കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകസമ്പന്നരുടെ മുട്ടുവിറപ്പിച്ച വര്‍ഷം... ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മുതല്‍

Google Oneindia Malayalam News

2018 കടന്നുപോവുകയാണ്. കടന്നുപോകുന്ന ഓരോ വര്‍ഷങ്ങളുടേയും കണക്കെടുപ്പുകളും നടക്കുന്നു. ലോകം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷങ്ങളില്‍ ഒന്നാണ് 2018. അതില്‍ സന്തോഷം നല്‍കുന്നതും വേദനിപ്പിക്കുന്നതും ആയ കാര്യങ്ങള്‍ ഒരുപാടുണ്ട്.

2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗ്‌ളില്‍ തിരഞ്ഞ വിഷയങ്ങള്‍; ആധാര്‍ മുതല്‍ കണ്ണിറുക്കല്‍ വരെ...2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗ്‌ളില്‍ തിരഞ്ഞ വിഷയങ്ങള്‍; ആധാര്‍ മുതല്‍ കണ്ണിറുക്കല്‍ വരെ...

എന്തായാലും ചില ലോക സമ്പന്നന്‍മാര്‍ക്ക് 2018 അത്ര സന്തോഷം നല്‍കിയ വര്‍ഷമല്ലെന്ന് പ്രത്യേകം പറയേണ്ടിവരും. കാരണം ഈ വര്‍ഷം അവര്‍ക്ക് നല്‍കിയത് വലിയ സാമ്പത്തിക നഷ്ടങ്ങളാണ്.

രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്

ലോകത്തിലെ അതിസമ്പന്നന്‍മാര്‍ക്ക് 2018 ല്‍ നഷ്ടമായത് 511 ബില്യണ്‍ ഡോളര്‍ ആണെന്നാണ് കണക്ക്. ഏതാണ്ട് 36 ലക്ഷം കോടി ഇന്ത്യന്‍ രൂപ!!! ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മുതല്‍ ഒരുപാട് പേര്‍ക്കാണ് ഇത്തരത്തില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്.

 ജെഫ് ബെഫോസിന് നഷ്ടം 53 ബില്യണ്‍ ഡോളര്‍

ജെഫ് ബെഫോസിന് നഷ്ടം 53 ബില്യണ്‍ ഡോളര്‍

ആമസോണ്‍ സ്ഥാപകന്‍ ആണ് ജെഫ് ബെസോസ്. 2018 സെപ്തംബറില്‍ ഇദ്ദേഹത്തിന്റെ ആകെ ആസ്തി 168 ബില്യണ്‍ ഡോളര്‍ ആയിരുന്നു. എന്നാല്‍ 2018 അവസാനിക്കുമ്പോള്‍ അത് വെറും 115 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. ആകെ നഷ്ടം 53 ബില്യണ്‍ ഡോളര്‍! ഫോര്‍ഡ് മോട്ടോഴ്‌സ് പോലുള്ള വമ്പന്‍ കമ്പനികളുടെ മാര്‍ക്കറ്റ് ക്യാപിറ്റലിനേക്കാള്‍ വലുതാണ് ജെഫ് ബെഫോസിന്റെ നഷ്ടം മാത്രം!

മാര്‍ക്ക് സുക്കര്‍ബര്‍ഗ്

മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കഷ്ടകാലം പിടിച്ച വര്‍ഷമായിരുന്നു 2018. ഫേസ്ബുക്കിനെതിരെ അത്രയേറെ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. ഇതോടെ നഷ്ടവും വലുതായി. 23 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സുക്കര്‍ബര്‍ഗ് നേരിട്ടത്.

ചൈനക്കാര്‍ക്കും നഷ്ടം

ചൈനക്കാര്‍ക്കും നഷ്ടം

സാമ്പത്തിക നഷ്ടം അമേരിക്കയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ഏഷ്യയിലും സമ്പന്നന്‍മാര്‍ വലിയ തിരിച്ചടി നേരിട്ടു. 128 ശതകോടീശ്വരന്‍മാര്‍ക്കായി നഷ്ടം സംഭവിച്ചത് 144 ബില്യണ്‍ ഡോളറാണ്. അതില്‍ മുന്നിട്ട് നില്‍ക്കുന്നത് ചൈനക്കാരും.

പശ്ചിമേഷ്യയില്‍ സംഭവിച്ചത്

പശ്ചിമേഷ്യയില്‍ സംഭവിച്ചത്

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ ഇടപെടലുകളില്‍ പശ്ചിമേഷ്യ മൊത്തത്തില്‍ ഇളകി മറിഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായി. സൗദിയിലെ ഏറ്റവും സമ്പന്നനായ രാജകുമാരന്‍ അല്‍ വലീദിനെ 83 ദിവസമാണ് തടവില്‍ പാര്‍പ്പിച്ചത്. 3.4 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് അല്‍ വലീദിന്റെ ബിസിനസ് സാമ്രാജ്യത്തില്‍ ഉണ്ടായത്.

ആഫ്രിക്കയും കനത്ത പ്രതിസന്ധിയിലൂടെ ആണ് കടന്നുപോയത്. 14 ശതമാനം ആണ് ഇടിവുണ്ടായത്.

യൂറോപ്പിനേയും ബാധിച്ചു

യൂറോപ്പിനേയും ബാധിച്ചു

യൂറോപ്പില്‍ ഏറ്റവും അധികം തിരിച്ചടി നേരിട്ടത് ഓട്ടോ പാര്‍ട്ട്‌സ് നിര്‍മാതാക്കളായ കോണ്ടിനെന്റല്‍ എജി ആയിരുന്നു. ഉടമകളായ ജോര്‍ജ്ജ് ഷാഫ്‌ലെര്‍ക്കും അമ്മ മരിയ എലിസബത്ത് ഷാഫ്‌ലെര്‍ക്കും സംഭവിച്ചത് 17 ബില്യണ്‍ ഡോളറിന്റെ നഷ്ടം ആയിരുന്നു. മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയും വന്‍ തിരിച്ചടി നേരിട്ടു.

ലാറ്റിനമേരിക്കന്‍ ദുരന്തങ്ങള്‍

ലാറ്റിനമേരിക്കന്‍ ദുരന്തങ്ങള്‍

സാമ്പത്തിക നഷ്ടത്തിന്റെ കാറ്റില്‍ നിന്ന് ലാറ്റിന്‍ അമേരിക്കയും രക്ഷപ്പെട്ടില്ല. മെക്‌സിക്കോയിലെ ടെലിക്കോം ഭീമന്‍ ആയ കരോള്‍സ് സ്ലിം ഇത്തവണ വലിയ നഷ്ടമാണ് നേരിട്ടത്. ഒരിടയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആയിരുന്നു ഇദ്ദേഹം. ബ്രസീലിയന്‍ സമ്പന്നനായ ജോര്‍ജ്ജ് പൊലോ ലീമാന്‍ ആണ് നഷ്ടം നേരിട്ട മറ്റൊരു വ്യക്തി. 9.8 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷക്കെ നഷ്ടം.

English summary
World's richest people lost $511 billion in 2018; Jeff Bezos, Mark Zuckerberg and others whose net worth dipped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X