കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനയുടെ ഒന്നാം റാങ്കിന് മേലെ സാനിയ, കാരണങ്ങള്‍ ഇതാ

Google Oneindia Malayalam News

ഹൈദരാബാദ്: സൈന നേവാള്‍, സാനിയ മിര്‍സ - ക്രിക്കറ്റ് മതമായിട്ടുള്ള ഒരു നാട്ടില്‍ ക്രിക്കറ്റ് താരങ്ങളെ വെല്ലുന്ന പോപ്പുലാരിറ്റിയും പ്രതിഭയുമുള്ള രണ്ട് സുന്ദരികള്‍. രണ്ടുപേരും ഹൈദരാബാദിന്റെ സ്വന്തം താരങ്ങള്‍. ഒരാള്‍ ബാഡ്മിന്‍ണ്‍ താരം, മറ്റെയാള്‍ക്ക് ടെന്നീസാണ് പ്രിയം. കളിയും കളിക്ക് പുറത്തെ വാര്‍ത്തകളും കൊണ്ട് കളിഭ്രാന്തില്ലാത്തവര്‍ക്ക് പോലും പരിചിതരാണ് ഈ രണ്ട് സുന്ദരികളും.

കഴിഞ്ഞ മാസം 29 നാണ് സൈന ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരമായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കളിക്കാരിയാണ് സൈന. തൊട്ടടുത്ത മാസം സാനിയ മിര്‍സയും ഒന്നാം റാങ്കിലെത്തി. വനിതാ ഡെന്നീസ് ഡബിള്‍സിലാണ് മാര്‍ട്ടിന ഹിംഗിസിനൊപ്പം സാനിയ ഈ നേട്ടത്തിലെത്തിയത്. ഇതില്‍ ആരുടെ പ്രകടനമാണ് മികച്ചത്? രണ്ടുപേരെയും താരതമ്യം ചെയ്യാനാകില്ല. അതിന്റെ ആവശ്യവുമില്ല. എന്നാലും ചില്ലറ താരതമ്യങ്ങളില്ലാതെ എന്ത് സ്‌പോര്‍ട്‌സ്.

അല്‍പം മുന്‍തൂക്കം സാനിയയ്ക്ക്

അല്‍പം മുന്‍തൂക്കം സാനിയയ്ക്ക്

കളത്തിലെയും കളത്തിന് പുറത്തെയും വിവാദങ്ങളിലായിരുന്നു സാനിയ കൂടുതലും. അര്‍ഹിച്ച പരിഗണന പലപ്പോഴും രാജ്യം സാനിയയ്ക്ക് കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ സാനിയയുടെ നേട്ടമാണ് കുറച്ച് കൂടി വലുത് എന്നാരെങ്കിലും പറഞ്ഞാല്‍ അതിലും ശരിയുണ്ട്. സാനിയയുടെ വിവാഹം പോലും ഇവിടെ വിവാദമായിരുന്നു.

സൈനയുടെ കളി വേറെ

സൈനയുടെ കളി വേറെ

സൈന നേവാളിന്റെ കളിയെക്കാളും ശാരീരികമായി അധ്വാനം കൂടുതല്‍ വേണം സാനിയയുടെ ടെന്നീസിന്. അതും സാനിയ മിര്‍സയെ വ്യത്യസ്തയാക്കുന്നു. കൂടുതല്‍ മത്സരം കൂടുതലുള്ള കളിയാണ് ടെന്നീസ് എന്നും സാനിയയ്ക്ക് അനുകൂലമായ സംസാരിക്കുന്നവര്‍ കരുതുന്നു.

അതെ, പവര്‍ ഗെയിമാണ് ടെന്നീസ്

അതെ, പവര്‍ ഗെയിമാണ് ടെന്നീസ്

സൈന സിംഗിള്‍സിലാണ് കളിക്കുന്നത് സാനിയ ഈ നേട്ടം കൈവരിച്ചത് ഡബിള്‍സിലാണ്. എന്നാലും ഏഷ്യയ്ക്ക് പുറത്തുള്ള കളിക്കാര്‍ മുന്നില്‍ നില്‍ക്കുന്ന ടെന്നീസില്‍ ഇന്ത്യ പോലെ ശരാശരി ശാരിരിക ശേഷി മാത്രമുളള ഒരു രാജ്യത്ത് നിന്നും ഒരു കളിക്കാരി അവരോട് പിടിച്ചുനില്‍ക്കുക എന്നത് ചെറിയ കാര്യമല്ല.

എപ്പോഴും മുന്നില്‍ സൈന

എപ്പോഴും മുന്നില്‍ സൈന

വ്യക്തിഗത റാങ്കിംഗ് നോക്കിയാല്‍ സാനിയയ്ക്ക് എത്രയോ മുകളിലാണ് സൈന. സാനിയയുടെ ഉയര്‍ന്ന വ്യക്തിഗത റാങ്ക് 27 ആണ്. സൈന ആകട്ടെ മിക്കവാറും സമയത്ത് പത്തില്‍ താഴെയാണ്

വിവാദങ്ങളില്‍ സാനിയ

വിവാദങ്ങളില്‍ സാനിയ

കളത്തിന് പുറത്തെ വിവാദങ്ങളും സാനിയയ്ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ സൈനയ്ക്ക് അത്തരം പ്രശ്‌നങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു മുസ്ലിമായത് കൊണ്ടും ഒരു പാകിസ്താനിയെ വിവാഹം ചെയ്തത് കൊണ്ടും താനൊര് ഇന്ത്യക്കാരിയാണ് എന്ന് തെളിയിക്കേണ്ട ബാധ്യത വരെ സാനിയയ്ക്കുണ്ടായി.

English summary
Sania Mirza has to fight opponents outside the court as well; Saina Nehwal doesn't face such a problem. That makes Sania Mirza's 'No. 1 feat' is a huge feat compared to Saina.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X