കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയ്ക്ക് സേഫ് മണ്ഡലം... ഹരിപ്പാടിനേക്കാള്‍ സുരക്ഷിതം ചങ്ങനാശ്ശേരി; ജോസഫ് അയഞ്ഞാല്‍ സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ സിറ്റിങ് സീറ്റ് അത്ര സുരക്ഷിതമല്ലെന്ന ഒരു തോന്നല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ട്. അതിനിടെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഭീഷണിയും.

എല്‍ഡിഎഫില്‍ എന്‍സിപി പിടിമുറുക്കുന്നു, അഞ്ച് സീറ്റ് ചോദിക്കുമെന്ന് ശശീന്ദ്രന്‍, ജോസും ചോദിക്കട്ടെ!!എല്‍ഡിഎഫില്‍ എന്‍സിപി പിടിമുറുക്കുന്നു, അഞ്ച് സീറ്റ് ചോദിക്കുമെന്ന് ശശീന്ദ്രന്‍, ജോസും ചോദിക്കട്ടെ!!

എന്‍സിപിയെ യുഡിഎഫ് പ്രതീക്ഷിക്കണ്ട, മാണി സി കാപ്പന്റെ മറുപടി ഇങ്ങനെ, പാലാ കൊടുക്കില്ലെന്ന് എന്‍സിപി!എന്‍സിപിയെ യുഡിഎഫ് പ്രതീക്ഷിക്കണ്ട, മാണി സി കാപ്പന്റെ മറുപടി ഇങ്ങനെ, പാലാ കൊടുക്കില്ലെന്ന് എന്‍സിപി!

ഹരിപ്പാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ സഹായമുണ്ടെന്ന രീതിയില്‍ വേറേയും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല ഹരിപ്പാട് വിട്ട് വേറെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അരുവിക്കര മുതല്‍ ചങ്ങനാശ്ശേരി വരെ ആണ് സാധ്യതകള്‍. പരിശോധിക്കാം...

ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി

കോട്ടയം ജില്ലയിലെ യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് ചങ്ങനാശ്ശേരി മണ്ഡലം. കഴിഞ്ഞ അര നൂറ്റാണ്ടി കേരള കോണ്‍ഗ്രസിന്റെ കൈവശമുള്ള മണ്ഡലം. കവിഞ്ഞ നാല് പതിറ്റാണ്ടായി സിഎഫ് തോമസ് ആയിരുന്നു ചങ്ങനാശ്ശേരിയിലെ എംഎല്‍എ. അദ്ദേഹത്തിന്റെ മരണത്തോടെ മണ്ഡലത്തില്‍ നിലവില്‍ എംഎല്‍എ ഇല്ലാത്ത സ്ഥിതിയാണ്.

ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

യുഡിഎഫ് കോട്ടയായ ചങ്ങനാശ്ശേരിയില്‍ പക്ഷേ, കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 2011 ല്‍ 2,554 വോട്ടായിരുന്നു സിഎഫ് തോമസിന്‍രെ ഭൂരിപക്ഷം. 2016 ല്‍ അത് പിന്നേയും കുറഞ്ഞ് 1,849 വോട്ടായി. ഇത്തവണ മണ്ഡലം എങ്ങോട്ട് ചായും എന്നാണ് കോട്ടയം ഉറ്റുനോക്കുന്നത്.

കോണ്‍ഗ്രസ് ഏറ്റെടുക്കും

കോണ്‍ഗ്രസ് ഏറ്റെടുക്കും

കെഎം മാണിയുടെ വിശ്വസ്തനായിരുന്ന സിഎഫ് തോമസ് പക്ഷേ, പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മാണിയുടെ മകനെ ഉപേക്ഷിച്ച് ജോസഫിനൊപ്പം നിന്നു. അതുകൊണ്ട് തന്നെ ചങ്ങനാശേരി സീറ്റിന് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കാനുളള സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ഭൂരിപക്ഷത്തിലെ ഇടിവ് ചൂണ്ടിക്കാണിച്ച് സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കാനുള്ള സാധ്യതും തള്ളിക്കളയാന്‍ ആവില്ല.

ചെന്നിത്തലയോ

ചെന്നിത്തലയോ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചങ്ങനാശ്ശേരിയില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഹരിപ്പാട് സാധ്യതകള്‍ കുറവാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്തരമൊരു പ്രചാരണം. ഷുവര്‍ സീറ്റില്‍ തന്നെ രമേശ് ചെന്നിത്തല മത്സരിക്കണം എന്നതാണ് അദ്ദേഹത്തിന്റെ ഗ്രൂപ്പിന്റേയും നിലപാട്.

