ന്യൂയോര്‍ക്കില്‍ നിന്ന് ദീപു എഴുതുന്നു
സപ്തംബര്‍ 11 ചൊവാഴ്ച രാവിലെ സാധാരണ പോലെ കാബിനിലിരുന്ന് ഞാന്‍ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കുഭാഗത്തുള്ള കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകരെ വിളിച്ചു കാണിച്ചു കൊടുത്തു. കെട്ടിടത്തിന് ചുറ്റും ചില ഹെലികോപ്ടറുകള്‍ പറക്കുന്നത് കണ്ടു. വേള്‍ഡ് ട്രേഡ് സെന്ററിന് തീപിടിച്ചിട്ടും ഫയര്‍ സര്‍വീസുകാര്‍ വരാന്‍ വൈകുന്നതെന്തേ എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു.
ഓഫീസിലുണ്ടായിരുന്ന അമേരിക്കക്കാരായ സഹപ്രവര്‍ത്തകര്‍ കോണ്‍ഫറന്‍സ് റൂമിനും എന്റെ കാബിനും അടുത്തേക്ക് ഓടിവന്ന് കാഴ്ച കണ്ടു. അവരില്‍ ചിലര്‍ വീട്ടുകാരെയും കൂട്ടുകാരെയും വിളിക്കാന്‍ വേണ്ടി ഉടനെ അവരുടെ സീറ്റുകളിലേക്ക് മടങ്ങിപ്പോയി. അവര്‍ക്ക് പ്രിയപ്പെട്ടവരായ ആരൊക്കെയോ വേള്‍ഡ് ട്രേഡ് സെന്ററിനകത്ത് ജോലിചെയ്യുന്നുണ്ട്.
അല്പം കഴിഞ്ഞപ്പോള്‍ തെക്കേ ടവറിനും തീപിടിക്കുന്നത് കണ്ടു. എന്തോ വലിയ ദുരന്തം സംഭവിക്കാന്‍ പോവുകയാണെന്ന് അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം അറിയാമായിരുന്നു. എന്റെ രണ്ട് ഇന്ത്യന്‍ സുഹൃത്തുക്കള്‍ ആ കെട്ടിടത്തിന്റെ 14ാം നിലയില്‍ ജോലി ചെയ്യുന്ന കാര്യം ഞാന്‍ ഓര്‍ത്തു . അവരില്‍ ഒരാള്‍ കോണിപ്പടികള്‍ ചാടിയിറങ്ങി രക്ഷപ്പെട്ടുവെന്നും മറ്റേയാള്‍ കെട്ടിടത്തിലെത്തിയിരുന്നില്ല എന്നും പിന്നീട് അറിയാന്‍ സാധിച്ചു.
വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഹോളിവുഡ് സിനിമ കാണുകയാണോ, എന്റെ സഹപ്രവര്‍ത്തകര്‍ ചോദിച്ചു.
അപ്പോഴും കെട്ടിടത്തില്‍ വിമാനങ്ങള്‍ വന്നിടിച്ചതാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. മറ്റെന്തോ കാരണം കൊണ്ട് തീപിടിച്ചതായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്.
അഞ്ചു മിനിറ്റിനു ശേഷം എല്ലാവരോടും ഓഫീസ് വിടാന്‍ പറഞ്ഞു. ഞങ്ങള്‍ ഇറങ്ങി വരുമ്പോള്‍ ഫയര്‍ ട്രക്കുകളുടെയും ആംബുലന്‍സിന്റെയും ചൂളം വിളികള്‍ എങ്ങും കേള്‍ക്കാമായിരുന്നു. ഓഫീസില്‍ നിന്ന് ഞങ്ങള്‍ നേരെ പോയത് ചേസ് ബാങ്ക് ബില്‍ഡിംഗിലേക്കാണ്. അവിടത്തെ ടിവിയില്‍ നിന്നാണ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതാണെന്ന് മനസ്സിലായത്.
എനിക്കെത്തേണ്ടത് ടൈം സ്ക്വയര്‍ ബില്‍ഡിംഗിലാണ്. അവിടെ വലിയ സ്ക്രീനില്‍ അപകടരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടു. തകര്‍ന്നു തരിപ്പണമായിരിക്കുന്ന ട്രേഡ് സെന്റര്‍ ആ സ്ക്രീനിലൂടെ കണ്ടപ്പോള്‍ വിശ്വസിക്കാനായില്ല. അതും നോക്കിക്കൊണ്ട് ഞാന്‍ അവിടെ കുറേ നേരം നിന്നു. എല്ലാവരും കനത്ത ആഘാതത്തിലായിരുന്നു. കാണുന്നതൊന്നും ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. മിക്കവരും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
ഒരു വിധത്തില്‍ ന്യൂജഴ്സിയിലുള്ള ഞങ്ങളുടെ ഹെഡ് ഓഫീസിലേക്ക് ഞാന്‍ വിളിച്ചു. ആലുവയിലുള്ള എന്റെ വീട്ടില്‍ വിളിച്ച് ഞാന്‍ സുരക്ഷിതനാണെന്ന കാര്യം വീട്ടുകാരെ അറിയിക്കാന്‍ അവരോട് പറഞ്ഞു. ടിവിയില്‍ വാര്‍ത്ത കേട്ടതിനു ശേഷം വീട്ടുകാരെല്ലാം പരിഭ്രാന്തരായിരുന്നു. ഓഫീസില്‍ നിന്നുള്ള വിവരം വന്ന ശേഷമാണ് അവര്‍ക്ക് സമാധാനമായത്.
കനത്ത സുരക്ഷാ സംവിധാനത്തോടെ ഞങ്ങളുടെ ഓഫീസ് തിങ്കളാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തിക്കും. പക്ഷെ എനിക്കൊന്നേ പറയാനുള്ളൂ: ഇനി എപ്പോഴെങ്കിലും തീപിടിത്തത്തെക്കുറിച്ച് കേട്ടാന് രണ്ടാമതൊന്നാലോചിക്കാതെ കോണിപ്പടികള്‍ ചാടിയിറങ്ങി ഞാന്‍ ഓടി രക്ഷപ്പെടും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications