കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം 2016:കാണാതെ പോകരുത് ഈ വാർത്തകൾ, ലോകത്തിന്റെ പ്രതീക്ഷ

യുദ്ധത്തിനും കലാപത്തിനും ഇടയിലും നന്മ അവശേഷിക്കുന്നു എന്നതിന് തെളിവാണ്ക ഴിഞ്ഞ വർഷം ലോകം സാക്ഷ്യം വഹിച്ച ചില കാര്യങ്ങൾ. കൊളംബിയയിൽ സമാധാനം പുന:സ്ഥാപിച്ചു, ആഗോള താപനം തടയാനുള്ള നടപടികൾ...

Google Oneindia Malayalam News

2016ൽ സംഭവിച്ച നല്ലകാര്യങ്ങളും ചീത്തകാര്യങ്ങളും ചിന്തിക്കുന്നുണ്ടാവും അല്ലേ.ലോകം അനവധി പുതിയ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോയി, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മനുഷ്യ ജീവന് ഭീഷണിയായി സിക വൈറസ് പടന്നു പിടിച്ചു, സിറിയയിലും യമനിലും ആഭ്യന്തര കലാപം രൂക്ഷമായി.

എന്നാല്‍ മാനവരാശിക്ക് പ്രതീക്ഷ നല്‍കുന്ന നന്മയുടെ ചെറുനാമ്പുകള്‍ക്കും ലോകം സാക്ഷ്യം വഹിച്ചു. 2016 ചരിത്രത്തില്‍ രേഖപ്പെടുത്തുമ്പോള്‍ പ്രധാനപ്പെട്ട 5 കാര്യങ്ങളിതാ...

കൊളംബിയ സമാധാനത്തിലേക്ക്...

തെക്കേ അമേരിക്കയില്‍ വെനസ്വലേയ്ക്കും ഇക്വഡോറിനും ഇടയില്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന രാജ്യമാണ് കൊളംബിയ. മയക്കുമരുന്നിന്‌റെയും കള്ളക്കടത്തിന്റെയും
പേരില്‍ കുപ്രസിദ്ധി നേടിയ സ്ഥലം. എന്നാല്‍ അര നൂറ്റാണ്ടിന് ശേഷം കൊളംബിയന്‍ സർക്കാരും ഫാർകും( ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയന്‍ പീപ്പിള്‍ ആര്‍മി) സമാധാന കരാര്‍ ഒപ്പുവച്ചു. 2016 സെപ്റ്റംബറിലാണ്
കൊളംബിയന്‍ പ്രസിഡന്‌റ് ഹുവാന്‍ മാന്വല്‍ സാന്റോസും ഫാര്‍ക്ക് നേതാവ് റൊഡ്രിഗോ ലാന്‌റോസുമാണ് കരാറില്‍ ഒപ്പുവച്ചത്. 2 ലക്ഷത്തിലധികം പേരാണ് കൊളംബിയയിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഇത് വരെ മരിച്ചത്. അതിലും എത്രയോ അധികം പേര്‍ അഭയാര്‍ഥികളായി. സമാധാന കരാറിനെ തുടര്‍ന്ന് ഫാര്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയും ജനാധിപത്യ

പ്രക്രിയയില്‍ പങ്കാളി ആവുകയും ചെയ്യും. ഈ ചരിത്ര ദൗത്യത്തിന് നേതൃത്വം നല്‍കിയ കൊളംബിയന്‍ പ്രസിഡന്‌റ് ഹുവാന്‍ മാന്വല്‍ സാന്റോസ് 2016 ലെ സമാധാന
നൊബേലിന് അര്‍ഹനായി. സാഹിത്യകാരന്‍ മാര്‍ക്കേസിന് ശേഷം നൊബേലിന് അര്‍ഹനായ രണ്ടാമത്തെ കൊളംബിയകാരനുമായി സാന്റേസ്

