കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഘോഷിച്ചത് യോഗദിനമോ ആര്‍എസ്എസ് സ്ഥാപകന്റെ ഓര്‍മദിനമോ?

  • By Muralidharan
Google Oneindia Malayalam News

ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍. ഡോക്ടര്‍ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനകളില്‍ ഒന്നായ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സ്ഥാപകന്‍. ഹെഡ്‌ഗേവാറിന്റെ സ്മരണദിനമാണ് മോദി സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് അന്താരാഷ്ട്ര യോഗദിനമായി ലോകമെങ്ങും ആചരിച്ചത്. 95 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 21 നാണ് നാഗ്പൂരില്‍ ഡോ. ഹെഡ്‌ഗേവാര്‍ അന്തരിച്ചത്.

ബി ജെ പിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിച്ച ആര്‍ എസ് എസിനുള്ള നന്ദിയായിട്ടാണ് മോദി സര്‍ക്കാര്‍ ഹെഡ്‌ഗേവാറിന്റെ ഓര്‍മദിനം അന്താരാഷ്ട്ര യോഗദിനമായി ആചരിച്ചത് എന്നാണ് ചില കോണുകളില്‍ നിന്നും ആരോപണം ഉയരുന്നത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും ആസൂത്രിതമായി കരുക്കള്‍ നീക്കുകയായിരുന്നു എന്ന് വരെ പറയുന്നുണ്ട് വിമര്‍ശകര്‍.

അവതരിപ്പിച്ചത് മോദി

അവതരിപ്പിച്ചത് മോദി

കാലങ്ങളായി യോഗയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും മോദിയുടെ ഒരു പ്രസംഗത്തോടെയാണ് യോഗയ്ക്ക് ഈ കണ്ട മൈലേജ് ഉണ്ടായത്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സെപ്തംബര്‍ 27ന് നടത്തിയ പ്രസംഗത്തിലാണ് മോദി അന്താരാഷ്ട്ര യോഗദിനം എന്ന ആശയം അവതരിപ്പിച്ചത്.

ഹെഡ്‌ഗേവാറിന്റെ ചരമദിനമാണ്

ഹെഡ്‌ഗേവാറിന്റെ ചരമദിനമാണ്

ആരോപണങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ജൂണ്‍ 21 ഡോ. ഹെഡ്‌ഗേവാറിന്റെ ചരമദിനം തന്നെയാണ്. 1889 ഏപ്രില്‍ 1നാണ് അദ്ദേഹം ജനിച്ചത്. 1940 ജൂണ്‍ 21ന് അന്തരിച്ചു. ജനനവും മരണവും നാഗ്പൂരില്‍ തന്നെയായിരുന്നു.

ആര്‍ എസ് എസ്

ആര്‍ എസ് എസ്

ഏകീകൃത ഇന്ത്യ എന്ന ആശയവുമായി ഡോ. ഹെഡ്‌ഗേവാര്‍ 1925ല്‍ നാഗ്പൂരിലാണ് രാഷ്ട്രീയ സ്വയം സേവക് സംഘം സ്ഥാപിക്കുന്നത്.

ലോകം മൊത്തം ഒന്നിച്ച്

ലോകം മൊത്തം ഒന്നിച്ച്

അമേരിക്ക, കാനഡ, ചൈന തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ അന്താരാഷ്ട്ര യോഗദിനം എന്ന ആശയത്തോട് യോജിച്ചു. ഐക്യരാഷ്ട്ര സഭ 177 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ഇതിനുള്ള പ്രമേയം പാസാക്കി.

അപ്രതീക്ഷിതമായ പിന്തുണ

അപ്രതീക്ഷിതമായ പിന്തുണ

യോഗ ഇസ്ലാം വിരുദ്ധം എന്നൊക്കെ ഇവിടെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ 47 മുസ്ലിം രാജ്യങ്ങള്‍ അന്താരാഷ്ട്ര യോഗാദിനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

യോഗയും വന്‍ വിജയം

യോഗയും വന്‍ വിജയം

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മറ്റ് പരിപാടികള്‍ എന്നത് പോലെ തന്നെ അന്താരാഷ്ട്ര യോഗദിനാചരണവും വന്‍ വിജയമായി. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും പരിപാടി വളരെ വിജയകരമായി നടത്തപ്പെട്ടു.

English summary
World observe Yoga Day on death anniversary of RSS founder Dr. Keshav Baliram Hedgewar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X