കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയില്‍ ഇത്രയേറെ 'ജാതി ചിന്തയോ'? അലി ഇമ്രാനെ സേതുരാമയ്യരാക്കിയതിന് പിന്നില്‍....

  • By ചിത്ര
Google Oneindia Malayalam News

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. അനുഗ്രഹീത നടന്‍... മൂന്ന് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ അതുല്യ പ്രതിഭ. എപ്പോഴും പുരോഗമന പക്ഷത്ത് നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന താരം.

എന്നാല്‍ മനോരമ ന്യൂസിലെ 'നേരെ ചൊവ്വെ' എന്ന പരിപാടിയില്‍ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി പറഞ്ഞ കാര്യങ്ങള്‍ മമ്മൂട്ടിയുടെ പ്രതിച്ഛായയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ കഥാപാത്രത്തിന് പേര് നല്‍കിയത് മമ്മൂട്ടി ആയിരുന്നത്രെ.

അലി ഇമ്രാന്‍ എന്നായിരുന്നു എസ്എന്‍ സ്വാമി ആ കഥാപാത്രത്തിന് നല്‍കിയ പേര്. എന്നാല്‍ മമ്മൂട്ടി ഇടപെട്ടാണ് അത് സേതുരാമയ്യര്‍ എന്നാക്കിയത്. എന്തായിരുന്നു മമ്മൂട്ടി അങ്ങനെ വാശി പിടിയ്ക്കാന്‍ കാരണം എന്നറിയുമ്പോഴാണ് ഞെട്ടുക.

 അലി ഇമ്രാന്‍

അലി ഇമ്രാന്‍

സിബിഐ ഡയറിക്കുറിപ്പിലെ സിബിഐ ഉദ്യോഗസ്ഥന് അലി ഇമ്രാന്‍ എന്നായിരുന്നു എസ്എന്‍ സ്വാമി ആദ്യം നല്‍കിയ പേര്. എന്നാല്‍ മമ്മൂട്ടി ഇടപെട്ടാണ് അത് സേതുരാമയ്യര്‍ ആക്കിയത് എന്നാണ് പറയുന്നത്.

മുസ്ലീം ആയാല്‍

മുസ്ലീം ആയാല്‍

ഒരു മുസ്ലീം കഥാപാത്രത്തെ ജനങ്ങള്‍ സ്വകരിയ്ക്കില്ലെന്ന് ന്യയമാണ് മമ്മൂട്ടി മുന്നോട്ട് വച്ചതെന്ന് എസ്എന്‍ സ്വാമി പറയുന്നു.

ബ്രാഹ്മണന് വേണ്ടി

ബ്രാഹ്മണന് വേണ്ടി

ഒരു ബ്രാഹ്മണ ഉദ്യോഗസ്ഥനായാല്‍ അത് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യമാകും എന്ന വാദവും മമ്മൂട്ടി ഉന്നയിച്ചത്രെ.

മമ്മൂട്ടി തന്നെ

മമ്മൂട്ടി തന്നെ

തിരക്കഥയിലെ ഒരു രംഗം വായിച്ചു കേള്‍പിച്ചപ്പോള്‍ മമ്മൂട്ടി തന്നെയാണ് സേതുരാമയ്യരായി അഭിനയിച്ച് കാണിച്ചത് എന്നാണ് എസ്എന്‍ സ്വാമി പറയുന്നത്.

മികച്ച കഥാപാത്രം

മികച്ച കഥാപാത്രം

സേതുരാമയ്യര്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. മലയാളികള്‍ അത്രയേറെ സ്വീകരിയ്ക്കുകയും സ്‌നേഹിയ്ക്കുകയും ചെയ്തു ആ കഥാപാത്രത്തെ. അതുകൊണ്ടാണല്ലോ രണ്ടും മൂന്നും നാലും ഭാഗങ്ങള്‍ ആ സിനിമയ്ക്ക് ഉണ്ടായത്.

അതല്ല പ്രശ്‌നം

അതല്ല പ്രശ്‌നം

ഒരു കഥാപാത്രത്തെ പോലും മുസ്ലീം ആയോ ഹിന്ദു ആയോ വേര്‍തിരിച്ചു കാണുന്ന രീതിയില്‍ ആയിരുന്നോ നമ്മുടെ സിനിമ ലോകം എന്നതാണ് പ്രധാന വിഷയം. ആ കഥാപാത്രത്തിന്റെ ജാതിയോ മതമോ പോലും സിനിമയില്‍ അത്രത്തോളം നിര്‍ണായകം അല്ലെന്നതാണ് പ്രധാനം.

ബ്രാഹ്മണന് വേണ്ടി

ബ്രാഹ്മണന് വേണ്ടി

എന്തിനാണ് മമ്മൂട്ടി ഒരു ബ്രാഹ്മണ കഥാപാത്രം തന്നെ ആകണം ആ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് വാദിച്ചത്? നമ്മുടെ സമൂഹത്തിലെ ജാതിചിന്തയുടേയും ജാതിമേധാവിത്വത്തിന്റേയും ചിന്തകള്‍ തന്നെ ആണോ മമ്മൂട്ടിയേയും സ്വാധീനിച്ചത്.

മമ്മൂട്ടി അങ്ങനെ പറയരുത്

മമ്മൂട്ടി അങ്ങനെ പറയരുത്

ഇടതുപക്ഷ അനുഭാവിയാണ് മമ്മൂട്ടി എന്നാണ് പറയപ്പെടുന്നത്. കൈരളി ചാനലിന്റെ ചെയര്‍മാനും ആണ്. ഇങ്ങനെ ഒരാളില്‍ നിന്ന് ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാവുന്നതല്ല ഇത്തരം ചിന്തകള്‍.

 കച്ചവടലാഭം

കച്ചവടലാഭം

സിനിമയെ സംബന്ധിച്ച് വിജയം മാത്രമാണ് ലക്ഷ്യം എന്ന വാദം വേണമെങ്കില്‍ ഉന്നയിക്കാവുന്നതാണ്. എങ്കില്‍ പോലും ജാതീയമായ ചിന്തകള്‍ അതില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തപ്പെടേണ്ടതല്ലേ?

കാലം അതാണ്...

കാലം അതാണ്...

1988 ല്‍ ആണ് സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. 'ജാതി' ഒരു വിവാദ വിഷയം അല്ലാത്ത കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തിന് പിന്നില്‍ അത്തരം കാഴ്ചപ്പാടുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് വാദിയ്ക്കുന്നവരും ഉണ്ട്.

പുതിയ കാലത്ത്

പുതിയ കാലത്ത്

ദളിതനായതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിത് വെമുലയുടെ കാലത്താണ് നാം ജീവിയ്ക്കുന്നത്. 28 വര്‍ഷം പഴക്കമുള്ള കാര്യം എസ്എന്‍ സ്വാമി ഇപ്പോള്‍ പറയുമ്പോള്‍ അതിനെ ആ പഴക്കത്തോടെ തന്നെ ഉള്‍ക്കൊള്ളാന്‍ പൊതു സമൂഹം തയ്യാറായിക്കൊള്ളണം എന്നില്ല.

English summary
Why Mammootty changed the Name of the Character in Oru CBI Dairy Kurippu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X