ഭൂമിയ്‌ക്കൊരു കൈത്താങ്ങ്

ആഗോള താപനം തടയുന്നതിനുള്ള ശക്തമായ നടപടികളുമായി ലോക രാഷ്ട്രങ്ങള്‍ ഒന്നിച്ചു. ഇതിന്‌റെ ഭാഗമായി പാരീസില്‍ നടന്ന ലോകകലാവസ്ഥ ഉച്ചകോടിയില്‍ 200ഓളം രാജ്യങ്ങള്‍ പങ്കെടുത്തു. രാജ്യങ്ങള്‍ പുറന്തള്ളുന്ന താപം രണ്ട് ഡിഗ്രി സെല്‍ഷ്യസ് നിലനിർത്താനും പിന്നീട് 1.5 ശതമാനം കുറയ്ക്കാനും തീരുമാനിച്ചു. കാലാവസ്ഥാ മാറ്റങ്ങള്‍ തടയുന്നതിനായി വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ധാരണയായി

മനുഷ്യക്കടത്ത് തടയാന്‍ ഇന്ത്യ

2016 മെയിൽ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ചരിത്ര പ്രധാനമായ ഒരു ദൗത്യത്തിന് തുടക്കം കുറിച്ചു. മനുഷ്യക്കടത്ത് തടയാനും ഇരകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുമുള്ള ബില്ല് അവതരിപ്പിച്ചു.വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ റിക്രൂട്ട്‌മെന്‌റ് നടത്തുന്ന ഏജന്‍സികളുടെ നിയന്ത്രണം അടക്കം ഒട്ടേറം നിര്‌ദ്ദേശങ്ങള്‍ കരട് ബില്ലില്‍ ഉണ്ട്. ബില്ലില്‍ പൊതുജനങ്ങള്‍ക്ക്
അഭിപ്രായം രേഖപ്പെടുത്താനുള്ള സൗകര്യവും ഉണ്ട്.

ഇനി വേണ്ട ലിംഗഛേദനം

പെണ്‍കുട്ടികളിലെ ലിഗംഛേദനം തടയാന്‍ ശക്തമായ നടപടികളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടങ്ങിയത്. ബോറ മുസ്ലീങ്ങള്‍ക്കിടയിലും ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും
നിലനില്‍ക്കുന്ന പ്രാകൃതമായ ആചാരമാണ് ലിഗംഛേദനം. ആറിനും എട്ടിനും ഇടയില്‍ പ്രായമുള്ള
പെണ്‍കുട്ടികളുടെ യോനിയിലെ അഗ്രചര്‍മ്മം മുറിച്ചു മാറ്റുന്നത് പെണ്‍കുട്ടിയെ പരിശുദ്ധയും ലൈംഗിക ജീവത്തിന് തയ്യറാക്കുകയും ചെയ്യും എന്നാണ് ഇവരുടെ വിശ്വാസം. വൃത്തിഹീനവും അപകടകരവുമായ സാഹചര്യത്തില്‍ നടത്തുന്ന ഈ പ്രവർത്തി പെൺകുട്ടികളുടെ ജീവന്‍
അപകടത്തില്‍ ആക്കുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേതൃത്വത്തില്‍ ശക്തമായ
പ്രക്ഷോഭങ്ങളാണ് ലോകത്താകമാനം ലിംഗഛേദനത്തിന് എതിരായ നടക്കുന്നത്.

മാറ്റി നിര്‍ത്തേണ്ടവരല്ല ഭിന്നലിംഗക്കാര്‍

ലോകത്തെ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര
സംഘടനയും മുന്നിട്ടിറങ്ങി കഴിഞ്ഞു. 2016 സെപ്റ്റംബറില്‍ യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ ഭിന്നലിംഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും നിയമനിര്‍മ്മാണം നടത്തുന്നതിനും നിരീക്ഷകനെ നിയമിച്ചു. ബാങ്കോക്ക് സര്‍വ്വകലാശാലയിലെ പ്രൊഫസറെയാണ്
നിരീക്ഷകനായി നിയമിച്ചിരിക്കുന്നത്.

ലോക സമാധനത്തിനും മനുഷ്യ നന്മയ്ക്കും സഹായകരമായ പുതുനാമ്പുകള്‍ 2017ലും ഉണ്ടാകുമെന്ന്
പ്രതീക്ഷിക്കാം..

English summary
5 Major events that happened in the world in 2016. Through Paris treaty world units for climate stability. India ahead of law reforms against human trafficking. Many more good news are there...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X