കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഇന്ത്യ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കരുത്, കാരണങ്ങള്‍

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പാകിസ്താനുമായി നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ ആരാധകര്‍ക്ക് വെറും കളി മാത്രമല്ല, ഒരുതരത്തില്‍ യുദ്ധം തന്നെയാണ്. ആമിര്‍ സൊഹൈലിനെ ക്ലീന്‍ ബൗള്‍ ചെയ്ത് പവലിയനിലേക്ക് വിരല്‍ ചൂണ്ടുന്ന വെങ്കടേഷ് പ്രസാദിന്റെയും കിരണ്‍ മോറെയ്‌ക്കെതിരെ തവളച്ചാട്ടം ചാടുന്ന മിയാന്‍ദാദിന്റെയും ചിത്രങ്ങളിലെ ആവേശം മാത്രം മതി എങ്ങനെയാണ് ഈ കളികള്‍ മനസിലെങ്കിലും ഒരു യുദ്ധമായി മാറുന്നതെന്ന് മനസിലാകാന്‍.

#നോക്രിക്കറ്റ്‌വിത്ത്പാകിസ്താന്‍; മോദിക്ക് ക്രിക്കറ്റ് ആരാധകരുടെ ട്വീറ്റ്

ഷോയിബ് അക്തറിനെ അപ്പര്‍ കട്ട് ചെയ്ത് സിക്‌സറിന് പറത്തുന്ന സച്ചിന്‍, ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ഡെഡ്‌ലി കൂട്ടുകെട്ട് ആയിരുന്ന വാസിം അക്രം - വഖാര്‍ യൂനിസ്, ഉരുളക്കിഴങ്ങ് എന്ന് വിളിച്ച കാണിയെ തല്ലാനോടിക്കുന്ന ഇന്‍സമാം... ഇത് പോലെ ഇന്ത്യ - പാക് ക്രിക്കറ്റ് തന്നിട്ടുള്ള നല്ല നിമിഷങ്ങള്‍ക്ക് കയ്യും കണക്കുമില്ല. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇന്ത്യ - പാക് ക്രിക്കറ്റിന് തടസ്സമായി.

ഇപ്പോള്‍ ഇന്ത്യ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണോ എന്നതാണ് രാജ്യത്തെ ഏറ്റവും വലിയ ചര്‍ച്ചകളില്‍ ഒന്ന്. വേണ്ട എന്ന് പറയുന്നവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. കാണൂ എന്തുകൊണ്ട് ഇന്ത്യന്‍ ആരാധകര്‍ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട എന്ന് പറയുന്നു.

സഹിഷ്ണുതാപരമായ കാരണം

സഹിഷ്ണുതാപരമായ കാരണം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ക്രിക്കറ്റ് വേണ്ട എന്ന് പറയാനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയവരെ പാകിസ്താന്‍ സംരക്ഷിക്കുമ്പോള്‍ എങ്ങനെ ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് കളിക്കും. പ്രസക്തമാണ് ചോദ്യം. ഇക്കാര്യത്തില്‍ സഹിഷ്ണുതയില്ല എന്ന് തുറന്നുപറയാന്‍ ഇന്ത്യക്കാര്‍ക്ക് ഒരു പ്രയാസവുമില്ല.

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണമാണ് ഈ വിവാദത്തിന് വൈകാരികമായ ഒരു സ്വഭാവം കൊണ്ടുവന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ ഏഴാം വാര്‍ഷിക ദിനത്തിലാണ് ഐ പി എല്‍ ചെയര്‍മാനും ബി സി സി ഐ ഭാരവാഹിയുമായ രാജീവ് ശുക്ല ഇന്ത്യ - പാക് ക്രിക്കറ്റിന് വേണ്ടി രംഗത്തെത്തിയത്. ഭീകരമാക്രമണത്തിലെ ഇരകളെ മറന്ന് അധികാരികള്‍ നടത്തിയ പ്രസ്താവനകള്‍ ലജ്ജാവഹമെന്നാണ് ആരാധകര്‍ പ്രതികരിച്ചത്.

നോക്രിക്കറ്റ്‌വിത്ത്പാകിസ്താന്‍ ഹാഷ്ടാഗ്

നോക്രിക്കറ്റ്‌വിത്ത്പാകിസ്താന്‍ ഹാഷ്ടാഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നോക്രിക്കറ്റ്‌വിത്ത്പാകിസ്താന്‍ എന്ന ഹാഷ്ടാഗ് ഇട്ടാണ് ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട എന്ന് പറഞ്ഞ് ആയിരക്കണക്കിന് പേര്‍ രംഗത്തെത്തി. ട്വിറ്ററില്‍ ഈ ഹാഷ്ടാഗ് ട്രെന്‍ഡിങായിരുന്നു.

പാകിസ്താനില്‍ സുരക്ഷയില്ല

പാകിസ്താനില്‍ സുരക്ഷയില്ല

പാകിസ്താന്‍ അവസാനമായി ഇന്ത്യക്കെതിരെ കളിച്ച രണ്ട് പരമ്പരകളും ഇന്ത്യയില്‍ വെച്ചായിരുന്നു. അതുകൊണ്ട് ഇത്തവണ തങ്ങളുടെ നാട്ടില്‍ വരണം എന്നാണ് പാകിസ്താന്റെ ആവശ്യം. ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ പാകിസ്താനില്‍ കളിക്കാന്‍ ആരും തയ്യാറല്ല. പകരം യു എ ഇയില്‍ കളിക്കാം എന്നാണ് പാകിസ്താന്‍ ആദ്യം പറഞ്ഞത്. ഇന്ത്യ ഈ നിര്‍ദേശം തുടക്കത്തിലേ തള്ളി.

ഇന്ത്യയിലേക്ക് വരില്ല

ഇന്ത്യയിലേക്ക് വരില്ല

എന്ത് വന്നാലും ഇന്ത്യയില്‍ പരമ്പര കളിക്കുന്ന പ്രശ്‌നമില്ല എന്ന് പി സി ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്റെ പ്രസ്താവനയും പ്രശ്‌നങ്ങള്‍ വഷളാക്കി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Why India should not play cricket series with Pakistan. Here is the reasons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X