗം കൂടിയാണ് ബലാല്‍സംഗം.

ബലാത്സംഗം ചെയ്‌താല്‍ ആ സ്ത്രീയെ അഭിമാനക്ഷതം വരുത്തി തന്‍റെ പൗരുഷത്തിനു മുന്നില്‍ പരാജയപ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് ജനകീയ സിനിമകളിലെ വീര പരിവേഷമുള്ള നായകന്മാര്‍ പോലും "നിന്നെ പച്ചമാങ്ങാ തീറ്റിക്കും' എന്ന് നായികയെ ഭീഷണിപ്പെടുത്തി കയ്യടി വാങ്ങുന്നത്. അവിടെ ബലാത്സംഗം സ്ത്രീക്ക് മാത്രം അഭിമാനക്ഷതം ഉണ്ടാകുന്ന, പുരുഷന്‍റെ ഹീറോയിസത്തിന്റെ അളവുകോല്‍ ആകുന്ന ഒന്നാണ്. ബലാത്സംഗത്തിന് മാനഭംഗം എന്ന ഓമനപ്പേര് പുരുഷന്മാര്‍ നല്‍കിയതിനു കാരണം തന്നെ ഈ കീഴടക്കലും വീര പരിവേഷവും ആണ്.

ഒരു ബിജെപി നേതാവിന് പറയാം..., പക്ഷേ

ഒരു ബിജെപി നേതാവിന് പറയാം..., പക്ഷേ

സംഘപരിവാര്‍ അടക്കമുള്ള തീവ്രവലതുപക്ഷ ഭീകരവാദികളുടെ റേപ് രാഷ്ട്രീയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തിയ്യറിയും ഈ കീഴടക്കലും വീരപരിവേഷവും ആണ് . ജനനം മുതല്‍ മരണം വരെ തന്‍റെ ശരീരത്തിന് മേല്‍ യാതൊരു വിധ ഏജന്‍സിയും അനുവദിച്ചു ലഭിക്കാത്ത ഇന്ത്യന്‍ സ്ത്രീകളെ കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനുള്ള അടിമകളായി പോര്‍ട്രൈറ്റ്‌ ചെയ്യുന്ന ഒരു സമൂഹത്തിന്‍റെ നിര്‍മിതി തന്നെ ഈ തിയറിയുടെ ചുവടുപിടിച്ചാണ് . അടക്കവും ഒതുക്കവും ഉള്ള പെണ്ണുങ്ങള്‍, അല്ലെങ്കില്‍ റേപ് ചെയ്യപ്പെടും. അങ്ങനെ റേപ് ചെയ്യപ്പെട്ടാല്‍ അത് ആ സ്ത്രീക്കും കുടുംബത്തിനും അഭിമാനക്ഷതം ഉണ്ടാകുന്ന കാര്യമാണ് എന്ന് ഒരു ബിജെപി നേതാവിന് പറയാം. എന്നാല്‍ ഇന്ത്യയുടെ പരമോന്നത ഭരണഘടനാ കോടതി അത് പറയുന്നത് ആ ജനാധിപത്യ സ്ഥാപനത്തിന്‍റെ അങ്ങേയറ്റത്തെ അപചയമാണ്.

എന്തുകൊണ്ട് സ്വകാര്യത

എന്തുകൊണ്ട് സ്വകാര്യത

ജീവിച്ചിരിക്കുന്ന ഒരു റേപ് സര്‍വൈവര്‍ ഒരു സ്ത്രീവിരുദ്ധ പുരുഷാധിപത്യ സമൂഹത്തില്‍ പലതരത്തില്‍ ഉള്ള വിവേചനങ്ങള്‍ നേരിടേണ്ടി വരും. ഭീഷണികളും അക്രമങ്ങളും ഉണ്ടായേക്കാം. അവളെ നിയമപോരാട്ടത്തില്‍ നിന്ന് വരെ പിന്തിരിപ്പിക്കാന്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് കഴിഞ്ഞേക്കാം. അത്തരം ഒരു സാമൂഹിക സാഹചര്യത്തില്‍ ആണ് ജീവിച്ചിരിക്കുന്ന സര്‍വൈവറുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പാടില്ല എന്നൊരു നിയമം ഉണ്ടാകുന്നത്. എന്നാല്‍ അപ്പോള്‍ തന്നെയും ഇരയ്ക്ക് സ്വന്തം നിലയ്ക്ക് ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള അവകാശം കൂടി ഉണ്ട്.

