കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് മംമ്ത പ്രാര്‍ത്ഥിച്ചത് ജീവന്‍ പോകാന്‍... പക്ഷേ കണ്ട് പഠിയ്ക്കണം ഈ മനസ്സിനെ

Google Oneindia Malayalam News

മംമ്ത മോഹന്‍ദാസ് എന്ന് പറഞ്ഞാല്‍ ഒരു സിനിമ നടി മാത്രമല്ല ഇന്ന്. ആത്മധൈര്യത്തിന്റേയും തിരിച്ചുവരവിന്റേയും പ്രതീകം കൂടിയായി മാറിയിരിയ്ക്കുന്നു മംമ്ത മോഹന്‍ദാസ്. ടു കണ്‍ട്രീസ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് മംമ്ത ഇപ്പോള്‍ നടത്തിയിരിയ്ക്കുന്നത്.

ഒരു തവണയല്ല, രണ്ട് തവണയാണ് മംമ്തയെ അര്‍ബുദം എന്ന മഹാരോഗം കീഴടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അവര്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല.

രണ്ടാം തവണ രോഗം ബാധിച്ചപ്പോള്‍ ജീവന്‍ പോകാന്‍ വേണ്ടി പോലും പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് മംമ്ത മോഹന്‍ദാസ് പറയുന്നത്. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് ചില കാര്യങ്ങള്‍....

രോഗം... രോഗം

രോഗം... രോഗം

ഒരിയ്ക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സ തേടിയതായിരുന്നു മംമ്ത മോഹന്‍ദാസ്. വളരെ പെട്ടെന്ന് തന്നെ, ഏവരേയും അത്ഭുതപ്പെടുത്തി മമ്ത ജീവിത്തിലേയ്ക്കും സിനിമയിലേയക്കും തിരിച്ചെത്തി.

രണ്ടാം തവണ

രണ്ടാം തവണ

രോഗം പൂര്‍ണമായും ഭേദപ്പെട്ടു എന്ന് കരുതിയിരിയ്ക്കുമ്പോഴാണ് മംമ്തയെ വേദനിപ്പിച്ചുകൊണ്ട് വീണ്ടും ക്യാന്‍സര്‍ വരുന്നത്. എന്നാല്‍ ആദ്യത്തെ പോലെ അത്ര എളുപ്പമായിരുന്നില്ല രണ്ടാം തവണത്തെ 'ആക്രമണം'.

ആദ്യം മരവിപ്പ്

ആദ്യം മരവിപ്പ്

ആദ്യത്തെ തവണ രോഗം ബാധിച്ചപ്പോള്‍ ഒരു തരവം മരവിപ്പ് മാത്രമായിരുന്നു. ഭയമൊന്നും തോന്നിയിരുന്നില്ല. ഒരു പനിയ്ക്ക് ചികിത്സ തേടുന്നത് പോലെ മാത്രമേ തോന്നിയുള്ളൂ

ജീവന്‍ പോകാന്‍...

ജീവന്‍ പോകാന്‍...

എന്നാല്‍ രണ്ടാം തവണ രോഗം കീഴടക്കിയപ്പോള്‍ തന്റെ ധൈര്യമെല്ലാം ചോര്‍ന്നുപോയി എന്നാണ് മംമ്ത പറയുന്നത്. അപ്പോള്‍ മംമ്ത പ്രാര്‍ത്ഥിച്ചത് വേദന മാറാന്‍ ആയിരുന്നില്ലത്രെ, ജീവന്‍ പോകാന്‍ വേണ്ടി ആയിരുന്നു...

 വേദന... വേദന മാത്രം

വേദന... വേദന മാത്രം

കടുത്ത വേദനയാണ് രണ്ടാം തവണ അനുഭവിയ്‌ക്കേണ്ടി വന്നത്. പലപ്പോഴും വേദന സഹിയ്ക്കാതെ കരഞ്ഞു, ചിലപ്പോള്‍ ബോധം നഷ്ടപ്പെട്ടു.

