കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാനവാസ് മുസ്ലിം ആയതല്ല. പ്രിയദര്‍ശന്‍ പറഞ്ഞ കാര്യമാണ് പ്രശ്‌നം! ഞങ്ങളെ വെറുതെ വര്‍ഗീയവാദികളാക്കരുത്!

  • By Kishor
Google Oneindia Malayalam News

ലിസിയുമായി പിരിഞ്ഞ ശേഷം, ചെന്നൈയിലെ വീട്ടില്‍ ഒറ്റയ്ക്ക് ഓണസദ്യയുണ്ട കഥ പറഞ്ഞ സംവിധായകന്‍ പ്രിയദര്‍ശന് നേരെ കനത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. മനോരമ പത്രത്തിലെ വാചകമേളയില്‍ പ്രിയന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

Read Also: ഓണത്തിന് പട്ടിക്ക് പോലും ഇലയിട്ടു.. ഷാനവാസിന് ഇലയില്ല.. അതെന്താ പ്രിയദര്‍ശാ ഷാനവാസ് മനുഷ്യനല്ലേ?

പ്രിയദര്‍ശന്റെ സഹായിയായ താന്‍ മുസ്ലീമായത് കൊണ്ടാണോ ഈ സംഭവം വിവാദമായത് എന്നാണ് ഇപ്പോള്‍ ഷാനവാസ് ഷാജഹാന്‍ ചോദിക്കുന്നത്. സഹായി ഷാനവാസിനെ കൂടെയിരുത്താതെ പട്ടിയെ കൂടെയിരുത്തിയ പ്രിയദര്‍ശനെ സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്തതിന് പിന്നാലെയാണ് ഷാനവാസിന്റെ പ്രതികരണം. എന്നാല്‍ ഷാനവാസ് മുസ്ലീമായത് കൊണ്ടല്ല സോഷ്യല്‍ മീഡിയ ഈ വിഷയം ചര്‍ച്ച ചെയ്തത്. പിന്നെയോ, കാണൂ?

വര്‍ഗീയത പറഞ്ഞതല്ല

വര്‍ഗീയത പറഞ്ഞതല്ല

ഇക്കുറി ചെന്നൈയിലെ വീട്ടില്‍ ഞാനും തിയോ എന്ന പട്ടിക്കുട്ടിയും മാത്രം. സഹായി ഷാനവാസ് ഇലയിട്ടു. സദ്യ വിളമ്പി. ഒരില മാത്രം. ഒറ്റയ്ക്ക് കഴിക്കാന്‍ തോന്നിയില്ല. തിയോയെ വിളിച്ചിരുത്തി അവന്റെയൊപ്പം ഓണ സദ്യ കഴിച്ചു - ഇതാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. അതെന്താ പ്രിയദര്‍ശാ സഹായി ഷാനവാസ് മനുഷ്യനല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്. ഷാനവാസിന്റെ ജാതിയും മതവുമല്ല ഇവിടെ പ്രശ്‌നം.

ഷാനവാസ് പറയുന്നത്

ഷാനവാസ് പറയുന്നത്

പ്രിയന്‍ സാറിനൊപ്പമാണ് ഞാനും ഓണസദ്യ കഴിച്ചത്, എനിക്കൊപ്പമുള്ള ഫോട്ടോ ഓണപ്പതിപ്പില്‍ വേണമെന്ന് പറഞ്ഞപ്പോള്‍ എന്റെ താല്‍പ്പര്യമില്ലായ്മ കാരണമാണ് ഒഴിവാക്കിയത്. അങ്ങനെയാണ് എന്റെ സാന്നിധ്യം എവിടെയെങ്കിലും വരണമെന്ന ആഗ്രഹത്തിലാണ് ഞാന്‍ സദ്യ വിളമ്പിയ കാര്യം സാര്‍ പറഞ്ഞതും അച്ചടിച്ച് വന്നതും - ഇതാണ് ഷാനവാസിനെ ഉദ്ധരിച്ച് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്തത്.