കൊല്ലപ്പെട്ടുകഴിഞ്ഞാല്‍

കൊല്ലപ്പെട്ടുകഴിഞ്ഞാല്‍

എന്നാല്‍ കൊല്ലപ്പെട്ട ഒരു സ്ത്രീക്ക് ഇത്തരം ആക്രമണങ്ങളോ ഭീഷണിയോ നേരിടേണ്ട സാമൂഹിക സാഹചര്യം ഉണ്ടാകുന്നില്ല. അതുകൊണ്ട്‌ തന്നെ അത്തരത്തില്‍ സ്ത്രീയെ ബാലാത്സംഗത്തില്‍ കൂടെ അഭിമാനക്ഷതം സംഭവിക്കുന്നതായി ചിത്രീകരിച്ചും മരണ ശേഷം പോലും കുടുംബത്തിന്‍റെ അഭിമാന സംരക്ഷണം എന്ന പുരുഷാധിപത്യ തിയ്യറിയുടെ ഇരയാക്കുകയും ചെയ്യുന്നതാണ് ബാലാത്സംഗത്തില്‍ കൊല്ലപ്പെട്ട ഇരയുടെ പോലും പേര് വെളിപ്പെടുത്താന്‍ പാടില്ല എന്ന സുപ്രീംകോടതി പരാമര്‍ശം.

കത്വ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍

കത്വ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍

ഏതു സാഹചര്യത്തില്‍ ആണ് ഇത്തരം ഒരു പരമാര്‍ശം എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. കശ്മീരില്‍ നടന്ന, എട്ടുവയസുകാരിയുടെ കൂട്ട ബലാല്‍സംഗ കൊലയുടെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ അപ്പാടെ പ്രതിരോധത്തില്‍ ആകുകയും രാജ്യമാകെ പ്രതിഷേധം ആളികത്തുകയും ചെയുമ്പോള്‍ ആണ് ആ ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുതിയവര്‍ക്കെതിരെ കോടതികള്‍ തന്നെ രംഗത്ത്‌ വരുന്നത്. ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ്‌ ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങള്‍ക്ക് അതിനകം തന്നെ ഡല്‍ഹി ഹൈക്കോടതി ഇരയുടെ പേരോ ചിത്രമോ നല്‍കിയതിന് പത്തു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.യാതൊരു പ്രതിഷേധവും അറിയിക്കാതെ ആ മാധ്യമ ഭീമന്മാര്‍ പോലും പിഴയടച്ചു.

എന്തുകൊണ്ട് ഇത്രയും വിറളി പിടിപ്പിക്കുന്നു?

എന്തുകൊണ്ട് ഇത്രയും വിറളി പിടിപ്പിക്കുന്നു?

എന്തുകൊണ്ടാണ് ആ എട്ടുവയസുകാരിയുടെ പേരും ഐഡന്‍റിറ്റിയും സംഘപരിവാറിനെ ഇത്രമേല്‍ വിറളി പിടിപ്പിക്കുന്ന ഒന്നായി തീര്‍ന്നത്? കാരണം അവളൊരു മുസ്ലീം സ്വത്വമുള്ള കശ്മീരി പെണ്‍കുട്ടിയാണ്. അവളുടെ ആ സ്വത്വത്തിനു നേര്‍ക്കുള്ള വംശീയമായ ആക്രമണം ആയിരുന്നു കത്വയിലേത്. അത് ആവര്‍ത്തിച്ചു പറയപ്പെടാന്‍ കാരണം അവളുടെ പേരും ഐഡന്‍റിറ്റിയും ആണ്. അതിനെ വെറും സ്ഥലനാമത്തിലേക്കു ചുരുക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്‌. അതിനും മുകളില്‍ ഒരു ഗ്രാമത്തിലെ മുഴുവന്‍ മുസ്ലീം കുടുംബങ്ങളെയും ഭീഷണിപ്പെടുത്തി ഓടിക്കുക എന്ന ഉദ്ദേശത്തോടെ നടന്ന റേപ് ടെററിസം അതിന്‍റെ ഫലപ്രാപ്തിയില്‍ എത്താതെ പോകുമോ എന്ന ഭയം . തങ്ങളുടെ ബലാത്സംഗ ഭീകരവാദത്തിനു ഇനിയും ഇരയാകാന്‍ സാദ്ധ്യതയുള്ള ആയിരങ്ങളോട്, നിങ്ങള്‍ക്ക് അതിജീവിക്കാന്‍ നീതി തേടാന്‍ മരണത്തിനു ശേഷം പോലും ഒരു സാധ്യത തങ്ങള്‍ ബാക്കി വയ്ക്കുന്നില്ല എന്ന താക്കീത് കൂടിയാണ് .

