കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറക്കുമതി സ്ഥാനാര്‍ത്ഥിയായി മുല്ലപ്പള്ളി? കൊടുവള്ളിയില്‍ കാലിടറുമോ... ചരിത്രം ആവര്‍ത്തിച്ചാൽ ഇടതിന് ജയമുറപ്പ്

Google Oneindia Malayalam News

കോഴിക്കോട്: ഒരുകാലത്ത് യുഡിഎഫിന്റെ, വിശിഷ്യാ മുസ്ലീം ലീഗിന്റെ ഉരുക്ക് കോട്ടയായിരുന്നു കൊടുവള്ളി മണ്ഡലം. ഇ അഹമ്മദ് മുതല്‍ വിഎം ഉമ്മര്‍ മാസ്റ്ററെ വരെ വിജയിപ്പിച്ച് നിയമസഭ കാണിച്ച മണ്ഡലം.

ശബരിനാഥന്‍ കുളയട്ട, വെള്ളിമൂങ്ങയിലെ മാമച്ചന്‍... രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ്, പ്രമേയംശബരിനാഥന്‍ കുളയട്ട, വെള്ളിമൂങ്ങയിലെ മാമച്ചന്‍... രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ്, പ്രമേയം

യുഡിഎഫിനേക്കാള്‍ എത്ര മെച്ചം എല്‍ഡിഎഫ്? എല്ലാവരും 'കണക്കല്ല'! ഇതാണ് ആ വ്യത്യാസം... പരിശോധിക്കാംയുഡിഎഫിനേക്കാള്‍ എത്ര മെച്ചം എല്‍ഡിഎഫ്? എല്ലാവരും 'കണക്കല്ല'! ഇതാണ് ആ വ്യത്യാസം... പരിശോധിക്കാം

എന്നാല്‍ 2006 ല്‍ കളി മാറി. ലീഗിനോട് കലഹിച്ച് പുറത്ത് പോയ പിടിഎ റഹീം മുസ്ലീം ലീഗ് (ആര്‍) എന്ന പാര്‍ട്ടിയുണ്ടാക്കി കൊടുവള്ളിയില്‍ അട്ടിമറി വിജയം നേടി. കൊടുവള്ളിക്കാര്‍ യുഡിഎഫിന് കൊടുത്ത അടി തന്നെ ആയിരുന്നു അത്. ഇപ്പോള്‍ 2021 ല്‍ എത്തിനില്‍ക്കുമ്പോഴും അത്തരം ഒരു ആഘാതം താങ്ങാന്‍ യുഡിഎഫിനോ മുസ്ലീം ലീഗിനോ സാധിക്കുമോ എന്നാണ് ചോദ്യം. കൊടുവള്ളിയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇങ്ങനെ...

ഒരിക്കല്‍ കുത്തക

ഒരിക്കല്‍ കുത്തക

1977 മുതല്‍ 2001 വരെ മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലം ആയിരുന്നു കൊടുവള്ളി. മറ്റൊരു സ്ഥാനാര്‍ത്ഥിയ്ക്കും ജയിച്ചുകയറാന്‍ പറ്റാത്ത ഇടം. ഇ അഹമ്മദ്, പിവി മുഹമ്മദ്, പിഎം അബൂബക്കര്‍, സി മോയിന്‍കുട്ടി, സി മമ്മുട്ടി തുടങ്ങിയ പ്രമുഖരെ വിജയിപ്പിച്ച മുസ്ലീം ലീഗിന്റെ ഉരുക്ക് കോട്ട.

പിടിഎ റഹീമിന്റെ അടി

പിടിഎ റഹീമിന്റെ അടി

എംഎസ്എഫില്‍ തുടങ്ങി മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ സ്രെട്ടറിയും കൊടുവള്ളി പഞ്ചായത്ത് പ്രസിഡന്റും ഒക്കെ ആയ ആളാണ് പിടിഎ റഹീം. എന്നാല്‍ 2000 ല്‍ മുസ്ലീം ലീഗിനോട് കലഹിച്ച് മുസ്ലീം ലീഗ് (ആര്‍) എന്ന പാര്‍ട്ടിയുണ്ടാക്കി. 2006 ല്‍ കൊടുവള്ളി മണ്ഡലം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു റഹീം.

അടിപതറിയ തീരുമാനം

അടിപതറിയ തീരുമാനം

യുഡിഎഫിന്റെ ഉറച്ച സീറ്റില്‍ 2006 ല്‍ മത്സരിക്കാനെത്തിയത് കെ മുരളീധരന്‍ ആയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഐസി ഉണ്ടാക്കിയ മുരളീധരന്‍, അത്തവണ യുഡിഎഫിന്റെ ഭാഗമായിട്ടായിരുന്നു മത്സരിച്ചത്. എന്നാല്‍ പിടിഎ റഹീം, കെ മുരളീധരനെ അട്ടിമറിച്ചത് 7,506 വോട്ടുകള്‍ക്കായിരുന്നു. 2001 ല്‍ 16,877 വോട്ടുകള്‍ക്ക് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി സി മമ്മൂട്ടി വിജയിച്ച സീറ്റായിരുന്നു ഇത്.

