കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടുടുത്ത മുസ്സോളിനിയല്ല, മുണ്ടുടുത്ത മോദി; പിണറായി വിജയന്‍ പഠിക്കുന്നതാര്‍ക്ക്? ഉത്തരം പറയണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്/തിരുവനന്തപുരം: പിണറായി വിജയന്‍ ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത് 1998 ല്‍ ആയിരുന്നു. സംസ്ഥാന സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്റെ ആകസ്മിക മരണത്തെ തുടര്‍ന്നായിരുന്നു വൈദ്യുതിമന്ത്രി ആയിരുന്നു പിണറായി വിജയന്‍ മന്ത്രിസ്ഥാനം രാജിവച്ച് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത്.

പ്രിയ വാര്യരുടെ കണ്ണിറുക്കൽ പാട്ട്.. അബൂദാബി ശൈഖിന്റെ വീഡിയോ.. മുഖ്യമന്ത്രിക്ക് ആവലാതികളേറെപ്രിയ വാര്യരുടെ കണ്ണിറുക്കൽ പാട്ട്.. അബൂദാബി ശൈഖിന്റെ വീഡിയോ.. മുഖ്യമന്ത്രിക്ക് ആവലാതികളേറെ

സംസ്ഥാന സമിതിയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് യോഗ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിക്കുക എന്ന കീഴ് വഴക്കം തുടങ്ങി വച്ചത് പിണറായി വിജയന്‍ ആയിരുന്നു. ഇതേ പിണറായി വിജയന്‍ ആണ് ഇപ്പോള്‍ മാധ്യമങ്ങളെ തീണ്ടാപ്പാട് അകലെ നിര്‍ത്തുന്നത്.

'കണ്ണിറുക്കി പെൺകുട്ടി' ഒറ്റ സിനിമയ്ക്ക് ചോദിച്ച പ്രതിഫലം 2 കോടി? മമ്മൂക്കയും ലാലേട്ടനും വരെ ഞെട്ടും'കണ്ണിറുക്കി പെൺകുട്ടി' ഒറ്റ സിനിമയ്ക്ക് ചോദിച്ച പ്രതിഫലം 2 കോടി? മമ്മൂക്കയും ലാലേട്ടനും വരെ ഞെട്ടും

ചോദ്യങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍ എത്രനാള്‍ പിണറായി വിജയന്‍ എന്ന സംസ്ഥാന മുഖ്യമന്ത്രിക്ക് ആ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയും? മുണ്ടുടുത്ത മുസ്സോളിനിയെന്ന് വിളിച്ചവര്‍ ഇപ്പോള്‍ മുണ്ടുടുത്ത മോദിയെന്ന് വിളിക്കുമ്പോള്‍ അതിനെ എങ്ങനെ കുറ്റം പറയാന്‍ പറ്റും?

ഷുഹൈബ് വധം

ഷുഹൈബ് വധം

ഷുഹൈബ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ണൂരില്‍ അതി ക്രൂരമായി വെട്ടി കൊല ചെയ്യപ്പെട്ടിട്ട് ആഴ്ച ഒന്ന് തികയുകയാണ്. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണ് എന്നാണ് ആരോപണം. എന്നാല്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ സംസ്ഥാന മുഖ്യമന്ത്രിയും ആയ പിണറായി വിജയന്‍ അതേ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആഭ്യന്തര മന്ത്രിയാണ്

ആഭ്യന്തര മന്ത്രിയാണ്

മുഖ്യമന്ത്രി മാത്രമല്ല പിണറായി വിജയന്‍, ആഭ്യന്തര മന്ത്രി കൂടിയാണ്. അതി ക്രൂരമായ ഒരു കൊലപാതകം നടന്നിട്ട്, അതിലെ പ്രതികളെ പിടിക്കാന്‍ ആകാത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരു ആഭ്യന്തര മന്ത്രിക്ക് എങ്ങനെ ഒഴിഞ്ഞുമാറാന്‍ പറ്റും?

ഗര്‍ഭസ്ഥ ശിശുവിനെ പോലും

ഗര്‍ഭസ്ഥ ശിശുവിനെ പോലും

കോഴിക്കോട് ഗര്‍ഭിണിയെ ചവിട്ടി ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയ കേസിലും പ്രതികള്‍ സിപിഎമ്മുകാര്‍ തന്നെ. എന്നാല്‍ അതിലും ഇല്ല മുഖ്യമന്ത്രിക്ക് പ്രതികരണം. ചോദ്യങ്ങള്‍ കേള്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ജുനൈദിന് വേണ്ടി

ജുനൈദിന് വേണ്ടി

ഫരീദാബാദില്‍ ജുനൈദ് എന്ന ചെറുപ്പക്കാരനെ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയപ്പോള്‍ അതി ശക്തമായി പ്രതികരിച്ച ആളാണ് പിണറായി വിജയന്‍. ജുനൈദിന്റെ കുടുംബത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെ പഠിപ്പിക്കാനുള്ള കേന്ദ്രം സ്ഥാപിക്കാന്‍ സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുന്നില്ല?

