ഡോളറിനോട് ആര്‍ത്തിമൂത്ത ഇന്ത്യക്കാരോട്
അമേരിക്കക്കാര്‍ സമൂഹത്തിനു വേണ്ടി എന്തെല്ലാം ചെയ്യുന്നുവെന്ന് മനസിലാക്കാനും അത് ഉള്‍ക്കൊള്ളാനും എത്രയോ വര്‍ഷമായി യുഎസില്‍ താമസിക്കുന്ന പലര്‍ക്കും കഴിയുന്നില്ല. ബാങ്ക് ബാലന്‍സ് ഉയര്‍ത്താന്‍ വേണ്ടി മാത്രമാണോ നാം ജീവിക്കുന്നത്? അമേരിക്കക്കാരില്‍ നിന്നും നമുക്ക് ചില നല്ല പാഠങ്ങള്‍ പഠിക്കാനാവില്ലേ?
സമൂഹത്തോടുള്ള ഇന്ത്യക്കാരുടെ ഈ വൈമുഖ്യത്തിന്റെ കാരണം തേടിപ്പോയാല്‍ നമുക്ക് ഒരു കാര്യം മനസിലാകും. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഇന്ത്യക്കാര്‍ പഠിച്ചിട്ടേയില്ലയെന്ന കാര്യം. അങ്ങനെയൊരു ചിന്ത അവരുടെ മനസ്സിലില്ല. സ്വത്ത് വര്‍ധിപ്പിക്കുക.....മൂന്നാ,നാലോ,അഞ്ചോ വീടുകളുണ്ടാക്കുക......സ്വര്‍ണം വാങ്ങുക...ഇത്രയൊക്കെയേ ഇന്ത്യക്കാരുടെ ജീവിതലക്ഷ്യത്തില്‍ പെടുന്നുള്ളൂ. തങ്ങള്‍ക്ക് സുഖകരമായി ജീവിക്കണമെന്നല്ലാതെ ചുറ്റിലുമുള്ള നിര്‍ഭാഗ്യവാന്മാരെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് സമയമില്ല.
ഇത്തരം ആളുകളുടെ മനോഭാവം നമുക്ക് മാറ്റാനാവില്ല എന്നതു ശരിയാണ്. അത് അവര്‍ തന്നെ തിരിച്ചറിയേണ്ടതാണ്. ബോധപൂര്‍വം ആത്മപരിശോധന നടത്തുമ്പോള്‍ മാത്രമേ അത്തരം തിരിച്ചറിവുണ്ടാവുകയുള്ളൂ. എങ്കിലും ഞാനീ കുറിപ്പെഴുതുന്നു. ഇതുവായിച്ച് സമൂഹത്തിന് തിരിച്ചെന്തെങ്കിലും നല്‍കുക എന്ന ആശയത്തെ കുറിച്ച് ആരെങ്കിലും ചിന്തിക്കുകയാണെങ്കില്‍ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലൊരു മാറ്റമായിരിക്കും.












Click it and Unblock the Notifications