കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്ദരിയായതിന്റെ പേരില്‍ മെറിന്‍ ജോസഫിനെ ഇങ്ങനെ പീഡിപ്പിയ്ക്കണോ...?

Google Oneindia Malayalam News

മെറിന്‍ ജോസഫ് എന്ന ഐപിഎസ് ഉദ്യോഗസ്ഥ ഇന്ന് പല മുതിര്‍ന്ന ഐപിഎസ്സുകാരേക്കാള്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയ തന്നെയാണ് മെറിനെ താരമാക്കിയത്. അതും സര്‍വ്വീസില്‍ കയറും മുമ്പ് തന്നെ.

സുന്ദരിയായ ഐപിഎസ്സുകാരി എന്ന ലേബലാണ് മെറിന്‍ ജോസഫിനുള്ളത്. എന്നാല്‍ കൊച്ചിയില്‍ എസിപിയായി സ്ഥാനമേറ്റെടുത്തതുമുതല്‍ അവരെ വേട്ടയാടുന്നത് വിവാദങ്ങള്‍ മാത്രമാണ്.

മെറിന്‍ ജോസഫിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം സത്യത്തില്‍ എന്തെങ്കിലും കഴമ്പുള്ളതാണോ? നമ്മുടെ നാട്ടിലെ മറ്റ് പല ഐപിഎസ്സുകാരും ചെയ്യുന്നത് പോലുള്ള എന്തെങ്കിലും കാര്യങ്ങള്‍ മെറിന്‍ ചെയ്തിട്ടുണ്ടോ...?

നിവിന്‍ പോളി വിവാദം

നിവിന്‍ പോളി വിവാദം

സിനിമ താരം നിവിന്‍ പോളിയ്‌ക്കൊപ്പം നിന്ന് ചിത്രമെടുത്തതായിരുന്നു മെറിന്‍ ജോസഫിനെ വേട്ടയാടിയ ആദ്യ വിവാദം. ഇതിന്റെ പേരില്‍ മെറിന്‍ ജോസഫിനോട് വിശദീകരണം വരെ ചോദിച്ചു.

 ഫോട്ടോ എടുത്താലെന്താ പ്രശ്‌നം

ഫോട്ടോ എടുത്താലെന്താ പ്രശ്‌നം

നിവിന്‍ പോളിയ്‌ക്കൊപ്പം മെറിന്‍ ജോസഫ് ഫോട്ടോ എടുത്താല്‍ എന്താണ് പ്രശ്‌നം. എറണാകുളം എംഎല്‍എ ആയ ഹൈബി ഈഡന്‍ ആയിരുന്നു അന്ന് ആ ഫോട്ടോ എടുത്തത്.

മെറിന്റെ വിശദീകരണം

മെറിന്റെ വിശദീകരണം

ഈ സംഭവത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ രീതിയെ വിമര്‍ശിച്ച് മെറിന്‍ ജോസഫ് ഫേസ്ബുക്കില്‍ എഴുതിയ വിശദീകരണ കുറിപ്പും വിവാദമായി. ആ കുറിപ്പില്‍ വിവാദമുണ്ടാക്കാന്‍ മാത്രം എന്താണ് ഉണ്ടായിരുന്നത് എന്ന് കൂടി ഓര്‍ത്ത് നോക്കണം.

ഡ്രസ്സ് കോഡ്

ഡ്രസ്സ് കോഡ്

മെറിന്‍ ജോസഫിന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിലെ എന്തെങ്കിലും പ്രശ്‌നമല്ല വിവാദങ്ങളുണ്ടാക്കിയത് എന്നും ചിന്തിയ്ക്കണം. ഡ്രസ്സ് കോഡിന്റെ പേര് പറഞ്ഞാണ് പലരും പിന്നെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ബഹുമാനക്കുറവ്

ബഹുമാനക്കുറവ്

ആഭ്യന്തര മന്ത്രിയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഒപ്പമുള്ള ഒരു വേദിയില്‍ കാലിന് മുകളില്‍ കാല്‍ കയറ്റി വച്ച് ഇരിയ്ക്കുന്ന ഒരു ചിത്രമാണ് പിന്നീട് പ്രചരിച്ചത്. ആഭ്യനതര മന്ത്രിയ്ക്കില്ലാത്ത പ്രശ്‌നമാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്ക് ഇക്കാര്യത്തില്‍ ഉണ്ടായത്.

സ്ഥലം മാറ്റിയതതെന്തിന്

സ്ഥലം മാറ്റിയതതെന്തിന്

കൊച്ചി എസിപി ആയിരുന്ന മെറിന്‍ ജോസഫിനെ തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത് എന്തിനായിരുന്നു. പോലീസിംഗിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിക്കാന്‍ ആയിരുന്നുവെന്നാണ് പലയിടത്തും പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ സൂചിപ്പിയ്ക്കുന്നത്.

കുട വിവാദം

കുട വിവാദം

സെക്രട്ടേറിയറ്റിന് മുന്നില്‍ പോലീസുകാരനെ കൊണ്ട് കുട ചൂടിച്ചു എന്ന വിവാദമാണല്ലോ ഏറ്റവും ഒടുവിലത്തേത്. അതിന്റെ പേരില്‍ മെറിന്‍ ജോസഫിനെ മൂന്നാറിലേയ്ക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

മെറിന്‍ ഒറ്റയ്ക്കായിരുന്നോ

മെറിന്‍ ഒറ്റയ്ക്കായിരുന്നോ

ആ കുട ചൂടല്‍ വിവാദത്തില്‍ മെറിന്‍ ജോസഫ് ഒറ്റയ്ക്കായിരുന്നോ...? അവര്‍ക്കൊപ്പം ഡിസിപി ഗോറി സഞ്ജയ് കുമാറും ഉണ്ടായിരുന്നല്ലോ... എന്നിട്ടും വിമര്‍ശനങ്ങള്‍ മുഴുവന്‍ മെറിന്‍ ജോസഫിന് മാത്രം!!!

ഇതെന്ത് ന്യായം?

ഇതെന്ത് ന്യായം?

കുട ചൂടിച്ച സംഭവത്തിന്റെ പേരിലാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെങ്കില്‍ അത് അപലപിയ്ക്കപ്പെടേണ്ടത് തന്നെയാണ്.

പക്വത കുറവ്

പക്വത കുറവ്

മെറിന്‍ ജോസഫിന് പക്വതയില്ലെന്നാണ് പല വാര്‍ത്തകളിലും കാണുന്നത്. ഇത് ആരാണാവോ കണ്ടെത്തിയത്.

സ്ത്രീ ആയതിനാലോ

സ്ത്രീ ആയതിനാലോ

ഒരു സ്ത്രീ ആയതിനാലാണോ മെറിന്‍ ജോസഫ് ഇത്രയും വിമര്‍ശനങ്ങള്‍ക്ക് വിധേയയാകുന്നത്.

English summary
Why Merin Joseph criticised this much?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X