ഇത് ഇന്ത്യാക്കാരുടെ പൊതു സ്വഭാവമോ?
ലക്ഷ്മീകന്തിന്റെ കത്തിന് മികച്ച പ്രതികരണമാണ് കിട്ടിയത്. അതില്‍ തിരഞ്ഞെടുത്ത ചിലത് പ്രസിദ്ധീകരിക്കുന്നു.
ഇത് ഇന്ത്യാക്കാരുടെ പൊതു സ്വഭാവമോ?
ദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന് സമ്പത്തിനോടുള്ള അത്യാഗ്രഹത്തെ കുറിച്ചുള്ള താങ്കളുടെ ഉത്കണ്ഠ ഞാന്‍ മനസിലാക്കുന്നു. പക്ഷേ ഞാന്‍ അത്ഭുതപ്പെടുന്നത് ജാതി വ്യവസ്ഥയിലധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് അഴിമതിയും തട്ടിപ്പുമല്ലാതെ മേറ്റ്ന്താണ് അവര്‍ പഠിക്കേണ്ടത്? നമുക്ക് ഒരു മൂല്യവ്യവസ്ഥയുണ്ടോ?സമൂഹത്തിന് വേണ്ടി ഒന്നും ത്യജിക്കാന്‍ ഇന്ത്യന്‍ മധ്യവര്‍ഗം തയ്യാറല്ല. അവരില്‍ സ്വാര്‍ഥതയല്ലാതെ മറ്റൊന്നുമില്ല. നമ്മളില്‍ ചിലര്‍ക്കെങ്കിലും ഒരു മാറ്റത്തിന് തുടക്കമിടാം.
അനന്തപത്മനാഭന്
(മീഡീയ സ്പെഷ്യലിസ്റ്റ്, അല്‍ബയന്‍ സ്കൂള്‍, കുവൈത്ത്)
പണത്തെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഇത്തരത്തിലുള്ള അനേകം പേര് ലോകത്തുണ്ട്. ഒരു പക്ഷേ രോഗം കീഴടക്കുന്ന സന്ദര്‍ഭങ്ങളില്‍ തന്റെ സമ്പാദ്യത്തിന്റെയെല്ലാം നിരര്‍ഥകത അവര്‍ക്ക് ബോധ്യപ്പെടും. സംഭാവന നല്കാന് വിസമ്മതിച്ച ആ മ൹ഷ്യന് ഒരു മുസ്ലിമായിരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഇസ്ലാം ദയയുടെയും വിശാലമായ മനസ്ഥിതിയുടെയും പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്നു. യഥാര്‍ഥത്തില്‍ പാവപ്പെട്ടവരെ കുറിച്ച് ഇന്ത്യക്കാരാണ് കൂടുതല്‍ ബോധവാന്മായിരിക്കേണ്ടത്. കാരണം എല്ലാ ഇന്ത്യക്കാരും ഓരോ നിമിഷവും കൂടുതല്‍ ദരിദ്രരായി കൊണ്ടിരിക്കുകയാണ്.
അബ്ദുള്‍ മജീദ് (സൗദി അറേബ്യ)
കുവൈത്തില്‍ നിന്നാണ് ഞാനിതെഴുതുന്നത്. താങ്കള്‍ പറഞ്ഞതുപോലുള്ള അനേകം ആളുകളെ എനിക്കറിയാം. കാര്‍ഗില്‍ പ്രശ്നമുണ്ടായപ്പോള്‍ പലരും താങ്കളുടെ സുഹൃത്തിനെ പോലെയാണ് പെരുമാറിയത്.
ഠപബ476ഃ
ടെക്സാസിലെ ഡാലസില്‍ നിന്നാണ് ഞാനിതെഴുതുന്നത്. ലക്ഷ്മികാന്തിന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. ലക്ഷ്മികാന്തിന്റെ സുഹൃത്തിന്റെ അതേ മനോഭാവം പ്രകടിപ്പിക്കുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. രൂപയേക്കാള്‍ ഡോളറിന്റെ മൂല്യം വര്‍ധിക്കുമ്പോള്‍ അവര്‍ സന്തോഷിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നും. എനിക്ക് ആറക്ക ശമ്പളമില്ല. എങ്കിലും ബുദ്ധിമുട്ടുന്നവരെ ഞാന്‍ സഹായിക്കാറുണ്ട്. ഒട്ടേറെ വിഷമതകള്‍ നേരിടേണ്ടിവന്നപ്പോള്‍ എന്നെയും പലരും സഹായിച്ചിട്ടുണ്ട്. അവരില്‍ ഒരു ഇന്ത്യക്കാര൹ം ഇല്ലായിരുന്നു എന്നതാണ് സങ്കടകരം.നമ്മുടെ സുഹൃത്തുക്കള്‍ ഭാവിയിലെങ്കിലും നല്ല സുഹൃത്തുക്കളാവുമെന്ന് ആശിക്കാം.
താങ്കള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. 99.9 ശതമാനം ഇന്ത്യക്കാരും മറ്റുള്ളവരെ ഗൗനിക്കാറില്ല. മ൹ഷ്യര്ക്ക് ഇത്രയും ക്രൂരരും ഹൃദയമില്ലാത്തവരുമില്ലാതാവാന് കഴിയുമോ...ഇവരുടെ പ്രവൃത്തികള്‍ കാണുമ്പോള്‍ ഒരു ഇന്ത്യക്കാരനാണെന്നതില്‍ എനിക്ക് ലജ്ജ തോന്നും. ആളുകള്‍ മാറി ചിന്തിക്കുമെന്ന് നമുക്ക് ആശിക്കാം.
ലക്ഷ്മികാന്തിന്റെ കുറിപ്പ് വായിച്ചപ്പോള്‍ എനിക്ക് ഒരു സംഭവമാണ് ഓര്മ വന്നത്. കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ഒരു സ്പോര്‍ട്സ് സ്റ്റേഡിയം പണിയാന്‍ സംഭാവനക്കായി ചിലര്‍ എന്നെ സമീപിച്ചു. 100 ഡോളര്‍ ഞാന്‍ കൊടുത്തു. 98ലാണ് ഇത്. എന്നാല്‍ അവര്‍ സ്റ്റേഡിയം പണിതില്ല. ആ പണം എന്തുചെയ്തെന്നും അറിയില്ല. മയക്കുമരുന്നും മദ്യവും വാങ്ങാനായി പണം ചോദിക്കുന്ന ധാരാളം പേരെ എനിക്കറിയാം.
ഇത് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. സപ്തംബര്‍ 11ലെ ആക്രമണത്തിന് ശേഷം മിക്ക ഇന്ത്യക്കാരും സംഭാവന നല്‍കിയിട്ടുണ്ട്. താങ്കളുടെ സുഹൃത്ത് കന്നട സിനിമാ പരിപാടിയില്‍ പങ്കെടുത്തില്ല എന്ന കാരണത്താല്‍ യുഎസിലെ ഇന്ത്യക്കാരെല്ലാം അത്തരക്കാരാണ് എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ വിദേശമലയാളികള്‍ നല്ലൊരു സംഖ്യ സഹായമായി നല്‍കിയിട്ടുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications