കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല 17 വര്‍ഷം പിറകിലേക്ക് തിരിച്ചുപോകുമോ? ദേശീയ രാഷ്ട്രീയത്തില്‍ ഇനി എന്ത് പ്രസക്തി?

Google Oneindia Malayalam News

പ്രതിപക്ഷ നേതാവായിരുന്നിട്ടും മുഖ്യമന്ത്രിയാകാന്‍ കഴിയാതിരുന്ന നേതാക്കള്‍ കേരളത്തില്‍ എത്ര പേരുണ്ടാകും? രണ്ടേ രണ്ട് പേര്‍ എന്നാണ് ഉത്തരം. ഒരാള്‍ പിടി ചാക്കോയും രണ്ടാമന്‍ രമേശ് ചെന്നിത്തലയും. ഐക്യകേരളത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന പിടി ചാക്കോ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു. പിന്നീട് കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിന് വഴിവച്ചത് ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആയിരുന്നു.

കൂറ് മാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍; മനസാക്ഷിയുടെ കോടതിയിൽ തലയുയർത്തി നടക്കണംകൂറ് മാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍; മനസാക്ഷിയുടെ കോടതിയിൽ തലയുയർത്തി നടക്കണം

എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ അഖില്‍ ഗോഗോയ്ക്ക് ജാമ്യം; എന്താണ് അഖില്‍ ചെയ്ത രാജ്യദ്രോഹം...?എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യാന്‍ അഖില്‍ ഗോഗോയ്ക്ക് ജാമ്യം; എന്താണ് അഖില്‍ ചെയ്ത രാജ്യദ്രോഹം...?

രമേശ് ചെന്നിത്തലയ്ക്ക് ഇനിയും മുഖ്യമന്ത്രിയാകാനുള്ള സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ , രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായി അദ്ദേഹം തുടരുമോ എന്നതാണ് ചോദ്യം. ഇത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ നടക്കുന്നു എന്ന് കേള്‍ക്കുന്ന ചര്‍ച്ചകള്‍ രസകരമാണ്. അത് പരിശോധിക്കാം...

തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പൊലീസ്-ചിത്രങ്ങള്‍ കാണാം

ചരിത്രത്തിലെ രണ്ടാമന്‍

ചരിത്രത്തിലെ രണ്ടാമന്‍

ഐക്യകേരളം രൂപീകരിക്കപ്പെട്ടതിന് ശേഷമുള്ളഇതുവരെയുള്ള ചരിത്രത്തില്‍ രമേശ് ചെന്നിത്തലയുടെ പേര് ഇത്തരത്തില്‍ തന്നെ രേഖപ്പെടുത്തപ്പെടും. പ്രതിപക്ഷ നേതാവായിട്ടും മുഖ്യമന്ത്രിയാകാന്‍ കഴിയാതെ പോയ നേതാവെന്ന്. 1957 ലെ പിടി ചാക്കോയുടെ അവസ്ഥയല്ല ചെന്നിത്തലക്ക് എന്ന് മാത്രം. അന്ന് കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കില്‍ ഇന്ന് ഇടതുപക്ഷം തുടര്‍ഭരണം നേടി.

പടയൊരുക്കം

പടയൊരുക്കം

ഇത്തവണയും പരാജയം നേരിട്ടതോടെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. എന്നാല്‍, അത്തരമൊരു നീക്കത്തിന് രമേശിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ ഗ്രൂപ്പ് ശക്തമായ പിന്തുണയും ഇക്കാര്യത്തില്‍ രമേശിന് നല്‍കുന്നുണ്ട്.

എഐസിസിയിലേക്ക്?

എഐസിസിയിലേക്ക്?

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുകയാണെങ്കില്‍ രമേശ് ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറി ആക്കുമെന്നാണ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത. സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദം കോണ്‍ഗ്രസില്‍ വലിയ പദവി തന്നെയാണ്.

വര്‍ക്കിങ് കമ്മിറ്റിയിലേക്കും

വര്‍ക്കിങ് കമ്മിറ്റിയിലേക്കും

എഐസിസി ജനറല്‍ സെക്രട്ടറി എന്നതിനപ്പുറം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയേക്കും എന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയാണ് വര്‍ക്കിങ് കമ്മിറ്റി എന്ന പ്രവര്‍ത്തക സമിതി. സാധാരണ ഗതിയില്‍ അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ ഒരു കോണ്‍ഗ്രസ് നേതാവും നിഷേധിക്കാനിടയില്ലാത്ത ഒരു പദവി.

പതിനേഴ് വര്‍ഷം മുമ്പ്

പതിനേഴ് വര്‍ഷം മുമ്പ്

എന്നാല്‍ രമേശ് ചെന്നിത്തലയെ സംബന്ധിച്ച് അത് അത്ര വലിയ ഉയരമാണോ എന്ന ചോദ്യവും ഇതോടൊപ്പം ചോദിക്കണം. 17 വര്‍ഷം മുമ്പ്, 48-ാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ എത്തിയ ആളാണ് രമേശ് ചെന്നിത്തല. അതിന് മുമ്പേ എഐസിസി ജനറല്‍ സെക്രട്ടറിയും ആയിരുന്നു അദ്ദേഹം.