പറഞ്ഞതില്‍ എന്താണ് തെറ്റ്

പറഞ്ഞതില്‍ എന്താണ് തെറ്റ്

പ്രിയദര്‍ശന്‍, സദ്യ വിളമ്പിയ സഹായി ഷാനവാസിനെ കൂടെയിരുത്താതെ പട്ടിയെ കൂടെയിരുത്തി കഴിച്ചു എങ്കില്‍ സോഷ്യല്‍ മീഡിയ ചോദിച്ചതില്‍ എന്താണ് തെറ്റ്. പ്രിയന്‍ സാറിനൊപ്പം ഷാനവാസും സദ്യ കഴിച്ച കാര്യം പ്രിയദര്‍ശന്‍ പറഞ്ഞതില്‍ ഇല്ലായിരുന്നു. പറയാതെ എങ്ങനെയാണ് ആളുകള്‍ അറിയുക. പറഞ്ഞ കാര്യത്തോട് പ്രതികരിച്ചു. അത്രമാത്രം.

ഷാനവാസിന്റെ ജാതി

ഷാനവാസിന്റെ ജാതി

ഓണപ്പതിപ്പില്‍ വന്ന അഭിമുഖത്തിലെ വരികളെടുത്ത് അനാവശ്യ വ്യാഖ്യാനം തീര്‍ത്തതും മുസ്ലിം ആയതിനാല്‍ എന്നെ സദ്യ കഴിക്കാന്‍ കൂടെയിരുത്തിയില്ല എന്നതുമൊക്കെ ശരിക്കും സങ്കടപ്പെടുത്തി. ഇതെത്തുടര്‍ന്നുള്ള ട്രോളുകളും പരിഹാസവുമൊക്കെ വല്ലാതെ വേദനിപ്പിച്ചു. എന്റെ മുസ്ലിം പേരിനെ ചൊല്ലി പ്രിയന്‍ സാറിനെ ഇല്ലാത്ത കാര്യങ്ങളില്‍ ആക്രമിക്കുന്നത് കണ്ട് സഹികെട്ടാണ് ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത്. - ഷാനവാസ് തുടരുന്നു.

ആരാണ് ജാതി ചോദിച്ചത്

ആരാണ് ജാതി ചോദിച്ചത്

മുസ്ലിം ആയതിനാല്‍ ഷാനവാസിനെ സദ്യ കഴിക്കാന്‍ കൂടെയിരുത്തിയില്ല എന്ന് ആരാണ് പറഞ്ഞത്. ഷാനവാസ് മനുഷ്യനല്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിച്ചത്. മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ഹിന്ദുവായാലും ഇനി മറ്റേതെങ്കിലും മതമായാലും ഇതിലെന്താണ് പ്രത്യേകത് - പട്ടിയെ കൂടെയിരുത്തി ഊണ് കഴിച്ച ആള്‍ക്ക് സഹായിയെ കൂടെ ഇരുത്താമായിരുന്നില്ലേ എന്നത് മാത്രമാണ് ചോദ്യം.

ആരാണീ ഷാനവാസ് ഷാജഹാന്‍

ആരാണീ ഷാനവാസ് ഷാജഹാന്‍

സിനിമയോടുള്ള താല്‍പ്പര്യം കൊണ്ടാണ് താന്‍ പ്രിയദര്‍ശന്റെ ഒപ്പം കൂടിയതെന്നാണ് ഷാനവാസ് പറയുന്നത്. പത്ത് വര്‍ഷമായി അടുത്തറിയാവുന്ന ആളാണ് പ്രിയദര്‍ശന്‍. ഒരു മകനെ പോലെയോ സഹോദരനെ പോലെയോ ആണ് സാര്‍ എന്ന ട്രീറ്റ് ചെയ്യുന്നത് എന്ന് ഷാനവാസ് തന്നെ പറയുന്നു. പ്രിയന്‍ സാര്‍ എപ്പോഴാണ് സിനിമയില്‍ നിന്ന് പിന്‍വാങ്ങുന്നത് അന്ന് ഞാനും സിനിമ നിര്‍ത്തുമന്നും ഷാനവാസ് പറയുന്നു.

