കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെന്താ മുസ്ലീം പെണ്‍കുട്ടികള്‍ പ്രണയിക്കാന്‍ പാടില്ലേ...?

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാം മതം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതാണെന്ന് ഒരു വിഭാഗം ആക്ഷേപം ഉന്നയിക്കാറുണ്ട്. അത് ശരിയോ തെറ്റോ എന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ അതല്ല ഇപ്പോള്‍ കേരളത്തിലെ വിഷയം.

മുസ്ലീം പെണ്‍കുട്ടികള്‍ അന്യ മതത്തില്‍ പെട്ട ആളുകളെ പ്രണയിക്കുകയോ വിവാഹം കഴിയ്ക്കുകയോ ചെയ്യുന്നത് അത്ര പ്രശ്‌നമാണോ? പ്രണയത്തിന് ജാതിയും മതയും രാഷ്ട്രീയവും ഒന്നും ഇല്ലെന്നല്ലേ എല്ലാവരും പറയാറുള്ളത്.

Gowtham and Anshida

കോഴിക്കോട് ജില്ലക്കാരായ ഗൗതമും അന്‍ഷിദയും പ്രണയിച്ച് വിവാഹം കഴിച്ചത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് അന്വേഷിച്ചാല്‍ അറിയാം. അതിനിടെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു വീഡിയോ പ്രത്യേക്ഷപ്പെട്ടത്. വടകര സ്വദേശിനിയായ മുസ്ലീം പെണ്‍കുട്ടിയും പരപ്പനങ്ങാടി സ്വദേശിയായ ഹിന്ദു യുവാവും രജിസ്റ്റര്‍ വിവാഹം കഴിയ്ക്കുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു ഈ വീഡിയോ.

വേറെ ആരുടേയോ ചിത്രങ്ങള്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ സൃഷ്ടിച്ച വീഡിയോ പതിനായിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. എങ്ങനെയെങ്കിലും ആ വിവാഹം മുടക്കുക എന്നതായിരുന്നു വീഡിയോയുടെ ലക്ഷ്യം.

ഒടുവില്‍ കണ്ണൂരില്‍ നിന്നാണ് വാര്‍ത്ത. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് കാമുകനായ പൂജാരിയ്‌ക്കൊപ്പം നാടുവിട്ടുപോയ മുസ്ലീം പെണ്‍കുട്ടിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ തെറിവിളിയാണ്. പയ്യന്നൂര്‍ സ്വദേശിനിയായ മുബഷീറയാണ് അടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയായ രാഹുലിനൊപ്പം ഒളഴിച്ചോടിയത്. കഴിഞ്ഞ ദിവസം ഇവര്‍ നാട്ടില്‍ തിരിച്ചെത്തുകയും വിവാഹം കഴിയ്ക്കുകയും ചെയ്തു.

English summary
Why Muslim girls' love stories with Hindu boys are more criticised?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X