Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയുടെ ആ തന്ത്രം പകുതി വിജയിച്ചു, പിന്തുണച്ച് നെയ്മര്‍... ഫലം കണ്ടാല്‍ സീന്‍ മൊത്തം മാറും

കഴിഞ്ഞ കുറച്ച് നാളുകളായി ആഗോള കായികരംഗത്ത് സ്വന്തം പേര് എഴുതി ചേര്‍ക്കാനുള്ള ഭഗീരഥയത്‌നത്തിലാണ് സൗദി അറേബ്യ. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, നെയ്മര്‍, കരീം ബെന്‍സെമ, സാഡിയോ മാനെ എന്നീ സൂപ്പര്‍താരങ്ങളെ തങ്ങളുടെ ക്ലബുകളിലേക്ക് പൊന്നുംവില കൊടുത്ത് സൗദി എത്തിച്ചത് ഇക്കാരണത്താലാണ്. മാത്രമല്ല ക്രിക്കറ്റിലെ ഏറ്റവും വലിയ ലീഗായ ഐപിഎല്ലിലും സൗദി കണ്ണെറിഞ്ഞിട്ടുണ്ട്.

ഇതിനെല്ലാം പുറമെയാണ് 2034 ലെല ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാന്‍ സൗദി നടത്തുന്ന ശ്രമങ്ങളും. തങ്ങളുടെ ലോകകപ്പ് സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണ് എന്നാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫ ലോകകപ്പ് 2034 ബിഡ് യൂണിറ്റിന്റെ തലവന്‍ ഹമ്മദ് അല്‍ബലാവി പറഞ്ഞത്. ഇപ്പോഴിതാ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും സൗദിയുടെ ശ്രമങ്ങള്‍ക്ക് പരസ്യപിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Saudi Arabia

സൗദി ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സൈനിംഗുകളിലൊന്നായിരുന്നു നെയ്മര്‍ സൗദി ലീഗിലേക്ക് എത്തിയത്. അല്‍ ഹിലാല്‍ താരമായ നെയ്മര്‍ ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ ആണ് സൗദി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അര്‍ഹരാണ് എന്ന് പറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാനുള്ള അര്‍ഹത സൗദിക്കുണ്ട് എന്നാണ് നെയ്മര്‍ പറഞ്ഞത്.

ലോകത്തെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ നെയ്മറിന്റെ പിന്തുണ സൗദി ഫുട്‌ബോള്‍ ഫെഡറേഷന് വലിയ ഉത്തേജനമാണ് എന്നതില്‍ സംശയമില്ല. അതിന് കാരണവുമുണ്ട്. സൗദി അറേബ്യയിലേക്ക് മാറുന്ന എലൈറ്റ് കളിക്കാരുടെ പട്ടികയിലെ പേരുകാരന്‍ മാത്രമല്ല നെയ്മര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സാഡിയോ മാനെ, കരീം ബെന്‍സെമ എന്നീ താരങ്ങള്‍ക്കൊപ്പം നെയ്മറിനെ കൂടി എത്തിച്ചത് ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമല്ല.

ലോകോത്തര താരങ്ങള്‍ക്ക് പന്ത് തട്ടാന്‍ അനുകൂലമാണ് സൗദിയിലെ സാഹചര്യങ്ങള്‍ എന്ന ആഖ്യാനം രൂപപ്പെടുത്താന്‍ കൂടി ഈ സൈനിംഗിന് പിന്നില്‍ ഉദ്ദേശ്യമുണ്ട്. അതിലെ ആദ്യപടിയായാണ് നെയ്മര്‍ സൗദി അറേബ്യയെ പിന്തുണച്ച് പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത് എന്നത് വ്യക്തം. വളര്‍ന്നുവരുന്ന ഒരു ഫുട്‌ബോള്‍ രാഷ്ട്രമായി തങ്ങളെ കാണണം എന്നല്ല സൗദി അറേബ്യ ആഗ്രഹിക്കുന്നത്.

കായികരംഗത്ത് ഒരു ആഗോള ശക്തിയായി സ്വയം സ്ഥാനം പിടിക്കണം എന്നാണ് സൗദിയുടെ ലക്ഷ്യം. 2034 ലോകകപ്പ് ആ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അന്താരാഷ്ട്ര വേദിയില്‍ മികച്ച സ്വീകാര്യതയ്ക്ക് സ്‌പോര്‍ടസ് വിശിഷ്യ ഫുട്‌ബോള്‍ സഹായിക്കും എന്ന് സൗദി കരുതുന്നു. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ മത്സരിക്കുന്ന ഏക ലേല രാജ്യമാണ് സൗദി അറേബ്യ.

നെയ്മര്‍ ഈ ശ്രമത്തെ പരസ്യമായി പിന്തുണയ്ക്കുന്നതിലൂടെ തന്റെ പുതിയ 'തൊഴിലുടമ'കളുടെ താല്‍പ്പര്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. ഒരു പരിധി വരെ സൗദി ഫുട്‌ബോള്‍ വിപ്ലവത്തിന്റെ അനൗപചാരിക അംബാസഡറാണ് നെയ്മര്‍. അദ്ദേഹം കൊണ്ടുവരുന്ന ആഗോള മാധ്യമ ശ്രദ്ധയുടെയും രാജ്യത്തിന്റെ ലോകകപ്പ് ലേലത്തിന് അദ്ദേഹം നല്‍കിയ പിന്തുണയും അതുകൊണ്ട് തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

അദ്ദേഹത്തിന്റെ പിന്തുണ ലേല പ്രക്രിയയുടെ ഗതി മാറ്റുമെന്ന് പറയാനാകില്ലെങ്കിലും ഒരു ലോകോത്തര ശ്രദ്ധ ക്ഷണിക്കാന്‍ ഇതിന് സാധിക്കും. എങ്കിലും സൗദി അറേബ്യയ്ക്ക് മുന്നിലെ വാതില്‍ തുറക്കാന്‍ ഇനിയും കടമ്പകളേറെയാണ്. 2026 ല്‍ ആണ് അടുത്ത ലോകകപ്പ് നടക്കാന്‍ പോകുന്നത്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങളാണ് (യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ) ഈ എഡിഷന് ആതിഥേയത്വം വഹിക്കുക. 2030-ലെ പതിപ്പ് ആറ് വ്യത്യസ്ത രാജ്യങ്ങളിലായിരിക്കും എന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+