അരുവിക്കരയില്‍

അരുവിക്കരയില്‍

ഹരിപ്പാട് വിട്ട് ഇത്തവണ രമേശ് ചെന്നിത്തല അരുവിക്കരയില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിലെ അരുവിക്കര എംഎല്‍എ ആയ ശബരിനാഥന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്തായാലും അരുവിക്കര പോലെ തന്നെ യുഡിഎഫിന്റെ ശക്തമായ കോട്ട ആയിരുന്നു ചങ്ങനാശ്ശേരിയും.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വച്ച് നോക്കിയാല്‍ ചങ്ങനാശ്ശേരിയിലും അരുവിക്കരയിലും എല്ലാം എല്‍ഡിഎഫിന് തന്നെയാണ് ഭൂരിപക്ഷമുള്ളത്. നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോല്‍ ഈ വോട്ട് മവായങ്ങള്‍ എല്ലാം മാറിമറിയും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അതേ സമയം ഹരിപ്പാട് ബിജെപി വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന ഭയവും ഉണ്ട്.

ചെന്നിത്തല അല്ലെങ്കില്‍

ചെന്നിത്തല അല്ലെങ്കില്‍

രമേശ് ചെന്നിത്തല ചങ്ങനാശ്ശേരിയില്‍ മത്സരിക്കാനില്ലെങ്കില്‍ പിന്നെയുള്ള സാധ്യത കെസി ജോസഫിന് ആണെന്നാണ് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഇരിക്കൂര്‍ എംഎല്‍എ ആയ ജോസഫ് ഇങ്ങനെ ഒരു താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നും പറയുന്നു. നാലര പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിന്റെ കുത്തക സീറ്റാണ് ഇരിക്കൂര്‍. 38 വര്‍ഷമായി കെസി ജോസഫ് ആണ് ഇരിക്കൂറിന്റെ എംഎല്‍എ.

കോട്ടയം ശ്രദ്ധാകേന്ദ്രം

കോട്ടയം ശ്രദ്ധാകേന്ദ്രം

കോട്ടയം ജില്ല ആയിരിക്കും നിയമസഭ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം എന്ന് ഉറപ്പാണ്. ജോസ് കെ മാണി മുന്നണി വിട്ടതിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വന് തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. ഈ പ്രതിസന്ധി നിയമസഭ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും മറികടക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്സും യുഡിഎഫും.

നേതാക്കളുടെ ബഹളം

നേതാക്കളുടെ ബഹളം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ്. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം മണ്ഡലത്തില്‍ നിന്നും. രമേശ് ചെന്നിത്തല കൂടി എത്തിയാല്‍ കോട്ടയത്ത് നേതാക്കളുടെ വന്‍ നിര തന്നെ ആകും.

കണക്കുകള്‍ പറയുന്നത്

കണക്കുകള്‍ പറയുന്നത്

മാധ്യമങ്ങളില്‍ വന്ന കണക്കുകള്‍ പ്രകാരം, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നിലയില്‍ 101 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ ഉള്ളത്. സിപിഎമ്മിന്റെ കണക്കില്‍ 98 ഇടത്തും. രണ്ട് കണക്കിലും യുഡിഎഫ് കേവല ഭൂരിപക്ഷത്തില്‍ നിന്ന് ഏറെ പിറകിലും ആണ്. ഈ ആശങ്കയാണ് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഇപ്പോള്‍ വേട്ടയാടുന്നത്.

 ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ?;താരിഖ് അൻവറിന്റെ നിർദ്ദേശം ഇങ്ങനെ.. ഹൈക്കമാന്റിന് റിപ്പോർട്ട് ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ?;താരിഖ് അൻവറിന്റെ നിർദ്ദേശം ഇങ്ങനെ.. ഹൈക്കമാന്റിന് റിപ്പോർട്ട്

 പുതുപ്പള്ളിയിൽ അത്ഭുതം സംഭവിക്കും? ഉമ്മൻ ചാണ്ടിക്കെതിരെ മണ്ഡലത്തിൽ സിപിഎം ഇറക്കുന്നത് ഈ നേതാവിനെ? പുതുപ്പള്ളിയിൽ അത്ഭുതം സംഭവിക്കും? ഉമ്മൻ ചാണ്ടിക്കെതിരെ മണ്ഡലത്തിൽ സിപിഎം ഇറക്കുന്നത് ഈ നേതാവിനെ?

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

English summary
Will Ramesh Chennithala contest from Changanassery this time? New discussion as BJP warning pn Harippad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X