കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഇന്ത്യാക്കാരുടെ പൊതു സ്വഭാവമോ?...2

  • By Staff
Google Oneindia Malayalam News

ഇതു പോലുള്ള ഒരു പാട് അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ഒരു ഇന്ത്യക്കാരനോട് നമ്മള്‍ ചിരിച്ചാല്‍ അയാള്‍ മുഖം തിരിച്ചുകളയും. അതേ സമയം ഇവര്‍ തന്നെ അമേരിക്കക്കാരുമായി അടുത്ത സൗഹൃദത്തിലാവുകയും ചെയ്യുന്നു. ലക്ഷ്മികാന്തിന്റെ അനുഭവത്തെ കുറിച്ച് എനിക്ക് ഒട്ടും അത്ഭുതം തോന്നുന്നില്ല.
frndinneed@

സ്വന്തം നാട്ടില്‍ ഉടുക്കാനും ഉണ്ണാനും പാടുപെടുന്ന മലയാളികള്‍ അമേരിക്കയില്‍ വരുമ്പോള്‍ എങ്ങനെ മറ്റുള്ളവരെ ശ്രദ്ധിക്കും? അമേരിക്കയില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ മലയാളികളില്‍ ഒരു മാറ്റവുമുണ്ടാക്കാത്തതില്‍ അത്ഭുതമില്ല. സ്വാര്‍ഥരായ ഇവര്‍ മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ള അമേരിക്കക്കാരെ കണ്ടുപഠിക്കണം.നന്ദിയില്ലാത്ത ഒരു സമൂഹം ആണ് നമ്മുടേത്. കമ്മ്യൂണിസം വിതച്ച വിത്തുകള്‍.
Bibins@

താങ്കള്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. ഇന്ത്യക്കാര്‍ എപ്പോഴും അമേരിക്കന്‍ സംസ്കാരത്തിന്റെ ദോഷവശങ്ങള്‍ കാണുന്നു. എന്നാല്‍ അവര്‍ക്കുള്ള പല ഗുണങ്ങളും നമുക്കില്ല. സമൂഹത്തില്‍ നിന്ന് നമുക്ക് എന്ത് കിട്ടുമെന്നേ ഇന്ത്യക്കാരന് ചിന്തയുള്ളൂ. സമൂഹത്തിന് വേണ്ടി എന്തു ചെയ്യാനാവും എന്ന് അവന്‍ ചിന്തിക്കുന്നില്ല. അമേരിക്കക്കാരില്‍ നിന്നും നാം ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു.
johnjohnsy@

ഇത് ഒരു പുതിയ കാര്യമല്ല. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തെലുങ്കനായ ഒരു സുഹൃത്തിന്റെ ദയനീയസ്ഥിതിയെ കുറിച്ച് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഇ-മെയിലച്ചു. ആന്ധ്രപ്രദേശിലെ ഒരു ഡോക്ടറായിരുന്ന അയാള്‍ ഉപരിപഠനത്തിനായി ഇവിടെയെത്തിയതായിരുന്നു. ഇവിടെ വെച്ച് ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച അയാള്‍ അത്യാസന്നനിലയിലാണ്. കൈയിലെ പണമെല്ലാം തീര്‍ന്ന അയാളും ഭാര്യയും ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്. ഒരു നേരത്തെ ഭക്ഷണമെങ്കിലും അവര്‍ക്ക് നല്‍കി സഹായിക്കാന്‍ മനസ്ഥിതിയുണ്ടെങ്കില്‍ എന്നെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഞാന്‍ മെയിലയച്ചത്.ഞാന്‍ മെയിലയച്ച സുഹൃത്തുക്കളില്‍ മിക്കവരും തെലുങ്കരായിരുന്നു. എന്നാല്‍ അവരില്‍ ചിലര്‍ മാത്രമേ മെയിലിന് പ്രതികരണമയച്ചുള്ളൂ.
maillovely@

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X