കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്റെ ഭീഷണി വെറുതേയല്ല? ഹരിപ്പാട് മണ്ഡലത്തിലെ ബിജെപി സ്വാധീനം... ചെന്നിത്തല കുടുങ്ങുമോ

Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ തലത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക് പോര് പതിവാണ്. എന്നാല്‍ കേരളത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ ഒന്നും ഏറെ നാളായി ഉണ്ടായിരുന്നില്ല. എന്നാല്‍ വീണ്ടും അത്തരം ഒരു പോര്‍മുഖം തുറന്നത് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ആയിരുന്നു.

യാദവകുലം പോലെ ബിജെപി അടിച്ചുതകരും; കേരളത്തില്‍ ബിജെപിയ്ക്ക് അന്ത്യം കുറിച്ചെന്ന് രമേശ് ചെന്നിത്തലയാദവകുലം പോലെ ബിജെപി അടിച്ചുതകരും; കേരളത്തില്‍ ബിജെപിയ്ക്ക് അന്ത്യം കുറിച്ചെന്ന് രമേശ് ചെന്നിത്തല

യാദവരെ അപമാനിച്ചു! ചെന്നിത്തലയ്ക്ക് സുരേന്ദ്രന്റെ ഭീഷണി... ഹരിപ്പാട് മണ്ഡലത്തിൽ വോട്ടെണ്ണുമ്പോൾ കാണാമെന്ന്യാദവരെ അപമാനിച്ചു! ചെന്നിത്തലയ്ക്ക് സുരേന്ദ്രന്റെ ഭീഷണി... ഹരിപ്പാട് മണ്ഡലത്തിൽ വോട്ടെണ്ണുമ്പോൾ കാണാമെന്ന്

യാദവകുലം പോലെ ബിജെപി അടിച്ചുതകരും എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ആരാണ് തകരുന്നത് എന്ന് ഹരിപ്പാട് മണ്ഡലത്തിലെ വോട്ടെണ്ണുമ്പോള്‍ അറിയാമെന്ന് കെ സുരേന്ദ്രനും. കെ സുരേന്ദ്രന്റേത് വെറുമൊരു വെല്ലുവിളി മാത്രമാണോ എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ ചര്‍ച്ച. ഹരിപ്പാട് മണ്ഡലം കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. വിശദാംശങ്ങള്‍...

ഹരിപ്പാട് മണ്ഡലം

ഹരിപ്പാട് മണ്ഡലം

കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നായിട്ടാണ് ഹരിപ്പാട് നിയമസഭ മണ്ഡലത്തെ കണക്കാക്കുന്നത്. 1957 മുതലുള്ള കണക്കെടുത്താല്‍ ഏഴ് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ നിന്ന് വിജയിച്ചിട്ടുള്ളത്. സിപിഎം വിജയിച്ചത് നാല് തവണയും. 2006 മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളേ ഇവിടെ ജയിച്ചിട്ടുള്ളു. കഴിഞ്ഞ രണ്ട് തവണയും രമേശ് ചെന്നിത്തലയാണ് ഇവിടെ നിന്ന് ജയിച്ചുവന്നത്.

വൃന്ദ എസ് കുമാറിന്റെ ഫോണ്‍ സംഭാഷണം

വൃന്ദ എസ് കുമാറിന്റെ ഫോണ്‍ സംഭാഷണം

ഈ തിരഞ്ഞെടുപ്പ് കാലത്താണ് ഹരിപ്പാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വൃന്ദ എസ് കുമാറിന്റെ ഒരു ഫോണ്‍ സംഭഷണം പുറത്ത് വരുന്നത്. ആര്‍എസ്എസ് നേതാവ് സുനില്‍ സ്വാമിയുമായിട്ടായിരുന്നു അത്. രമേശ് ചെന്നിത്തലയുടെ അടുത്ത ആളായ വൃന്ദയ്ക്ക് ആര്‍എസ്എസ്- ബിജെപിയുമായുള്ള ബന്ധം തെളിയിക്കുന്നതായിരുന്നു അത്.