ഞാന്‍ വെറുമൊരു നന്പ‍ര്‍ അല്ല

ഞാന്‍ വെറുമൊരു നന്പ‍ര്‍ അല്ല

അവിടെയാണ് ഞാന്‍ വെറുമൊരു നമ്പര്‍ അല്ല എന്ന സ്ത്രീകളുടെ പ്രതിഷേധം രാഷ്ട്രീയമാനം കൂടെ കൈവരിക്കുന്നത്. സംഘപരിവാര്‍ ബ്രാഹ്മണിക്കല്‍ സങ്കല്‍പ്പത്തില്‍ സ്ത്രീകളെ ഇത്തരത്തില്‍ അടിച്ചമര്‍ത്തി ബലാത്സംഗത്തെ, ആ അടിച്ചമര്‍ത്തലിന്റെ ഒരു ടൂള്‍ ആയി നിലനിര്‍ത്തികൊണ്ട് പോകുന്നുവോ, അതിനെ പിന്തുണയ്ക്കുന്ന ജനാധിപത്യ വിരുദ്ധമായ നിലപാടാണ് സുപ്രീംകോടതി ഈ പരാമര്‍ശത്തിലൂടെ നടത്തിയിരിക്കുന്നത്. ബലാത്സംഗത്തില്‍ കൂടി സ്ത്രീക്ക് ഒരു അഭിമാന ക്ഷതവും സംഭവിക്കുന്നില്ല എന്നും അതില്‍ ക്രൈം ചെയ്യുന്ന റേപ്പിസ്റ്റ് ക്രിമിനലുകള്‍ക്കാണ് അഭിമാനക്ഷതം ഉണ്ടാകേണ്ടാതെന്നും സ്ത്രീകള്‍ ഉറക്കെ പറയുക കൂടിയാണ് ഈ കാന്പയിനിലൂടെ. കാലാകാലം ഇത്തരം അഭിമാന സംരക്ഷണ ഉപാധികളായി അടിമത്വം അനുഭവിക്കേണ്ട വിഭാഗം അല്ല സ്ത്രീകള്‍ എന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗ സമത്വം അവര്‍ക്കും അവകാശപ്പെട്ടതാണ് എന്നതും കൂടിയാണ് ഈ കാന്പയിന്‍ പറയുന്നത്. പുരോഗമനപരമായി ചിന്തിക്കുന്ന തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടാല്‍ ഭയന്ന് തങ്ങളുടെ ഐഡന്‍റിറ്റി കേവലം അക്കങ്ങളിലോ സ്ഥലനാമങ്ങളിലോ ഒതുക്കപ്പെടേണ്ട ഒന്നല്ല എന്നും അത് നിയമ പോരാട്ടത്തില്‍ ഉറക്കെ പറയേണ്ട ഒന്നാണെന്നും പറയാന്‍ കൂടിയാണ് സ്ത്രീകള്‍ ഈ അവസരം ഉപയോഗിക്കുന്നത്.

മരിച്ചാലും കുടുംബത്തിന്റെ 'മാനം' കാക്കേണ്ടവരാണോ സ്ത്രീകൾ? #IamNOTjustAnumber- ഷാഹിന നഫീസ പറയുന്നു

ഐ ആം നോട്ട് ജസ്റ്റ് എ നന്പര്‍- എന്തിന് വേണ്ടിയീ കാന്പയിന്‍? പങ്കെടുത്തവരുടെ പ്രതികരണങ്ങള്‍...

English summary
Why #IamNotjustnumber Campaign : Resmi R Nair writes. Judicial institutions should not support the rape terrorism sponsored by Sangh Parivar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more