കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി സ്ഥാനമൊഴിയും, മത്സരിച്ചാലും ഇല്ലെങ്കിലും അധികാരം കിട്ടിയാല്‍ മന്ത്രിയെന്ന്! വിലയിരുത്തലുകള്‍...

Google Oneindia Malayalam News

സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ ചികിത്സാര്‍ത്ഥം അവധിയിലാണ്. തുടര്‍ന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ എ വിജയരാഘവന് താത്കാലികചുമതല നല്‍കിത്.

ചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ പ്രസിഡന്റ്‌ പദവി വേണ്ടെന്ന്‌ സിപിഎംചെന്നിത്തലയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ പ്രസിഡന്റ്‌ പദവി വേണ്ടെന്ന്‌ സിപിഎം

ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍? ജലീലിനെ വീഴ്ത്താന്‍ തുരുപ്പുചീട്ടുമായി ലീഗ്; 'നന്മമരം' ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ സ്വതന്ത്രന്‍?

മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലാവുക കൂടി ചെയ്തതോടെ ആയിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ മത്സരിക്കുമോ എന്നാണ് ചോദ്യം. മത്സരിച്ചാലും ഇല്ലെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കോടിയേരി മന്ത്രിസഭയില്‍ ഉണ്ടായേക്കുമെന്നാണ് മലയാള മനോരമയുടെ വിലയിരുത്തല്‍.

അവധിയില്‍

അവധിയില്‍

2020 നവംബര്‍ 13 ന് ആണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് അവധിയെടുക്കുന്നത്. ബിനീഷ് കോടിയേരി ഇഡി കേസിലും നാര്‍കോട്ടിക് കേസിലും വിവാദകേന്ദ്രമായിരിക്കുന്ന സമയമായിരുന്നു അത്. ചികിത്സാര്‍ത്ഥമായിരുന്നു കോടിയേരി അവധിയില്‍ പ്രവേശിച്ചത്.

തിരിച്ചുവരവ്

തിരിച്ചുവരവ്

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. എല്‍ഡിഎഫ് യോഗത്തിലും സിപിഎം സംസ്ഥാന കമ്മിറ്റിയിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ സജീവമായി ഉണ്ടാകുമെന്നാണ് കരുതുന്നത്.

സെക്രട്ടറി പദവിയില്‍

സെക്രട്ടറി പദവിയില്‍

അവധിയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരികെ എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ കോടിയേരി സ്ഥാനം ഒഴിഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ആണ് പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങുക.

മത്സരിക്കുമോ

മത്സരിക്കുമോ

നിയമസഭ തിരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ മത്സരിക്കുമോ എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചികിത്സ പൂര്‍ത്തിയാകാത്തതിനാല്‍ ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുക എന്നാണ് മനോരമയില്‍ സുജിത്ത് നായര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മത്സരിച്ചാലും ഇല്ലെങ്കിലും

മത്സരിച്ചാലും ഇല്ലെങ്കിലും

കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും, എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അങ്ങനെയെങ്കില്‍ തലശ്ശേരിയില്‍ നിന്ന് തന്നെ ആയിരിക്കും അദ്ദേഹം ഉപതിരഞ്ഞെടുപ്പിനെ നേരിടുക എന്നും മലയാള മനോരമ വിലയിരുത്തുന്നു.

സീറ്റ് ചര്‍ച്ചകള്‍

സീറ്റ് ചര്‍ച്ചകള്‍

എല്‍ഡിഎഫിലോ സിപിഎമ്മിലോ ഔദ്യോഗികമായി സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും അനൗദ്യോഗിക ചര്‍ച്ചകള്‍ എല്ലാ മേഖലകളിലും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിലെവിടെയെങ്കിലും കോടിയേരി ബാലകൃഷ്ണന്റെ പേര് ഉയര്‍ന്നുവന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല.

സാധ്യത തള്ളാനാവില്ല

സാധ്യത തള്ളാനാവില്ല

രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ച് ജയിച്ചവര്‍ക്ക് ഇത്തവ സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനമാണ് സിപിഎം സ്വീകരിക്കുന്നത്. പ്രധാന നേതാക്കളുടെ കാര്യത്തില്‍ ഈ കടുംപിടിത്തം ഉണ്ടായിക്കൊള്ളണം എന്നില്ലയ എന്തായാലും 2016 ലെ തിരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ മത്സരിച്ചിരുന്നില്ല.

തലശ്ശേരി കോട്ട

തലശ്ശേരി കോട്ട

സിപിഎമ്മിന്റെ കോട്ടയായ തലശ്ശേരിയില്‍ നിന്നാണ് കോടിയേരി ബാലകൃഷ്ണന്‍ അഞ്ച് തവണയും വിജയിച്ചിട്ടുള്ളത്. 1982 ലും 1987 ലും തുടര്‍ച്ചയായ വജിയം നേട. പിന്നീട് 2001, 2006, 2011 തിരഞ്ഞെടുപ്പുകളിലും തലശ്ശേരിയില്‍ നിന്ന് വിജയിച്ചു. സംസ്ഥാന സെക്രട്ടറിയായതോടെയാണ് 2016 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. എഎന്‍ ഷംസീറാണ് 2016 ല്‍ തലശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്.

പ്രതീക്ഷയോടെ സിപിഎം

പ്രതീക്ഷയോടെ സിപിഎം

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ പ്രതീക്ഷയോടെ ആണ് സിപിഎം കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയം തന്നെയാണ് അതിന് കാരണം. സര്‍ക്കാര്‍ നടത്തിയ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെല്ലാം പൊതുജനങ്ങളില്‍ എത്തിയിട്ടുണ്ടെന്നും അതെല്ലാം വോട്ടായി മാറുമെന്നും ആണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

100 സീറ്റിന് സാധ്യത

100 സീറ്റിന് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകള്‍ നോക്കിയാല്‍ 100 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ട്. പുതുപ്പള്ളി, ഹരിപ്പാട് തുടങ്ങിയ യുഡിഎഫ് കോട്ടകളില്‍ പോലും ഭൂരിപക്ഷം നേടാനായി എന്നതാണ് എല്‍ഡിഎഫിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് പാറ്റേണ്‍ ആയിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പില്‍ എന്നതും സിപിഎം തിരിച്ചറിയുന്നുണ്ട്.

എ പ്ലസ് സീറ്റുകള്‍ വെറും 15, പക്ഷേ ലക്ഷ്യം എഴുപതിലേറെ സീറ്റുകള്‍; സാധ്യമാകുമോ ഇത്തവണഎ പ്ലസ് സീറ്റുകള്‍ വെറും 15, പക്ഷേ ലക്ഷ്യം എഴുപതിലേറെ സീറ്റുകള്‍; സാധ്യമാകുമോ ഇത്തവണ

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
Will Kodiyeri Balakrishnan contest in Assembly Election? Will he continue as CPM State Scretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X