30 ലക്ഷം കോടി ആസ്തി!! ഈ കുടുംബം ഭരിക്കുന്ന ഗള്‍ഫ് രാജ്യം സൗദിയും ഖത്തറും അല്ല, അറിയേണ്ടതു തന്നെ
ആലുസൗദ് പരമ്പരയാണ് സൗദി അറേബ്യ ഭരിക്കുന്നത്. ശൈഖ് സായിദിന്റെ കുടുംബം യുഎഇ ഭരിക്കുന്നു. അല്‍ത്താനി പരമ്പരയാണ് ഖത്തര്‍ ഭരിക്കുന്നത്. കുവൈത്തില്‍ ഭരണം നടത്തുന്നത് സബാഹ് കുടുംബാംഗങ്ങളാണ്. ജിസിസിയിലെ ആറ് രാജ്യങ്ങളിലും രാജഭരണമാണ്. ജനസേവനത്തില്‍ ജനാധിപത്യ രാജ്യങ്ങള്‍ക്ക് പോലും മാതൃകയാക്കാവുന്ന ഭരണമാണ് ആറിടത്തും.
എണ്ണ സമ്പത്താണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന വരുമാനം. 1960കളില്‍ എണ്ണ കണ്ടെത്തിയതോടെയാണ് ഈ മരുഭൂമിയിലേക്ക് ലോകജനത കൂട്ടത്തോടെ വരാന്‍ തുടങ്ങിയത്. ഇന്ന് ലോകത്തെ പ്രധാന കമ്പനികളില്ലാം ഇവിടെയുള്ള അറബികള്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്. ലോകത്തെ പല കമ്പവികളുടെയും ആസ്ഥാനം ഗള്‍ഫ് രാജ്യങ്ങളാണ്. എന്നാല്‍ ഇതില്‍ ഒരു ഗള്‍ഫ് രാജ്യത്തിന്റെ ഭരണകൂടത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്...

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച രാജ്യമാണ് കുവൈത്ത്. രണ്ട് ദിവസം അവിടെ തങ്ങിയ മോദി വിവിധ സുപ്രധാന കരാറുകള്‍ക്ക് ധാരണയായിട്ടാണ് മടങ്ങിയത്. ഇന്ത്യയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള രാജ്യമാണ് കുവൈത്ത്. ഇന്ത്യ എണ്ണ വാങ്ങുന്ന പട്ടികയില്‍ ആറാം രാജ്യവും കുവൈത്ത് ആണ്. വൈവിധ്യമാര്‍ന്ന വരുമാനം തേടുന്ന കുവൈത്തുമായി സഹകരിക്കുന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
1752 മുതല്‍ അല്‍ സബാഹ് കുടുംബമാണ് കുവൈത്തില്‍ അധികാരത്തിലുള്ളത്. മരുഭൂമിയെ എണ്ണയുടെയും പ്രകൃതി വാതകത്തിന്റേയും ആസ്ഥാനമാക്കുന്നതില്‍ ഈ കുടുംബം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ലോകത്തെ സമ്പന്നമായ കുടുംബം കൂടിയാണ് അല്‍ സബാഹ് പരമ്പര. ജനങ്ങള്‍ക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന പാര്‍ലമെന്റ് നിലവിലുള്ള ജിസിസി രാജ്യമാണ് കുവൈത്ത്.
മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആണ് നിലവില്‍ കുവൈത്ത് അമീര്‍. അദ്ദേഹം നിര്‍ദേശിക്കുന്ന മന്ത്രിസഭയാണ് കുവൈത്തിന്റെ ഭരണകാര്യങ്ങള്‍ നോക്കുക. സര്‍ക്കാരിന് സുപ്രധാന വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചര്‍ച്ചകള്‍ നടത്തി അഭിപ്രായ സമന്വയമുണ്ടാക്കുകയുമാണ് പാര്‍ലമെന്റിന്റെ ചുമതല. സര്‍ക്കാരും പാര്‍ലമെന്റും മിക്ക വേളയിലും ഒത്തുപോകാറില്ല എന്നത് മറ്റൊരു കാര്യം.
36000 കോടി ഡോളറാണ് അല്‍ സബാഹ് കുടുംബത്തിന്റെ ഏകദേശ ആസ്തി. അതായത്, 30.07 ലക്ഷം കോടി രൂപ. ആയിരത്തിലധികം അംഗങ്ങളുണ്ട് ഈ കുടുംബത്തില്‍. മിക്കവരും എണ്ണയുമായി ബന്ധപ്പെട്ട വ്യവസായത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതിന് പുറമെ ലോകത്തെ വന്‍കിട കമ്പനികളിലും ഓഹരി വിപണികളിലും നിര്‍ണായക സാന്നിധ്യമാണ് കുവൈത്തിലെ അല്‍ സബാഹ് കുടുംബം.
റിയല്‍ എസ്റ്റേറ്റ്, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ കമ്പനികളിലാണ് കുവൈത്ത് രാജകുടുംബത്തിന്റെ വിദേശത്തെ നിക്ഷേപം. കൂടാതെ ബ്ലാക്ക് റോക്ക്, അസോസിയേറ്റഡ് ബ്രിട്ടീഷ് പോര്‍ട്ട്, സിറ്റി ഗ്രൂപ്പ് തുടങ്ങിയ കമ്പനികളിലും സംരംഭങ്ങളിലും ഇവര്‍ക്ക് നിക്ഷേപമുണ്ട്. തുറമുഖങ്ങളും വിമാനത്താവളങ്ങളും വൈദ്യുതി വിതരണ കേന്ദ്രങ്ങളുമെല്ലാം ഇവരുടെ നിയന്ത്രണത്തിലുണ്ട്.
1045 കോടി രൂപ മൂല്യമുള്ള ബയാന്‍ കൊട്ടാരത്തിലാണ് കുവൈത്ത് അമീറിന്റെ താമസം. ആഡംബര കാറുകളും വസതികളും കുടുംബത്തിന്റേതായി ഒട്ടേറെയുണ്ട്. 1000 ഏക്കറില്‍ അറേബ്യന്‍ ഹോര്‍സ് സെന്ററും രാജകുടുംബത്തിനുണ്ട്. കുതിരയോട്ടത്തില്‍ അതീവ തല്‍പ്പരരാണിവര്‍. ലോകത്തെ ഏറ്റവും മൂല്യമുള്ള കറന്‍സിയാണ് കുവൈത്ത് ദിനാര്‍. രാജ്യത്തെ ആളോഹരി വരുമാനം 34 ലക്ഷം രൂപയാണ്.












Click it and Unblock the Notifications