നാട്ടുകാരന്‍ സ്ഥാനാര്‍ത്ഥി

നാട്ടുകാരന്‍ സ്ഥാനാര്‍ത്ഥി

സ്വന്തം നാട്ടില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി എന്നത് കൊടുവള്ളിക്കാരുടെ ആഗ്രഹമാണ്. എന്നാല്‍ മിക്കപ്പോഴും അത് സാധ്യമായിരുന്നില്ല. അതിന്റെ പ്രതിഫലനങ്ങള്‍ പിന്നീടും പ്രകടമായിട്ടുണ്ട്. 2011 ല്‍ മുസ്ലീം ലീഗിന്റെ വിഎം ഉമ്മര്‍ മാസ്റ്റര്‍ വിജയിച്ചെങ്കിലും 2016 ല്‍ മണ്ഡലം കാരാട്ട് റസാക്കിലൂടെ എല്‍ഡിഎഫ് പിടിച്ചു.

തരംഗത്തിലും മറിയാതെ

തരംഗത്തിലും മറിയാതെ

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം മുഴുവന്‍ ഇടതുതരംഗം ആഞ്ഞടിക്കുകയായിരുന്നു. എന്നാല്‍ സിറ്റിങ് സീറ്റായ കൊടുവള്ളിയില്‍ ഇടതിന് കാലിടറി. 7,393 വോട്ടുകളുടെ ലീഡ് ആണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം യുഡിഎഫിന് മണ്ഡലത്തിലുള്ളത്.

പ്രതീക്ഷയിലെ കളികള്‍

പ്രതീക്ഷയിലെ കളികള്‍

യുഡിഎഫിന് ഇത്രയും പിന്തുണ നല്‍കുന്ന മണ്ഡലത്തില്‍ കണ്ണുവച്ച് ഇപ്പോള്‍ തന്നെ നേതാക്കള്‍ ഇറങ്ങിയിട്ടുണ്ട് എന്നാണ് സൂചന. എംകെ മുനീര്‍, പികെ ഫിറോസ്, വിഎം ഉമ്മര്‍ മാസ്റ്റര്‍ തുടങ്ങിവലിയൊരു നിര തന്നെ കൊടുവള്ളിയില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

മുല്ലപ്പള്ളിയ്ക്ക് വേണ്ടി

മുല്ലപ്പള്ളിയ്ക്ക് വേണ്ടി

ഇതിനിടെയാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കൊടുവള്ളിയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം താത്പര്യപ്പെടുന്നത്. മണ്ഡലം തങ്ങള്‍ക്ക് ലഭിക്കണം എന്ന ആഗ്രഹം കോണ്‍ഗ്രസിനും ഉണ്ട്. ഇത്തരത്തില്‍ ചില ചര്‍ച്ചകളും അണിയറയില്‍ നടക്കുന്നുണ്ട് എന്നാണ് സൂചന.

ചരിത്രം ആവര്‍ത്തിക്കുമോ

ചരിത്രം ആവര്‍ത്തിക്കുമോ

മുല്ലപ്പള്ളി രാമചന്ദ്രനെ കൊടുവള്ളിയില്‍ മത്സരിപ്പിച്ചാല്‍ 2006 ലെ ചരിത്രം ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ മുല്ലപ്പള്ളിയെ ഷുവര്‍ സീറ്റില്‍ മത്സരിപ്പിക്കണം എന്നതാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഷുവര്‍ സീറ്റ് എന്ന് പറഞ്ഞ് 2006 ല്‍ കെ മുരളീധരന്‍ മത്സരിച്ച ചരിത്രമാണ് മറ്റൊരു വിഭാഗം ഉയര്‍ത്തിക്കാണിക്കുന്നത്.

പിടിവിടാതെ ലീഗ്

പിടിവിടാതെ ലീഗ്

ഇത്തവണ കോഴിക്കോട് രണ്ട് സീറ്റെങ്കിലും അധികമായി ലഭിക്കണം എന്നാണ് മുസ്ലീം ലീഗിന്റെ ആവശ്യം. അതിനിടെ തങ്ങള്‍ സ്ഥിരമായി മത്സരിക്കുന്ന സീറ്റ് വിട്ടുനല്‍കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലുമാകില്ലെന്നാണ് അവരുടെ നിലപാട്. പ്രത്യേകിച്ചും, തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയ സാഹചര്യത്തില്‍.

ആരായിരിക്കും ഇടത് സ്ഥാനാര്‍ത്ഥി

ആരായിരിക്കും ഇടത് സ്ഥാനാര്‍ത്ഥി

നിലവിലെ സാഹചര്യത്തില്‍ കാരാട്ട് റസാഖ് തന്നെ ആയിരിക്കും കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി എന്നാണ് സൂചനകള്‍. മണ്ഡലത്തില്‍ വ്യക്തിപരമായി വലിയ സ്വാധീനമുണ്ട് എന്നത് തന്നെയാണ് റസാഖിന്റെ ഏറ്റവും വലിയ പ്രത്യേകത. മുസ്ലീം ലീഗിന് ഇറക്കുമതി സ്ഥാനാര്‍ത്ഥിയാണെങ്കില്‍, നാട്ടുകാരനും മുന്‍ ലീഗ് നേതാവും ആയ റസാഖിന് വിജയം എളുപ്പമാകും എന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 573 വോട്ടുകള്‍ക്കായിരുന്നു കാരാട്ട് റസാഖിന്റെ വിജയം.

മലപ്പുറത്ത് അടിത്തട്ടുമുതല്‍ പൊളിച്ചെഴുത്തിന് ലീഗ്; തകര്‍ന്നടിഞ്ഞിടത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടുമലപ്പുറത്ത് അടിത്തട്ടുമുതല്‍ പൊളിച്ചെഴുത്തിന് ലീഗ്; തകര്‍ന്നടിഞ്ഞിടത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
Kerala Assembly Election 2021: Will Mullappally Ramachandran Contest from Koduvally? Will Muslim League ready to give the seat to Congress?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X