കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിവിന്‍ പോളിയ്‌ക്കൊപ്പം ഫോട്ടോയെടുത്താല്‍ വിശദീകരണമോ... ഇതെന്ത് നാടപ്പാ?

Google Oneindia Malayalam News

ഒരു സിനിമ താരത്തിനൊപ്പം നിന്ന് ഫോട്ടോ എടുത്താല്‍ എന്താണ് പ്രശ്‌നം. അതും ഒരു പോലീസ് ഓഫീസര്‍. എത്രയോ പൊതുപരിപാടികളില്‍ പോലീസ് ഉദ്യോഗസ്ഥരും സിനിമ താരങ്ങളും ഒരു വേദിയില്‍ ഒരുമിച്ച് വന്നിട്ടുണ്ടാകില്ലേ... അന്നൊന്നും ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ മെറിന്‍ ജോസഫ് എന്ന യുവ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ഉണ്ടാകാന്‍ കാരണമെന്താണ്?

കേരളത്തില്‍ ചാര്‍ജ്ജ് എടുക്കുന്നതിന് മുമ്പ് തന്നേ മെറിന്‍ ജോസഫ് സോഷ്യല്‍ മീഡിയയിലെ താരം ആയിരുന്നു. സുന്ദരിയായ ഐപിഎസ്സുകാരിയെന്ന ലേബലിലാണ് സോഷ്യല്‍ മീഡിയ മെറിന്‍ ജോസഫിനെ സ്വാഗതം ചെയ്തത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥയുടെ സൗന്ദര്യത്തില്‍ എന്തിരിയ്ക്കുന്നു?

ഫോട്ടോ എടുത്ത സംഭവം ഒരു ചാനല്‍ വാര്‍ത്തയാക്കിയതോടെ അതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇതോടെ ഒരു പരാതിക്കാരനും ഉയര്‍ന്നുവന്നു. ഇത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും വിവരങ്ങള്‍ അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകന്‍ അദ്ദേഹത്തിന് ലഭിച്ച വിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫോട്ടോ എടുത്താല്‍ എന്താണ് പ്രശ്‌നം

ഫോട്ടോ എടുത്താല്‍ എന്താണ് പ്രശ്‌നം

ഒരു സിനിമാ താരത്തോടൊപ്പം നിന്ന് ഐപിഎസ് ഉദ്യോഗസ്ഥ ഫോട്ടോ എടുത്താല്‍ എന്താണ് പ്രശ്‌നം. എന്ത് പ്രോട്ടോകോള്‍ ലംഘനമാണ് അവിടെ നടക്കുക.

തികച്ചും അനൗദ്യോഗികം

തികച്ചും അനൗദ്യോഗികം

തികച്ചും അനൗദ്യോഗികമായ ഒരു ചടങ്ങില്‍ വച്ചായിരുന്നു ഇത്. അതില്‍ എന്ത് സര്‍വ്വീസ് ചട്ടലംഘനമാണ് നടക്കുക.

 ഫോട്ടോ എടുത്തത് എംഎല്‍എ

ഫോട്ടോ എടുത്തത് എംഎല്‍എ

എറണാകുളത്തെ എംഎല്‍എ ആയ ഹൈബി ഈഡന്‍ ആയിരുന്നു ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. അതും മെറിന്‍ ജോസഫിന്റെ സമ്മതത്തോടെ.

പ്രചരിച്ചതെങ്ങനെ

പ്രചരിച്ചതെങ്ങനെ

മെറിന്‍ ജോസഫ് നിവിന്‍ പോളിയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്നായിരുന്നു പ്രചാരണം.

ഡ്രസ് കോഡ് ആണോ പ്രശ്‌നം

ഡ്രസ് കോഡ് ആണോ പ്രശ്‌നം

മെറിന്‍ ജോസഫ് മുടി കെട്ടിവച്ചില്ലായിരുന്നു എന്നാണ് ചിലരുടെ ആരോപണം. യൂണിഫോമില്‍ നില്‍ക്കുമ്പോള്‍ മുടി കെട്ടിവയ്ക്കണമെന്നാണ് നിയമം. സ്വകാര്യ ചടങ്ങിലാകുമ്പോഴും ആ പ്രശ്‌നമുണ്ടോ?

 പരാതിയുടെ സമ്മര്‍ദ്ദം

പരാതിയുടെ സമ്മര്‍ദ്ദം

വിഷയത്തില്‍ ആഭ്യന്തര വകുപ്പിനാണ് പരാതി ലഭിച്ചത്. പരാതി നല്‍കിയ ആള്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. പരാതി കിട്ടിയാല്‍ അത് ഡിജിപിയ്ക്ക് കൈമാറുക എന്നതാണ് ചട്ടം.

ഡിജിപി

ഡിജിപി

ആഭ്യന്തര സെക്രട്ടറി പരാതി ഡിജിപിയ്ക്ക് കൈമാറിയാല്‍ സ്വാഭാവികമായും അതില്‍ വിശദീകരണം ചോദിയ്ക്കും. മെറിന്‍ ജോസഫ് അതിന് കൃത്യമായ മറുപടി നല്‍കിക്കഴിഞ്ഞാല്‍, അത് തൃപ്തികരമാണെങ്കില്‍ ഈ വിവാദമെല്ലാം അവസാനിയ്ക്കും.

മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ്

മെറിന്‍ ജോസഫില്‍ നിന്ന് വിശദീകരണം ചോദിച്ച സംഭവത്തിന്റെ വിവരങ്ങളറിയാന്‍ ആഭ്യന്തര സെക്രട്ടറിയേയും ഡിജിപിയേയും ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ അക്കാര്യങ്ങള്‍ വിശദീകരിയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

English summary
Why IPS officer Merin Joseph is troubled in photo controversy?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X