കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ള് വിറ്റ കാശുകൊണ്ട് ശമ്പളം വാങ്ങാം, പക്ഷേ നിലവിളക്ക് കൊളുത്തില്ല... ഇതെന്ത് ന്യായം

Google Oneindia Malayalam News

മുസ്ലീം ലീഗ് ഒരു മതേതര പാര്‍ട്ടിയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. യുസി രാമനെ പോലുള്ള ചിലര്‍ ആ പാര്‍ട്ടിയില്‍ അംഗങ്ങളുമാണ്. എന്നാല്‍ ഇസ്ലാമിക വിശ്വാസങ്ങളില്‍ നിന്ന് അണുവിട മറില്ലെന്നാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നത്. അതെങ്ങനെ ശരിയാകും?

അതൊക്കെ അങ്ങ് ശരിയാകും എന്ന് വയ്ക്കാം. എന്നാലും പ്രശ്‌നങ്ങള്‍ നിരവധിയല്ലേ കിടക്കുന്നത്. നിലവിളക്ക് കൊളുത്തുന്നത് മുതല്‍ അങ്ങോട്ട് നിരന്ന് കിടക്കുകയാണ് ഇസ്ലാമിക വിരുദ്ധത.

കേരള മന്ത്രിസഭയുടെ ഭാഗമാണ് മുസ്ലീം ലീഗ്. സര്‍ക്കാരിനാണെങ്കില്‍ ഏറ്റവും അധികം വരുമാനം ലഭിയ്ക്കുന്നത് മദ്യക്കച്ചവടത്തില്‍ നിന്നും. മദ്യമാണെങ്കില്‍ മുസ്ലീങ്ങള്‍ക്ക് ഹറാമും ആണ്. അപ്പോള്‍ പിന്നെ മുസ്ലീം ലീഗ് മന്ത്രിമാര്‍ ശമ്പളം വാങ്ങുന്നത് ഇസ്ലാമിക വിരുദ്ധമല്ലേ..

 നിലവിളക്ക്

നിലവിളക്ക്

നിലവിളക്ക് കൊളുത്തുന്നത് ഹൈന്ദവാചാരങ്ങളുടെ ഭാഗമാണെന്നാണ് മുസ്ലീം ലീഗ് പറയുന്നത്. അതുകൊണ്ട് മുസ്ലീം ലീഗ് നേതാക്കള്‍ വിളക്ക് കൊളുത്തില്ല.

എല്ലാ ലീഗുകാരും

എല്ലാ ലീഗുകാരും

എല്ലാ ലീഗുകാരും നിലവിളക്ക് കൊളുത്താത്തവരല്ല. കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയ ലീഗുകാര്‍ നിലവിളക്ക് കൊളുത്തുന്നതിന് എതിരല്ല.

ഇസ്ലാമിക വിരുദ്ധം

ഇസ്ലാമിക വിരുദ്ധം

ഇസ്ലാമിക വിരുദ്ധമായതുകൊണ്ടാണ് നിലവിളക്ക് കൊളുത്താത്തതെന്നാണ് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്. എന്നാല്‍ ഇസ്ലാമിക വിരുദ്ധമായ ഒരു കാര്യവും മുസ്ലീം ലീഗുകാര്‍ ചെയ്യാറില്ലേ?

മദ്യം ഹറാം

മദ്യം ഹറാം

ഇസ്ലാമിനെ സംബന്ധിച്ച മദ്യം ഹറാം ആണ്. മദ്യത്തില്‍ നിന്നുള്ള വരുമാനവും ഹറാം തന്നെ. മദ്യവരുമാനം കൊണ്ട് കഴിച്ചുകൂട്ടുന്ന സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലീഗ് മന്ത്രിമാര്‍ ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്നത് ഇസ്ലാമിക വിരുദ്ധമല്ലേ?

ലോട്ടറിയും പ്രശ്‌നം

ലോട്ടറിയും പ്രശ്‌നം

ചൂതാട്ടവും ഇസ്ലാമിക വിരുദ്ധമാണ്. ചൂതാട്ടത്തിന്റെ പരിധിയിലാണ് ലോട്ടറിയും വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിതെന്ന് മുസ്ലീം ലീഗുകാര്‍ക്ക് അറിയില്ലേ

പലിശ

പലിശ

മുസ്ലീം ലീഗ് ഭരിയ്ക്കുന്ന പല സഹകരണ സംഘങ്ങളും കേരളത്തിലുണ്ട്. ഈ സംഘങ്ങളില്‍ മിക്കവയും പലിശയ്ക്ക് പണം വായ്പ നല്‍കുന്നവരാണ്. പലിശ ഇസ്ലാമിക വിരുദ്ധമാണെന്ന് മുസ്ലീം ലീഗുകാര്‍ക്ക് അറിയില്ലേ...?

പള്ളിയിലെ വിളക്ക്

പള്ളിയിലെ വിളക്ക്

ചരിത്ര പ്രാധാന്യമുള്ള രണ്ട് മുസ്ലീം പള്ളികളാണ് ചേരമാന്‍ പള്ളിയും പൊന്നാനി പള്ളിയും. രണ്ടിടത്തും ഉണ്ട് നിലവിളക്ക്. ഇസ്ലാമിക വിരുദ്ധമായ കാര്യമാണ് അവിടെ നടക്കുന്നതെങ്കില്‍ എന്താ മുസ്ലീം ലീഗ് അതിനെ എതിര്‍ക്കാത്തത്?

വിശ്വാസമോ പണമോ പ്രശ്‌നം

വിശ്വാസമോ പണമോ പ്രശ്‌നം

അപ്പോള്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ഉണരും. പണത്തിന്റെ കാര്യം വരുമ്പോള്‍ വിശ്വാസം ഒരു പ്രശ്‌നമല്ലാതാകുന്നുണ്ടോ... നിലവിളക്കില്‍ പണത്തിന്റെ പ്രശ്‌നം വരുന്നും ഇല്ല.

മന്ത്രിമാര്‍ ലീഗിന്റെ അല്ല

മന്ത്രിമാര്‍ ലീഗിന്റെ അല്ല

കേരള മന്ത്രിസഭയിലെ മന്ത്രിമാര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അല്ല, കേരള ജനതയുടേതാണ്. അപ്പോള്‍ പിന്നെ മുസ്ലീം മന്ത്രിമാരായി പ്രവര്‍ത്തിയ്ക്കണം എന്ന് വാശിപിടിയ്ക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?

നിലവിളക്കില്‍ വര്‍ഗ്ഗീയത?

നിലവിളക്കില്‍ വര്‍ഗ്ഗീയത?

മദ്യപ്പണത്തിലും, പലിശപ്പണത്തിലും, ലോട്ടറിപ്പണത്തിലും ഇല്ലാത്ത പ്രശ്‌നം നിലവിളക്കില്‍ മാത്രം വരുന്നതിന് പിന്നില്‍ എന്താണ് മുസ്ലീം ലീഗ് ലക്ഷ്യമിടുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. കൃത്യമായ മറുപടി പറയേണ്ടത് മുസ്ലീം ലീഗ് മാത്രമാണ്.

English summary
Why Muslim League against Nialavilakku only, not against Liquor and Lottery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X