Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി ബിഗ് ടിക്കറ്റില്‍ സ്വർണം വാരി മലയാളികള്‍: ലഭിക്കുക 250 ഗ്രാം 24 കാരറ്റ് സ്വർണം

അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളികളുടെ തേരോട്ടം. ബിഗ് ടിക്കറ്റിന്റെ പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പിൽ മലയാളികള്‍ ഉള്‍പ്പെടേയുള്ള നിരവധി ഇന്ത്യൻ പ്രവാസികൾക്ക് 24 കാരറ്റ് വീതം സ്വർണം സമ്മാനമായി ലഭിച്ചത്. ജോസ് പോള്‍, മുനവ്വിർ,മിഥുന്‍, മുഹമ്മദ് റിയാസ്, ഗോപീ കൃഷ്ണന്‍, റഹ്മത്തുള്ള അബ്ദുള്‍ സമദ്, അപർണ ദീപക്, രാധാകൃഷ്ണൻ കാനൻ, മനോജ് തെച്ചിപ്പറമ്പിൽ എന്നിവരാണ് നറുക്കെടുപ്പിലൂടെ സ്വർണം കരസ്ഥമാക്കിയവർ.

ബംഗ്ലാദേശികള്‍ ഉള്‍പ്പെടേയുള്ള മറ്റ് പ്രവാസികള്‍ക്കും സമ്മാനം ലഭിച്ചപ്പോള്‍ ഡെയ്ലി-ഇ-ഡ്രോ 257 ന്റെ വിജയ പട്ടികയില്‍ ഒരു യു എ ഇക്കാരനും ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം. യു എ ഇയില്‍ വർഷങ്ങളായി താമസിക്കുന്ന വ്യക്തിയാണ് അപർണ. വർഷങ്ങളായി ബിഗ് ടിക്കറ്റ് വാങ്ങിക്കുന്ന രാധാകൃഷ്ണനെ തേടി ഇത് ആദ്യമായാണ് സമ്മാനം എത്തുന്നത്.

big-ticket-

സമ്മാനം നേടിയെന്ന വിവരം തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കിയ രാധാകൃഷ്ണന്‍ സ്വർണം വിറ്റ് കിട്ടുന്നതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് കടങ്ങള്‍ വീട്ടാനാണ് ശ്രമിക്കുന്നതെന്നും പറയുന്നു. അബുദാബിയിൽ താമസിക്കുന്ന മനോജ് തെച്ചിപ്പറമ്പിൽ മെക്കാനിക്കൽ എഞ്ചിനീയറായിട്ടാണ് ജോലി ചെയ്ത് വരുന്നത്.

250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടിയാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുക. യുഎഇയിലെ നിലവിലെ വിലനിലവാരം അനുസരിച്ച് ഏകദേശം 58350 ദിർഹം വരും 250 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്. അതായത് ഇന്ത്യന്‍ രൂപയില്‍ വരുമ്പോള്‍ ഏകദേശം 13 ലക്ഷത്തോളം രൂപയുടെ സ്വർണ്ണമാണ് വിജയികള്‍ക്ക് ലഭിക്കുന്നത്.

സെപ്റ്റംബറില്‍ നടത്തിയ പരിഷ്കരണത്തിലൂടെ റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് സ്വയമേവ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ പ്രവേശിക്കാന്‍ സാധിക്കും. ഇതിലൂടെ നാല് പേർക്ക് എല്ലാ ആഴ്ചയും 100000 ദിർഹം സമ്മാനമായി നല്‍കുന്നു. വരാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിനായി ടിക്കറ്റ് വാങ്ങുന്ന ആർക്കും നവംബർ 3 വെള്ളിയാഴ്ച നടക്കുന്ന 20 മില്യൺ ദിർഹത്തിന്റെ നറുക്കെടുപ്പില്‍ പങ്കെടുക്കാം.

ഇതിനെല്ലാം പുറമെ ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾ ഓട്ടോമാറ്റിക്കായി പ്രതിദിന ഇലക്‌ട്രോണിക് നറുക്കെടുപ്പിൽ പ്രവേശിക്കും. ഒക്ടോബർ മാസം മുഴുവൻ ദിവസവും 24 കാരറ്റ് സ്വർണ്ണ ബാർ നേടാനുള്ള അവസരമാണ് ഇവർക്ക് ലഭിക്കുന്നത്. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായോ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ വഴിയോ ടിക്കറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+