മുമ്പ് സഹായിച്ചതുപോലെ

മുമ്പ് സഹായിച്ചതുപോലെ

വൃന്ദ എസ് കുമാറും ആര്‍എസ്എസ്സും ഏറെകാലമായി അടുത്ത് സഹകരിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ഫോണ്‍ സംഭാഷണം. മനസ്സുകൊണ്ട് ആര്‍എസ്എസ്സിനൊപ്പമെന്ന് വൃന്ദ പറയുന്നു. മുമ്പ് നൂറ് ശതമാനം പിന്തുണ കിട്ടിയിട്ടുണ്ട് എന്നും. എന്നാല്‍ മുന്‍കാലങ്ങളിലെ പോലെ നിരുപാധിക പിന്തുണ ഇത്തവണ പറ്റില്ലെന്നാണ് ആര്‍എസ്എസ് നേതാവായ സുനില്‍ സ്വാമി പറയുന്നത്. ആര്‍എസ്സിന് പ്രതീക്ഷയുള്ള രണ്ട് വാര്‍ഡുകളില്‍ സഹായം ലഭിച്ചാല്‍ ബാക്കിയുള്ളിടത്ത് സഹായിക്കാമെന്ന് വാഗ്ദാനവും.

സുരേന്ദ്രന്റെ വെല്ലുവിളി

സുരേന്ദ്രന്റെ വെല്ലുവിളി

കെ സുരേന്ദ്രന്‍, രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച സംഭവത്തെ മേല്‍പറഞ്ഞ കാര്യമായി വേണം ചേര്‍ത്തുവായിക്കാന്‍. തകരുന്നത് ആര് എന്ന് ഹരിപ്പാട് മണ്ഡലത്തില്‍ വോട്ടെണ്ണുമ്പോള്‍ കാത്തിരുന്ന് കാണാം എന്നാണ് ഭീഷണി. വൃന്ദ എസ് കുമാറിന്റെ ഫോണ്‍ സംഭാഷണം സത്യമെങ്കില്‍, ഹരിപ്പാട് കോണ്‍ഗ്രസിന് ചെറുതല്ലാത്ത ഭീഷണിയുണ്ട്.

മുന്‍ കണക്കുകള്‍ നോക്കാം

മുന്‍ കണക്കുകള്‍ നോക്കാം

2016 ല്‍ രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരിക്കുമ്പോള്‍ അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടിയത് വെറും 12,985 വോട്ടുകള്‍ ആയിരുന്നു. എന്നാല്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ 26,238 ആയി ഉയര്‍ന്നു. ഇരട്ടിയില്‍ ്അധികം. ഏതാണ്ട് അത്രയും തന്നെ വോട്ടുകള്‍ 2019 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് 2016 നേക്കാള്‍ കുറയുകയും ചെയ്തു. ഷാനിമോള്‍ ഉസ്മാന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

 സിപിഎമ്മിന്റെ ആരോപണം

സിപിഎമ്മിന്റെ ആരോപണം

ഹരിപ്പാട് മണ്ഡലത്തില്‍ ബിജെപി വോട്ടുകള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ രമേശ് ചെന്നിത്തല തോറ്റുപോകുമായിരുന്നു എന്നാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറയുന്നത്. ബിജെപി കൃത്യമായി വോട്ട് പിടിച്ചാല്‍ രമേശ് ചെന്നിത്തല തോല്‍ക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറയുന്നുണ്ട്.

പെട്ടെന്നുള്ള പ്രകോപനം

പെട്ടെന്നുള്ള പ്രകോപനം

ഇത്രയും കാലം ബിജെപിയെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കാര്യമായി ആക്രമിച്ചിരുന്നില്ല. എന്നാല്‍ പെട്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിന് തൊട്ടുപിറകെ, കെ സുരേന്ദ്രന്‍ പ്രതികരണവും വെല്ലുവിളിയും ആയി രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്.

അടുത്ത തിരഞ്ഞെടുപ്പ്

അടുത്ത തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് കഴിഞ്ഞതിന് ശേഷം ആയിരുന്നു രണ്ട് കൂട്ടരുടേയും പ്രതികരണങ്ങള്‍. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് തന്നെ ആയിരിക്കും മത്സരിക്കുക. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചെന്നിത്തല തന്നെ ആയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉറ്റുനോക്കേണ്ട മണ്ഡലമായി ഹരിപ്പാട് ഇപ്പോള്‍ തന്നെ മാറിയിരിക്കുകയാണ്.

English summary
Word War between Ramesh Chennithala and K Surendran, What is the situation of Congress in Haripad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X