മുണ്ടുടുത്ത മുസ്സോളിനി

മുണ്ടുടുത്ത മുസ്സോളിനി

പിണറായി വിജയന്റേത് ഏകാധിപതിയെ പോലുള്ള നിലപാടുകള്‍ ആണെന്ന് കുറേ കാലമായി ആരോപണം ഉണ്ട്. മുണ്ടുടുത്ത മുസ്സോളിനി എന്ന് പോലും പിണറായി വിജയനെ ചിലര്‍ വിശേഷിപ്പിച്ചിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.

മുണ്ടുടുത്ത മോദി...

മുണ്ടുടുത്ത മോദി...

എന്നാല്‍ ഇപ്പോള്‍ പിണറായി വിജയനെ മുണ്ടുടുത്ത മോദി എന്നും ചിലര്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അധികാരത്തില്‍ എത്തിയതിന് ശേഷം നരേന്ദ്ര മോദിയുടെ ചെയ്തികള്‍ തന്നെയാണ് പിണറായി വിജയനും പിന്തുടരുന്നത് എന്നാണ് ആക്ഷേപം.

മാധ്യമങ്ങളെ കാണാന്‍

മാധ്യമങ്ങളെ കാണാന്‍

പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കാന്‍ മോദി തയ്യാറായാത് അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. അതും നിയന്ത്രിതമായ രീതിയില്‍. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമങ്ങളോടുള്ള സമീപനം അതിലും കഷ്ടമാണെന്ന് പറയാത വയ്യ.

മാണിക്യമലരിനെ കുറിച്ച് പറയും

മാണിക്യമലരിനെ കുറിച്ച് പറയും

മാണിക്യ മലരായ പൂവീ എന്ന ഗാനം വിവാദമായപ്പോള്‍, ആ ഗാനത്തെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബ് വധം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി നിലനില്‍ക്കുന്ന സാഹചര്യം തന്നെ ആയിരുന്നു ഇത്. അപ്പോഴും മുഖ്യമന്ത്രിയുടെ മുന്‍ഗണന പട്ടികയില്‍ വന്നത് ഒരു പാട്ട് വിവാദം മാത്രമാണെന്നാണ് ആക്ഷേപം.

ലേറ്റായി വന്നാലും പറയുന്നത്

ലേറ്റായി വന്നാലും പറയുന്നത്

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും എന്ന പഴയ രജനികാന്ത് ഡയലോഗ് പോലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വിലപ്പോവില്ല. അബുദാബി കിരീടാവകാശിയെ സംബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വ്യാജ വാര്‍ത്തയെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ ഒടുവിലത്തെ ഫേസ്ബുക്ക് പ്രതികരണം. സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആ വിവാദവും കെട്ടടങ്ങി. ഇപ്പോഴാണ് മുഖ്യമന്ത്രിക്ക് അതേ കുറിച്ച് പ്രതികരിക്കാന്‍ തോന്നിയിരിക്കുന്നത്.

മാധ്യമങ്ങളെ കണ്ടില്ല

മാധ്യമങ്ങളെ കണ്ടില്ല

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ മുഖ്യമന്ത്രിക്ക് ഒരുപാട് പൊതുപരിപാടികള്‍ ഉണ്ടായിരുന്നു. എല്ലായിടത്തും മുഖ്യമന്ത്രിയുടെ പ്രതികരണം ആരായാന്‍ മാധ്യമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. എന്നാല്‍ ഒരു സ്ഥലത്ത് പോലും മാധ്യമ പ്രവര്‍ത്തകരെ അദ്ദേഹം അടുപ്പിച്ചില്ല. അതി ശക്തമായ സുരക്ഷ സംവിധാനങ്ങളോടെ ആയിരുന്നു മുഖ്യമന്ത്രിയുടെ കോഴിക്കോട് സന്ദര്‍ശനം.

English summary
Why Pinaray Vijayan keeps silence on Brutal incidents in Kerala? People compare him with Narendra Modi, who was always hesitate to react to media, after becoming the Prime Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X