ഒറ്റപ്പെടല്‍

ഒറ്റപ്പെടല്‍

ഏറെ ഇഷ്ടപ്പെട്ട ബാല്യകാല സുഹൃത്തിനെ വിവാഹം കഴിച്ചെങ്കിലും അത് വിജയമായിരുന്നില്ല. ഇതോടെ കടുത്ത ഒറ്റപ്പെടല്‍ ആണ് അനുഭവിച്ചത്.

ചികിത്സ അമേരിയ്ക്കയില്‍

ചികിത്സ അമേരിയ്ക്കയില്‍

രണ്ടാം വട്ടം ചികിത്സ തേടി പോയത് അമേരിയ്ക്കയിലേയ്ക്കായിരുന്നു. അതും ഒറ്റയ്ക്ക്. അച്ഛനേയും അമ്മയേയും പോലും കൂടെ കൂട്ടിയില്ല.

പരീക്ഷണ ചികിത്സ?

പരീക്ഷണ ചികിത്സ?

അടുത്തിടെ മാത്രം തുടങ്ങിയ ഒരു ചികിത്സാ രീതിയ്ക്കാണ് മംമ്ത വിധേയയായത്. റേഡിയേഷനോ കീമോ തെറാപ്പിയോ ഇല്ല. മരുന്നുകള്‍ മാത്രം. വളരെ കുറച്ച് പേര്‍ മാത്രമേ ഈ ചികിത്സാ പരീക്ഷണത്തിന് വിധേയരായിട്ടുള്ളൂ എന്ന് മംമ്ത പറയുന്നു.

 ഇന്ത്യയില്‍ നിന്ന് ആദ്യം

ഇന്ത്യയില്‍ നിന്ന് ആദ്യം

ഇന്ത്യയില്‍ നിന്ന് ആദ്യമായി ഈ ചികിത്സയ്ക്ക് വിധേയയാകുന്നത് മംമ്ത മോഹന്‍ദാസ് മാത്രമാണ്.

ഇന്ത്യയില്‍ എത്തും

ഇന്ത്യയില്‍ എത്തും

അമേരിയ്ക്കയില്‍ ഇപ്പോള്‍ നടക്കുന്ന ഈ ക്യാന്‍സര്‍ ചികിത്സാ രീതി അധികം വൈകാതെ തന്നെ ഇന്ത്യയില്‍ എത്തുമെന്നാണ് മംമ്ത പറയുന്നത്.

ഇന്ത്യയില്‍ വ്യാജ മരുന്നുകള്‍?

ഇന്ത്യയില്‍ വ്യാജ മരുന്നുകള്‍?

വിദേശങ്ങളില്‍ കിട്ടുന്ന പല ക്യാന്‍സര്‍ മരുന്നുകളും ഇന്ത്യയില്‍ കിട്ടുന്നില്ല. കിട്ടുന്നവയില്‍ തന്നെ പലതും ഒറിജിനല്‍ അല്ലെന്നാണ് മംമ്ത പറയുന്നത്.

ചെലവും കുറവ്

ചെലവും കുറവ്

അമേരിക്കയില്‍ പോയി മംമ്ത നടത്തിയ ചികിത്സയ്ക്ക് സാധാരണ ക്യാന്‍സര്‍ ചികിത്സയെ അപേക്ഷിച്ച് ചെലവ് വളരെ കുറവായിരുന്നുവത്രെ. മംമ്തയുടെ ഭാഷയില്‍ പറഞ്ഞാല്‍ സാധാരണ ചെലവിന്റെ നൂറില്‍ ഒന്ന് മാത്രം.

 കേരളത്തില്‍ തന്നെ വേണം

കേരളത്തില്‍ തന്നെ വേണം

രോഗം പൂര്‍ണമായി ഭേദപ്പെട്ടാല്‍ പിന്നെ കേരളത്തില്‍ തന്നെ സ്ഥിരതാമസമാക്കാനാണ് മംമ്ത ഉദ്ദേശിയ്ക്കുന്നത്. അതും ഗുരുവായൂരപ്പന്റെ മണ്ണില്‍!!!

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Why Mamta Mohandas is an inspiring person?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X