കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പിബിയില്‍ തിരിച്ചെത്തുമോ

  • By Soorya Chandran
Google Oneindia Malayalam News

സിപിഎമ്മിന്‍റെ പോളിറ്റ് ബ്യൂറോയിലേക്ക് വിഎസ് തിരിച്ചെത്തുമോ. ഇത്തരമൊരു വാര്‍ത്ത പടരാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇത്രനാളും താന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പല വാദങ്ങളും തിരഞ്ഞെടുപ്പ് അടുത്തതോടെ വിഎസ് മൃദുവാക്കിയതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന ചില ധാരണകളാണെന്ന് വാര്‍ത്തകളുണ്ട്.

ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന് വീണ്ടും വിഎസ് ക്ലീന്‍ ചിറ്റ് നല്‍കിയത് ഇത്തരമൊരു ധാരണയുടെ തെളിവായിരിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനെ കുറ്റക്കാരനെന്ന് പറയാനാവില്ലെന്നാണ് വിഎസ് പറഞ്ഞത്. മനോരമ ന്യൂസിനോടായിരുന്നു വിഎസിന്റെ പ്രതികരണം.

VS Achuthanandan

ലാവലിന്‍ കേസില്‍ പിണറായി വിജയനെ കോടതി വെറുതേ വിട്ടതാണ്. കോടതി വിധി പൂര്‍ണമായും മാനിക്കുന്നു. ഇനി ഇതില്‍ മറ്റ് കേസുകള്‍ എന്തെങ്കിലും വരികയാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും വിഎസ് പറഞ്ഞു

നേരത്തെ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെകെ രമ നിരാഹാരം സമരം നടത്തുമ്പോള്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ആളാണ് വിഎസ് അച്യുതാനന്ദന്‍. പന്നീട് പാര്‍ട്ടി അനേഷണ കമ്മീഷന്റെ കണ്ടെത്തലും തുടര്‍ന്ന് നടപടിയും വന്നപ്പോഴും വിഎസ് പൂര്‍ണ തൃപ്തനായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ടിപി കേസിലെ പാര്‍ട്ടി നടപടിയെ പിന്തുണച്ച് വിഎസ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നടപടി തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നായിരുന്നു വിഎസിന്റെ പ്രസ്താവന. ഇത്രയും നാള്‍ പറഞ്ഞതില്‍ നിന്നും വിഎസ് പിന്‍മാറുന്നതിനെ പാര്‍ട്ടിക്ക് വിധേയനാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ വീരേന്ദ്രകുമാര്‍ വിഭാഗം സോഷ്യലിസ്റ്റ് ജനത രൂപീകരിച്ച് മുന്നണി വിട്ടതില്‍ സംസ്ഥാനനേതൃത്വത്തെ കുറ്റപ്പെടുത്തുന്ന നിലപാടായിരുന്നു വിഎസ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആര്‍എസ്പിയുടെ മുന്നണി മാറ്റത്തില്‍ വിഎസ് പാര്‍ട്ടി നിലപാടിനൊപ്പമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

English summary
Will VS taken back to CPM PB?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X