കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഡിയോ കണ്ട് മാതാവ് കുഴഞ്ഞുവീണു... പുറത്തിറങ്ങാന്‍ പോലും ഭയമെന്ന് ഷെഫീഖ്

സപ്തംബര്‍ 20നു കൊച്ചിയിലെ വൈറ്റിലയിലാണ് സംഭവം നടന്നത്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: വീടിനു പുറത്തിറങ്ങാന്‍ പോലും തനിക്കു ഭയം തോന്നുന്നതായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ യുവതികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായ ടാക്‌സി ഡ്രൈവര്‍ ഷെഫീഖ് പറഞ്ഞു. കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഷെഫീഖ് തുറന്നുപറഞ്ഞത്.

സംഭവത്തില്‍ ഷെഫീഖിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആക്രമിച്ച യുവതികള്‍ക്കെതിരേ ചുമത്തിയത് നിസാര വകുപ്പുകളാണെന്നും ആരോപണമുണ്ട്.

ഭയമെന്ന് ഷെഫീഖ്

ഭയമെന്ന് ഷെഫീഖ്

അന്നു നടന്ന സംഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പുറത്തിറങ്ങാന്‍ പോലും താന്‍ ഭയപ്പെടുന്നതായി ഷെഫീഖ് മാധ്യമങ്ങളോട് പറഞ്ഞു.

മാനസികമായി തളര്‍ന്നു

മാനസികമായി തളര്‍ന്നു

അന്നുണ്ടായ ആക്രമണത്തില്‍ ശാരീരികമായി മാത്രമല്ല മാനസികമായും താന്‍ തളര്‍ന്നു പോയെന്ന് ഷെഫീഖ് കൊച്ചിയില്‍ വെളിപ്പെടുത്തി.

അധിക്ഷേപിക്കുന്നു

അധിക്ഷേപിക്കുന്നു

ഈ സംഭവത്തിന്റെ പേരില്‍ തന്റെ മക്കളെപ്പോലും പലരും അധിക്ഷേപിക്കുന്നതായായി ഷെഫീഖ് നിരാശയോടെ പറഞ്ഞു.

 അന്നു നടന്നത്

അന്നു നടന്നത്

ഷെയര്‍ ടാക്‌സിയാണ് യുവതികള്‍ അന്നു ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായി തന്റെ കാറിലുണ്ടായിരുന്ന യാത്രക്കാരനെ ഇറക്കിവിടാന്‍ യുവതികള്‍ ആവശ്യപ്പെട്ടു. ഇതിനു സാധിക്കില്ലെന്നും മറ്റൊരു ടാക്‌സി വിളിച്ചു പോവാന്‍ താന്‍ അവരോട് പറയുകയായിരുന്നുവെന്നും ഷെഫീഖ് വിശദീകരിച്ചു.

ക്രൂരമായി മര്‍ദ്ദിച്ചു

ക്രൂരമായി മര്‍ദ്ദിച്ചു

താന്‍ പറഞ്ഞതില്‍ പ്രകോപിതരായ യുവതികള്‍ കാറിന്റെ ഡോര്‍ ശക്തിയില്‍ വലിച്ചടയ്ക്കുകയും കാറില്‍ ചവിട്ടുകയും ചെയ്തു. ഇതു കണ്ട് പുറത്തിറങ്ങിയ തന്നെ മൂന്നു പേരും കൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ തന്റെ ടിവസ്ത്രം പോലും അവര്‍ കീറിക്കളഞ്ഞതായും ഷെഫീഖ് പറഞ്ഞു.

മാതാവ് കുഴഞ്ഞുവീണു

മാതാവ് കുഴഞ്ഞുവീണു

തന്നെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ കണ്ട മാതാവ് കുഴഞ്ഞു വീണതായി ഷെഫീഖ് പറഞ്ഞു. ഇതു കണ്ട് ഭാര്യക്കു മാനസിക ആഘാതമുണ്ടായെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

സപ്തംബര്‍ 20ന്

സപ്തംബര്‍ 20ന്

സപ്തംബര്‍ 20നാണ് കൊച്ചിയിലെ വൈറ്റിലയില്‍ വച്ചു ഷെഫീറിനെ സീരിയല്‍ നടിയടക്കം മൂന്നു യുവതികള്‍ ചേര്‍ന്നു ക്രൂരമായി മര്‍ദ്ദിച്ചത്. നാട്ടുകാര്‍ യുവതികളെ തടഞ്ഞുവച്ച് അന്നു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ നിസാര വകുപ്പുകള്‍ ചുമത്തിയ ശേഷം യുവതികളെ ജാമ്യത്തില്‍ വിടുകയായിരുന്നു.

English summary
Taxi driver Shafeeq response in kochi incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X