മുസ്ലിം സംഘടനകള്‍

മുസ്ലിം സംഘടനകള്‍

ഈ വിവാദം മുന്‍നിര്‍ത്തി പ്രിയദര്‍ശനെ താറടിച്ചുകാണിക്കാന്‍ പലരും മുന്നോട്ടുവരുന്നു എന്നാണ് ഷാനവാസിന് വിഷമം. പല മുസ്ലീം സംഘടനകളും ഇതിന് മുന്‍നിരയില്‍ ഉണ്ടെന്നും ഷാനവാസ് വേദനയോടെ പറയുന്നു. ആരൊക്കെ എന്തൊക്കെ തരംതാഴ്ത്തിക്കാണിച്ചാലും എനിക്ക് പ്രിയന്‍ സാറിനെ അറിയാം. ജീവിതത്തില്‍ ഒരു പാട് ഘട്ടത്തില്‍ എന്ന സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ആളാണ്. ഒരു വാക്ക് കൊണ്ട് പോലും എന്നെ നോവിക്കാത്ത ആളാണ് അദ്ദേഹമെന്നും ഷാനവാസ് പറഞ്ഞു.

പ്രിയദര്‍ശന്റെ പ്രതികരണം

പ്രിയദര്‍ശന്റെ പ്രതികരണം

ഇക്കാര്യത്തില്‍ പ്രതികരിച്ച് വിവാദത്തിന് ഇല്ലെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. എന്നെയും, ഷാനവാസിനെയും അറിയുന്നവര്‍ക്ക് കാര്യങ്ങളുടെ നിജസ്ഥിതി അറിയാമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മലയാള മനോരമ വാചകമേളയില്‍ നിന്നെടുത്ത വാക്കുകളാണ് വിവാദത്തിന് കാരണമായത്.

പ്രിയദര്‍ശന്റെ ഓണം

പ്രിയദര്‍ശന്റെ ഓണം

ലിസിയുമായി പിരിഞ്ഞ ശേഷം, ചെന്നൈയിലെ വീട്ടില്‍ ഒറ്റയ്ക്ക് ഒരു ദിവസം ഓണം ആഘോഷിച്ച കാര്യമാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത്. പ്രിയദര്‍ശന്റെ വാക്കുകള്‍ അടങ്ങിയ ഒരു പത്ര കട്ടിങ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുന്നുണ്ട്.

തിയോ എന്ന പട്ടിക്കുട്ടി

തിയോ എന്ന പട്ടിക്കുട്ടി

ഇക്കുറി ചെന്നൈയിലെ വീട്ടില്‍ ഞാനും തിയോ എന്ന പട്ടിക്കുട്ടിയും മാത്രം. സഹായി ഷാനവാസ് ഇലയിട്ടു. സദ്യ വിളമ്പി. ഒരില മാത്രം. ഒറ്റയ്ക്ക് കഴിക്കാന്‍ തോന്നിയില്ല. തിയോയെ വിളിച്ചിരുത്തി അവന്റെയൊപ്പം ഓണ സദ്യ കഴിച്ചു - ഇതാണ് പ്രിയദര്‍ശന്റെ വാക്കുകള്‍.

ഇപ്പോള്‍ കാര്യങ്ങള്‍ ക്ലിയറായി

ഇപ്പോള്‍ കാര്യങ്ങള്‍ ക്ലിയറായി

എന്താണ് സംഭവിച്ചത് എന്ന് ഷാനവാസ് തന്നെ തുറന്നുപറഞ്ഞതോടെ കാര്യങ്ങള്‍ ക്ലിയറായി. ഒറ്റയ്ക്ക് ഇരുന്ന് ഓണസദ്യ കഴിക്കാന്‍ പറ്റാത്തതിനാല്‍ പട്ടിയെ വിളിച്ച് ഒപ്പം ഊണ് കഴിച്ച പ്രിയദര്‍ശന്റെ മഹാമനസ്‌കതയെ ട്രോള്‍ ചെയ്തവര്‍ക്കും ഇപ്പോള്‍ സംഗതി പിടികിട്ടിക്കാണും.

English summary
Why social media criticize Priyadarshan's Onam celebration comment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X