കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിനെ അത്ര പെട്ടെന്ന് കുടുക്കാനാവില്ല...എന്തുകൊണ്ട്? കാരണങ്ങള്‍ ഇതാ...

Google Oneindia Malayalam News

ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ക്ക് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ പ്രചോദനമായി എന്നതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നേരത്തേയും ചില ഭീകരവാദികള്‍ക്ക് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ പ്രചോദനമായിട്ടുണ്ടെന്ന് പറയുന്നു.

Read Also: ഐസിസില്‍ ചേര്‍ന്ന മലയാളികളെ മതംമാറ്റിയതും സക്കീര്‍ നായിക്...? പിന്തുണയ്ക്കുന്നവര്‍ മറുപടിയും പറയണംRead Also: ഐസിസില്‍ ചേര്‍ന്ന മലയാളികളെ മതംമാറ്റിയതും സക്കീര്‍ നായിക്...? പിന്തുണയ്ക്കുന്നവര്‍ മറുപടിയും പറയണം

എന്നാല്‍ ഇതിന്റെ പേരില്‍ സാക്കിര്‍ നായിക്കിനെതിരെ കേസ് എടുക്കാനോ അറസ്റ്റ് ചെയ്യാനോ കഴിയുമോ? ഇപ്പോള്‍ ബംഗ്ലാദേശ് സര്‍ക്കാരാണ് സാക്കിറിനെതിരെ രംഗത്ത് വന്നിരിയ്ക്കുന്നത്. സ്വാഭാവികമായും ഇന്ത്യയ്ക്ക് ഇത് സംബന്ധിച്ച് അന്വേഷിയ്‌ക്കേണ്ടിയും വരും.

എന്നാല്‍ ഏത് തരത്തിലായാലും, സാക്കിര്‍ നായിക്കിനെ മനപ്പൂര്‍വ്വം കുടുക്കുക എന്ന ലക്ഷ്യം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് എളുപ്പത്തില്‍ നടപ്പിലാകില്ല. നായിക്കിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്നതാണോ, മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണോ എന്നൊന്നും അത്ര പെട്ടെന്ന് തീരുമാനിയ്ക്കാനാവില്ല. കാരണം ഇത് ഇന്ത്യയാണ്...

 നിയമപ്രകാരം

നിയമപ്രകാരം

ഏതൊരു വ്യക്തിയ്ക്കും സ്വന്തം മതത്തില്‍ വിശ്വസിയ്ക്കാനും അത് പ്രചരിപ്പിയ്ക്കാനും ഉള്ള അവകാശം ഇന്ത്യന്‍ ഭരണഘടന അനുവദിച്ച് നല്‍കുന്നുണ്ട്. സാക്കിര്‍ നായിക്കിന് തീര്‍ച്ചയായും ആ അവകാശം ഉണ്ട്.

 പ്രശ്‌നമാകുന്നത്

പ്രശ്‌നമാകുന്നത്

എന്നാല്‍ ഈ അവകാശം ഇല്ലാതാകുന്ന ഒരു ഘട്ടമുണ്ട്. ഈ മതപ്രചാരണം മറ്റ് മതങ്ങളുമായി സംഘര്‍ഷത്തിലേയ്‌ക്കോ പരസ്പരമുള്ള അപ്രീതിയിലേയ്‌ക്കോ നയിച്ചാല്‍ ഭരണഘടനാപരമായ അവകാശം ലഭിയ്ക്കുകയില്ല.

സാക്കിര്‍ നായിക്കിന്റെ കാര്യത്തില്‍

സാക്കിര്‍ നായിക്കിന്റെ കാര്യത്തില്‍

സാക്കിര്‍ നായിക്കിന്റെ കാര്യത്തില്‍ ഇത്തരം എന്തെങ്കിലും പരാമര്‍ശങ്ങളോ പ്രസംഗങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നാണ് അന്വേഷിയ്‌ക്കേണ്ടത്. എന്നാല്‍ അത് അത്ര എളുപ്പവും അല്ല.

ഒരുപാടധികം

ഒരുപാടധികം

ഒരുപാട് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് സാക്കിര്‍ നായിക്. ഇപ്പോഴും പ്രഭാഷണങ്ങള്‍ നടത്തുന്നുമുണ്ട്. ഇതെല്ലാം പരിശോധിച്ച് വേണം നടപടിയിലേക്ക് കടക്കാന്‍.

ഏത് വകുപ്പില്‍

ഏത് വകുപ്പില്‍

സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്തു എന്ന പേരിലാണ് ഇത് തെളിയ്ക്കപ്പെട്ടാല്‍ നായിക്കിനെതിരെ കേസ് എടുക്കാന്‍ കഴിയുക. ഐപിസി 153എയും 295 എയും പ്രകാരമാണ് കേസ് എടുക്കാനാവുക.

പറഞ്ഞുകേള്‍ക്കുന്നത്

പറഞ്ഞുകേള്‍ക്കുന്നത്

സാക്കിര്‍ നായിക്ക് പറഞ്ഞു എന്ന രീതിയില്‍ പ്രചരിപ്പിയ്ക്കപ്പെടുന്ന പലതും കോടതിയില്‍ എത്തിയാല്‍ നിലനില്‍ക്കില്ല. കാരണം ഏത് സാഹചര്യത്തിലാണ് അത്തരം പ്രയോഗങ്ങള്‍ നടത്തിയത് എന്ന കാര്യം പരിശോധനിയ്ക്കാതെ നായിക്കിനെ കുറ്റപ്പെടുത്താനാവില്ല.

തീവ്രവാദികള്‍

തീവ്രവാദികള്‍

മുസ്ലീങ്ങള്‍ തീവ്രവാദികളാകണം എന്ന് പറഞ്ഞിട്ടുള്ള ആളാണ് സാക്കിര്‍ നായിക്. എന്നാല്‍ അത് സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ആയിരിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പ്രസംഗം പോലും തീവ്രവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്നതാണെന്ന് തെളിയിക്കാന്‍ പറ്റില്ല.

ഇന്ത്യന്‍ നിയമം

ഇന്ത്യന്‍ നിയമം

വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെ കുറ്റക്കാരനാക്കാന്‍ ഇന്ത്യന്‍ നിയമം അനുവദിയ്ക്കുന്നില്ല. പ്രത്യേകിച്ചും വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തില്‍.

നായിക്കിന്റെ വിശ്വാസം

നായിക്കിന്റെ വിശ്വാസം

ഇത് തന്നെയാണ് സാക്കിര്‍ നായിക്കിന്റെ വിശ്വാസവും. തീവ്രവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു നിലപാടും താന്‍ എടുത്തിട്ടില്ലെന്നാണ് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നത്.

അടര്‍ത്തിയെടുത്ത പ്രയോഗങ്ങള്‍

അടര്‍ത്തിയെടുത്ത പ്രയോഗങ്ങള്‍

തനിയ്‌ക്കെതിരെ പലരും ഇപ്പോഴും ഉപയോഗിക്കുന്നത് ന്റെ പ്രഭാഷണങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തവയാണെന്നാണ് സാക്കിര്‍ നായിക്കിന്റെ ആക്ഷേപം.

English summary
Zakir Naik's speeches are contradictory, and won't be easy to Charge him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X