കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ അനുഭവിക്കുന്നത് 35 ടാങ്കര്‍ ലിറ്റർ രക്തത്തിന്റെ അഭാവം, ഇതെങ്ങനെ സംഭവിച്ചു

  • By ഭദ്ര
Google Oneindia Malayalam News

രാജ്യത്തിന്റെ മുക്കിലും മൂലയിലും ബ്ലഡ് ബാങ്കുള്‍ പ്രവര്‍ത്തിക്കുമ്പോഴും ഇന്ത്യയില്‍ ഇന്നും 35 ടാങ്കര്‍ ബ്ലഡിന്റെ ആവശ്യകത നിലനില്‍ക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ചികിത്സാപരമായ ആവശ്യങ്ങള്‍ക്ക് രക്തം കിട്ടാതെ ദുരിതം അനുഭവിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ ഒട്ടേറെയാണ്. ചില പ്രദേശങ്ങളില്‍ അമിതമായി രക്തം പാഴാക്കി കളയുന്നതും ക്ഷാമം അനുഭവിക്കുന്നതിന് ഒരു കാരണമാണ്.

1.1 മില്ല്യണ്‍ യൂണിറ്റ് രക്തത്തിന്റെ അപര്യാപ്തതയാണ് ഇന്ത്യയില്‍ അനുഭവിക്കുന്നത്. 2013-2014 കാലഘട്ടത്തില്‍ 17% രക്തത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. 2016ല്‍ 9% ത്തിന്റെ കുറവാണ് അനുഭവപ്പെടുന്നത്. ഏറ്റവും കൂടുതല്‍ രക്തത്തിന് ക്ഷാമം അനുഭവിക്കുന്നത് ബീഹാറാണ്(84%), അരുണാചല്‍ പ്രദേശ്(64%), ചത്തീസ്ഗണ്ഡ്(66%) എന്നിങ്ങനെയാണ് ക്ഷാമം അനുഭവിക്കുന്നത്.

 blood-donation

ഇന്ത്യയില്‍ മൊത്തം 2708 ബ്ലഡ് ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. 81 ജില്ലകളില്‍ ഇപ്പോഴും ഒരു ബ്ലഡ് ബാങ്ക് പോലും ഇല്ലാത്ത അവസ്ഥയും അഭിമുഖീകരിക്കുന്നുണ്ട്. ചത്തീസ്ഗണ്ഡിലെ മിക്ക ജില്ലകളും ബ്ലഡ് ബാങ്കുകള്‍ ഇല്ല. അസമിലെയും അരുണാചല്‍ പ്രദേശിലെയും കാര്യങ്ങള്‍ ഇതിന് സമാനമാണ്.

രക്തം ശേഖരിക്കുന്നതിന് ഒരു കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതാണ് രക്തക്ഷാമത്തിന്റെ പ്രധാന പ്രശ്‌നം. റൂറല്‍ ഏരിയകളില്‍ നിന്നും രക്തം സ്വീകരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതും ലോക്കല്‍ ഗവണ്‍മെന്റുകള്‍ ഇതിന് കേന്ദ്രീകൃത സംവിധാനം കൊണ്ടു വരാത്തതുമാണ് പ്രധാനം പ്രശ്‌നങ്ങളില്‍ ഒന്നായി കണക്കാക്കുന്നത്.

ചില പ്രദേശങ്ങളില്‍ നിന്നും ആവശ്യത്തിലധികം രക്തം ശേഖരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നില്ല. ആവശ്യത്തിലധികം ഏതെങ്കിലും പ്രദേശത്ത് നിന്നും രക്തം സ്വീകരിച്ചാല്‍ പിന്നീട് രക്തത്തിന് ഇതേ പ്രദേശത്ത് തന്നെ ക്ഷാമം അനുഭവപ്പെടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരേ സമയത്ത് രക്തം അമിതമായി ശേഖരിക്കുന്നത് രക്തം പാഴായി പോകുന്നതിന് കാരണമാകും.2015 ല്‍ മുംബൈയില്‍ 130000 ലിറ്റര്‍ രക്തമാണ് പാഴായി പോയത്.

ചികിത്സാ ആവശ്യങ്ങള്‍ക്കായി രക്തത്തിന്റെ ലഭ്യത കുറയുന്നത് കരിഞ്ചന്തയില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതിന് വഴിയൊരുക്കും. 2008 ല്‍ 17 പേരെ തട്ടിക്കൊണ്ടു പോയി രണ്ട് വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച് രക്തം ഊറ്റിയെടുത്തതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ആഴ്ചയില്‍ മൂന്ന് തവണ നിര്‍ബന്ധിതമായി ശേഖരിച്ച രക്തം ആശുപത്രികളില്‍ മറിച്ച് വിറ്റതായി കണ്ടെത്തി. മൂന്ന് മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യുന്നത് ശീലമാക്കിയാല്‍ ഇന്ത്യയിലെ രക്തത്തിന്റെ ക്ഷാമത്തെ പരിഹരിക്കുന്നതിനും ആശുപത്രിയുള്ള മറവില്‍ കൊള്ളലാഭം കൊയ്യുന്നത് തടയുന്നതിനും സാധിക്കും.

English summary
India is 35 tanker-trucks short of the blood it requires for medical procedures, yet some areas of the country wasted blood because there was too much of it, according to an IndiaSpend analysis of government data.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X