കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലിയുമോ നികേഷിന്റെ രാഷ്ട്രീയ സ്വപ്നം?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്ന് രാഷ്ട്രീയ പ്രവേശനം നടത്താമെന്ന നികേഷ് കുമാറിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇപ്പോഴത്തെ അറസ്റ്റ് വാര്‍ത്തകള്‍ വിലങ്ങ് തടിയാകുമോ എന്നാണ് ചര്‍ച്ചകള്‍. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ നികേഷ് കുമാര്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിഎംപി പിളര്‍ന്ന് അരവിന്ദാക്ഷന്‍ വിഭാഗവും സിപി ജോണ്‍ വിഭാഗവും ആയപ്പോള്‍ നികേഷ് കുമാര്‍ അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പമായിരുന്നു. അടുത്ത തിരഞ്ഞെടുപ്പോടെ ഇവരെ ഇടതുമുന്നണിയില്‍ എടുക്കുമെന്നും ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയിലും നികേഷ് കുമാറിന്റെ പേര് ഇടത് പാളയത്തില്‍ ഉയര്‍ന്ന് കേട്ടിരുന്നു. ഇതിനിടെ ആം ആദ്മിക്ക് സമാനമായി പുതിയ രാഷ്ട്രീയ പാര്‍ട്ടി ഒരുക്കാന്‍ നികേഷും കൂട്ടരും ഒരുങ്ങുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

സിപിഎമ്മിനൊപ്പം

സിപിഎമ്മിനൊപ്പം

രാഷ്ട്രീയ നിലപാടുകളില്‍ നികേഷ് എന്നും സിപിഎമ്മിന് അനുകൂലമായിരുന്നു. അതുകൊണ്ട് തന്നെ നികേഷിന്റെ രാഷ്ട്രീയ പ്രവേശനം പലര്‍ക്കും താത്പര്യമില്ല.

നികുതി വെട്ടിപ്പ്

നികുതി വെട്ടിപ്പ്

നികുതി വെട്ടിപ്പ് ഒരു സാമ്പത്തിക കുറ്റമാണെങ്കിലും അത്തരം പ്രതിച്ഛായ ഉള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി തയ്യാറാകുമോ എന്നാണ് ചോദ്യം.

സിഎംപി നേതൃത്വം

സിഎംപി നേതൃത്വം

മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് പാര്‍ട്ടിയുടെ നേതൃത്വം നികേഷ് കുമാര്‍ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അറസ്റ്റോടെ ഇതും നിലച്ചേക്കും.

ആപ്പിന് ബദല്‍

ആപ്പിന് ബദല്‍

ആം ആദ്മി പാര്‍ട്ടിയ്ക്ക് സമാനമായി കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതുമാി ബന്ധപ്പെട്ട് കെ ഷാജഹാന്‍, നികേഷ് കുമാര്‍, വേണു ബാലകൃഷ്ണന്‍ എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

നികുതിവെട്ടിപ്പും അഴിമതി വിരുദ്ധതയും

നികുതിവെട്ടിപ്പും അഴിമതി വിരുദ്ധതയും

അഴിമതി വിരുദ്ധ മുന്നേറ്റം ഉണ്ടാകകുമ്പോള്‍ നികുതി വെട്ടിപ്പ് കേസില്‍ അകപ്പെട്ട ഒരാള്‍ക്ക് അതിന്റെ നേതൃത്വം വഹിക്കാന്‍ കഴിയുമോ?

English summary
Will the service tax issue put a full stop for Nikesh Kumar's political future
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X