അന്നും ഇന്നും

അന്നും ഇന്നും

2004 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രതാപകാലമായിരുന്നു. എന്‍ഡിഎ സര്‍ക്കാരിനെ പുറത്താക്കി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരമേറ്റ കാലം. എന്നാല്‍ ഇന്ന് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് അതിന്റെ നാലിലൊന്ന് സ്വാധീനം പോലും അവകാശപ്പെടാനില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഭാവി നഷ്ടപ്പെടുത്തിയ തോല്‍വി

ഭാവി നഷ്ടപ്പെടുത്തിയ തോല്‍വി

രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ തിരിച്ചടി 2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയം ആയിരുന്നില്ല. 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയം ആയിരുന്നു. അന്ന് മാവേലിക്കരയില്‍ കന്നിയങ്കത്തിനിറങ്ങിയ സിഎസ് സുജാതയോട് രമേശ് ചെന്നിത്തല പരാജയപ്പെട്ടു.

നഷ്ടം ചെന്നിത്തലയ്ക്ക് മാത്രം

നഷ്ടം ചെന്നിത്തലയ്ക്ക് മാത്രം

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോലും വിജയിച്ചിരുന്നില്ല. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ള പ്രമുഖരെല്ലാം പരാജയപ്പെട്ടു. എന്നാല്‍ രാഷ്ട്രീയ ഭാവിയില്‍ വലിയ നഷ്ടം സംഭവിച്ചത് രമേശ് ചെന്നിത്തലയ്ക്കായിരുന്നു. അന്ന് ചെന്നിത്തല വിജയിച്ചിരുന്നെങ്കില്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കില്‍ കേന്ദ്രമന്ത്രിപദം ഉറപ്പായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരില്‍ നിര്‍ണായക വകുപ്പുകളില്‍ ഏതെങ്കിലും ചെന്നിത്തലയ്ക്ക് ലഭിക്കുകയും ചെയ്യുമായിരുന്നു.

കെപിസിസി അധ്യക്ഷന്‍

കെപിസിസി അധ്യക്ഷന്‍

2004 ലെ തിരഞ്ഞെടുപ്പ് തോല്‍വിയോടെ, അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എകെ ആന്റണിക്ക് മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നു. സംഘടന ശക്തിപ്പെടുത്താന്‍ 2005 ല്‍ ചെന്നിത്തല കെപിസിസി അധ്യക്ഷ പദവിയും ഏറ്റെടുത്തു. തുടര്‍ന്ന് ഒമ്പത് വര്‍ഷം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. അതിനിടെ ആഭ്യന്ത്ര മന്ത്രിയായി. പിന്നീട് പ്രതിപക്ഷ നേതാവും.

 ഇനി എന്താകും

ഇനി എന്താകും

2016 ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതെ മാറി നിന്നത് ഉമ്മന്‍ ചാണ്ടി ആയിരുന്നു. അന്ന് തിരഞ്ഞെപ്പിനെ നയിച്ചത് ഉമ്മന്‍ ചാണ്ടി ആയിരുന്നു. 2021 ലും യുഡിഎഫിനെ നയിച്ചത് ഉമ്മന്‍ ചാണ്ടി തന്നെ. പിന്നെ എന്തിന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മ്ാറണം എന്നതാണ് ഐ ഗ്രൂപ്പിന്റെ ചോദ്യം. 17 വര്‍ഷം മുമ്പ് ലഭിച്ച ഒരു സ്ഥാനം ചെന്നിത്തലയ്ക്ക് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത് അപമാനകരമാണെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.

ഗൗരിയമ്മയുടെ കാര്യത്തില്‍ പച്ചക്കള്ളം പറഞ്ഞ് ചില മാധ്യമങ്ങള്‍; നായനാരെ മാധ്യമങ്ങള്‍ 1987 ല്‍ എന്ത് ചെയ്തു?ഗൗരിയമ്മയുടെ കാര്യത്തില്‍ പച്ചക്കള്ളം പറഞ്ഞ് ചില മാധ്യമങ്ങള്‍; നായനാരെ മാധ്യമങ്ങള്‍ 1987 ല്‍ എന്ത് ചെയ്തു?

'കേരള രാഷ്ട്രീയ ചരിത്രത്തിൽ ഉൾച്ചേർന്നുകിടക്കുന്ന ഗൗരിയമ്മയുടെ ജീവിതം, അക്കാലത്തെ സ്ത്രീജീവിതത്തിന് അസാധ്യം''കേരള രാഷ്ട്രീയ ചരിത്രത്തിൽ ഉൾച്ചേർന്നുകിടക്കുന്ന ഗൗരിയമ്മയുടെ ജീവിതം, അക്കാലത്തെ സ്ത്രീജീവിതത്തിന് അസാധ്യം'

സാരിയിൽ ബോൾഡ് ലുക്കിൽ നടി യാമിനി ഭരത്വാജ്, ചിത്രങ്ങൾ

Recommended Video

cmsvideo
Congress sent letter to Sonia Gandhi for complete change in party | Oneindia Malayalam

English summary
Ramesh Chennithala was Congress Working Committee member 17 years back. Will he be ready to go for that?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X