കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടുറോഡില്‍ ബൈക്ക് ജംപിങിനിറങ്ങിയാല്‍

Google Oneindia Malayalam News

Bike ride
അപകടം എപ്പോഴും സീരിയസ്സായ കാര്യമാണ്. അത് ആരെയും ചിരിപ്പിക്കാറില്ല. എന്നാല്‍ ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ. ബൈക്കും ഓട്ടോ റിക്ഷയും ചേര്‍ന്നുള്ള അപകടദൃശ്യം. നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചു മറിയുന്നുണ്ട്. പക്ഷേ, ഈ വീഡിയോ കണ്ടാല്‍ ചിരിക്കാതിരിക്കാന്‍ പറ്റില്ല.

കൂട്ടുകാരന്റെ ബൈക്ക് ജംപിങ് ക്യാമറിയിലാക്കാനുള്ള ശ്രമത്തിലാണ് രണ്ട് കൂട്ടുകാര്‍. ഈ സമയത്താണ് പിറകില്‍ നിന്നും അതിവേഗതയില്‍ ഒരു ഓട്ടോയെത്തുന്നത്. പെട്ടെന്ന് ബ്രെയ്ക്കിട്ട് പിന്‍ചക്രം ഉയര്‍ത്താന്‍ ശ്രമിച്ചത് കണ്ട് ഓട്ടോഡ്രൈവര്‍ പരിഭ്രാന്തനാവുകയായിരുന്നു. തൊട്ടടുത്ത കള്ളുഷാപ്പിന്റെ വേലിക്കെട്ടുകളിലേക്കാണ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഓടികയറിയത്. ഒരു വളവ് തിരിഞ്ഞെത്തിയ ഓട്ടോ ഡ്രൈവര്‍ക്ക് ഇത് അഭ്യാസമാണെന്നും ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്നും തിരിച്ചറിയാനുള്ള സമയം കിട്ടിയില്ല.

പ്രിയപ്പെട്ട ഓട്ടോ തകര്‍ന്നു കിടക്കുന്ന വിഷമത്തോടെ പുറത്തിറങ്ങിയ ഡ്രൈവര്‍ കാണുന്നത് ചെറുക്കന്മാരുടെ തമാശയാണ്. ഓട്ടോ ഡ്രൈവറായ ശശികുമാറിന് ആദ്യം കൈയില്‍ കിട്ടിയത് ക്യാമറപിടിച്ച രാഹുലിനെയാണ്. നല്ല രണ്ടെണ്ണം കൊടുത്തു.. സംഭവം കേട്ടറിഞ്ഞെത്തിയ ചിലരും മൂന്നു പേരെ തല്ലാന്‍ ലാക്കാക്കി നില്‍ക്കുമ്പോഴേക്കും പോലിസെത്തി.

വീഡിയോ കൂട്ടുകാരെയും വീട്ടുകാരെയും കാണിച്ചപ്പോള്‍ എല്ലാവരും നല്ല ചിരി. അങ്ങനെയാണ് അവര്‍ ഈ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത്. അവരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിക്കുന്ന വിധം വീഡിയോ വൈറലായി ഒഴുകി. അതിനുശേഷം ഓട്ടോ ഡ്രൈവറും വില്ലന്മാരായ മൂന്നു പേരും നല്ല സുഹൃത്തുക്കളായി. അവര്‍ക്കും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എല്ലാം ഒരു തമാശ.

ഈ വീഡിയോയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X